♨️മനസ്വിനി ?5️⃣ «??? ? ?????» 2967

2019 ആഗസ്റ്റ് 8

വ്യാഴാഴ്ച.

മഴ ശക്തമാണ്…. കേരളത്തിൽ മിക്ക ജില്ലകളിലും റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്…. പലയിടങ്ങളിലും വെള്ളം പൊന്തി തുടങ്ങി.. മിക്ക സ്ഥലങ്ങളിലും ആളുകളെ രക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്… കഴിഞ്ഞ വർഷത്തെ പോലൊരു മഹാപ്രളയത്തിന്റെ പേടി എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്…

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പത്ത് ദിവസത്തോളം എനിക്ക് ക്യാമ്പിലായിരുന്നു ഡ്യൂട്ടി.

 

ജീവിതവും സാമ്പാദ്യവും ചേർത്തു പിടിച്ചു നിന്ന ജീവനുകളും നഷ്ടപ്പെട്ട ആൾക്കാരുടെ അവസ്ഥ… ചിന്തിക്കാൻ പറ്റുന്നതിലും മുകളിലാണ്….. സമയം കടന്നു പോയി കൊണ്ടിരിക്കുന്തോറും മഴയുടെ ശക്തി കൂടി വന്നു….

വൈകുന്നേരം ഫേസ്ബുക്കിലാണ് പുതുമലയിൽ ഉണ്ടായ മണ്ണിടിച്ചലിനെ കുറിച് ആദ്യം അറിയുന്നത്… തൊട്ടു പുറകെ സന്ധ്യയോടെ കവളപ്പാറയിലും….. മണ്ണിടിച്ചലിന്റെയും മറ്റും ദൃശ്യങ്ങൾ ടീവിയിലും ഫോണിലും കാണുമ്പോൾ നെഞ്ചിൽ ഒരു മൂളലാണ്…. ഒപ്പം പ്രകൃതിക്ക് മുൻപിൽ മനുഷ്യൻ എത്ര ചെറുതാണെന്ന തിരിച്ചറിവും….

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ലീവ് എടുത്ത് ഞാൻ ഇറങ്ങി…. ഇപ്പൊ എല്ലാ കാര്യങ്ങളും റൂൾസ് പ്രകാരം മാത്രമേ ഞാൻ ചെയ്യാറുള്ളു…. പണി എപ്പഴാ എവിടുന്നാ വരിക എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്….

രവി സർ ഇപ്പൊ എല്ലാ ദിവസവും ഓഫീസിൽ വരും… ഓൺ ടൈം…വൈകിട് ഓഫീസ് ടൈം കഴിഞ്ഞിട്ട് മാത്രമേ പോകാറും ഉള്ളു….

മുൻപ് കോളനിയുടെ വിഷയത്തിലെ ഇടപെടൽ കാരണം നാരായൺ സാറിനെ സ്ഥലം മാറ്റാനും മറ്റും വേണ്ടി രണ്ട് മൂന്ന് തവണ രവി സർ കൽപ്പറ്റ EE ഓഫീസിലും തിരുവനതപുരം ഹെഡ്ഓഫീസിലും യൂണിയൻ സ്‌ട്രെങ്ത് വഴി മിനിസ്റ്ററുടെ ഓഫീസിലും ഒക്കെ പ്രഷർ കൊടുത്തിരുന്നു… പക്ഷെ ഒന്നും സംഭവിച്ചില്ല…. രവിയേട്ടൻ ഇടപെട്ടിട്ട് നടക്കാത്ത ആദ്യത്തെ സംഭവം ആയിരുന്നു അത്…

കുറച്ചു നാൾ പുള്ളി അതിന്റെ ഒരു ഷോക്കിൽ ആയിരുന്നു…. അതിനു ശേഷമാണ് രവി സർ ഓഫീസിൽ കൃത്യമായി വരാൻ തുടങ്ങിയത്…

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.