♨️മനസ്വിനി ?5️⃣ «??? ? ?????» 2967

രവി സാറിന്റെ മാറ്റം എല്ലാവരിലും അത്ഭുതവും ഇച്ചിരി പേടിയും നിറച്ചിട്ടുണ്ട്…. ഇതിന്റെ പുറകിൽ എന്താ സംഭവിച്ചത് എന്ന് ആർക്കും ഒരു പിടിയും ഇല്ല…

 

ഒരിക്കൽ നാരായൺ സാറിന്റെ അടുത്ത് ഈ കാര്യം സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞത് എല്ലാം അമ്പലത്തിലെ പായസത്തിന്റെ പവർ ആണെന്നാണ്…. അതും പറഞ്ഞു പൊട്ടി ചിരിച്ചു… ഞാൻ ഒന്നും മനസിലാവാതെ ഒരു പൊട്ടനെ പോലെ ഇരുന്നു….

 

ഉച്ചയ്ക്ക് ഓഫീസിൽ നിന്നും ഇറങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിൽ എത്തുമ്പോഴേക്ക് അമ്മച്ചി റെഡി ആയി നിൽപ്പുണ്ട്…. ബാഗൊക്കെ എടുത്ത് അതേ ഓട്ടോയിൽ തന്നെ ബസ് സ്റ്റാൻഡിലേക്ക് തിരിച്ചു…. രണ്ടരയ്ക്കുള്ള പയ്യന്നൂർ ഫാസ്റ്റിൽ നാട്ടിലേക്ക്….

മഴ കാരണം ബസ് ഉണ്ടാവുമോ എന്ന് ആദ്യം സംശയിച്ചിരുന്നു…. ഒടുവിൽ വിളിച്ചു കൺഫേം ചെയ്തിട്ടാണ് ഇറങ്ങിയത്….

മാനന്തവാടിയിൽ നിന്ന് എടുക്കുന്ന ബസ് ആയത് കൊണ്ടും ഉച്ച സമയം ആയതു കൊണ്ടും വല്യ തിരക്കില്ല….

 

ഡോറിന് തൊട്ടടുത്തുള്ള സീറ്റിൽ ഞാൻ സ്ഥാനം പിടിച്ചു…. തൊട്ടടുത്തു ഓപ്പോസിറ്റ് സൈഡിൽ ലേഡീസ് സീറ്റിൽ അമ്മച്ചിയും ഇരുന്നു…. അമ്മച്ചിക്ക് ബസിലെ കാറ്റ് അത്ര പിടിക്കില്ല….

ബസ് മാനന്തവാടിയിൽ നിന്നും എടുക്കുന്നതിനു തൊട്ടു മുൻപ് കയ്യിൽ മൂന്ന് നാല് ബാഗും ആയി അന്ന ബസിലേക്ക് കയറി വന്നു…ബാഗും താങ്ങി പിടിച്ചു കയറാൻ ബുദ്ധിമുട്ടുന്ന അന്നയുടെ കയ്യിൽ നിന്നും രണ്ട് ബാഗ് വാങ്ങി ഞാൻ സഹായിച്ചു… എന്നെ കണ്ടതും അവളും ഒന്ന് ചിരിച്ചു…..

 

“ചേട്ടായി നാട്ടിൽ പോന്നിണ്ടേനുവാ…..”

“കുറെ ആയില്ലേ പോയിറ്റ്… അമ്മച്ചിക്ക് ഒരെ നിർബന്ധം… പിന്നെ വേറേം കുറച്ചു ആവശ്യം ഇണ്ട്….”

“അമ്മച്ചി ഇണ്ടാ…. ഞാൻ എപ്പോം വിചാരിക്കും ഒന്ന് പരിചയപ്പെടണോന്ന്….”

 

അന്ന ബാഗ് ഒക്കെ ആയി നേരെ അമ്മച്ചിയുടെ സീറ്റിലേക്ക് ചെന്നു, ഞാൻ അന്നയെ അമ്മച്ചിക്ക് പരിചയപ്പെടുത്തി കൊടുത്തു….…..

അന്ന സീറ്റിൽ ഇരുന്ന ശേഷം ഞാൻ കയ്യിലിരുന്ന ബാഗ് അവൾക്ക് കൊടുത്തു…

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.