സൗമ്യ അവളുടെ ഇൻസ്ട്രുമെന്റ് ബോക്സ് അവനു നേരെ നീക്കി വച്ചു…. അൽപനേരം കഴിഞ്ഞു എന്തോ ആലോചിച്ചുകൊണ്ട് അവൾ പറഞ്ഞു…
“പിന്നിണ്ട്ല്ലോ…. ഉച്ചക്ക് തിരിച്ചു വേണംട്ടാ… കണക്ക് പിരീഡിന് ബെസ്സി ടീച്ചറ് ന്റെ അടി കൊള്ളാമ്പയ്യ… രണ്ട് ചൂരല് ഒര്മിച്ച് വച്ചാ തല്ലാറ്…. കൈ പൊട്ടും…”
“തരാടീ ഈർക്കിലി പാറൂ…”
“ദേ ചെക്കാ…. അങ്ങനെ വിളിക്കണ്ട…. ആ പിന്നെ നാളെ മൊതല് നിന്റെ ബോക്സ് കൊണ്ട് വരണംട്ടാ… ഞാന്തരില്യ….”
“Mm…”
“ഏതാടാ നിന്റെ ബോക്സ്?? നടരാജ് ആണോ ക്യാമലാണോ??? ഞാൻ നടരാജ് വേണം ന്ന് പറഞ്ഞട്ടും അമ്മ ക്യാമലാ വാങ്ങ്യന്നൊള്ളൂ…”
പക്ഷേ അവനതിനു മറുപടി പറഞ്ഞില്ല… അവൾ അവനെ നോക്കുമ്പോൾ അവൻ എന്തോ ചിന്തിച്ചു കൊണ്ട് സ്കൂളിന്റെ മേൽക്കൂരയിലെ കഴുക്കോലിലേക്ക് നോക്കി ഇരിപ്പായിരുന്നു….
അപ്പോളേക്കും ടീച്ചർ അടുത്ത് വന്നതോടെ അവൾ മിണ്ടാതെ അകന്നിരുന്നു…
പക്ഷേ അപ്പോളും അവൾ അവന്റെ ബോക്സ് എത് ബ്രാൻഡ് ആണെന്ന് ചിന്തിച്ചു കൊണ്ടിരുന്നു…. അങ്ങനെ ഒന്ന് കണ്ട ഓർമ അവൾക്ക് ഇല്ലെങ്കിൽ കൂടി…
ക്ലാസിലെ മൂന്നാമത്തെ ബെഞ്ചിന്റെ വലതുവശത്തു സൗമ്യയും ഇടത് വശത്തെ ബെഞ്ചിൽ ബിജുവുമാണ് ഇരിപ്പ്…
സാധാരണയിൽ കവിഞ്ഞ പരിചയമൊന്നും സൗമ്യക്ക് ബിജുവിനോട് തോന്നിയിട്ടില്ല… പക്ഷേ ഈയിടെ ആയിട്ട് അവന്റെ പെരുമാറ്റത്തിൽ എന്തോ മാറ്റം പോലെ…
മിക്കപ്പോളും അവളെ തന്നെ നോക്കുന്നോ എന്നൊരു സംശയം സൗമ്യക്ക് തോന്നി…. പക്ഷേ, അവൾ അവനെ തിരിഞ്ഞു നോക്കുന്ന ആ നിമിഷം അവൻ കണ്ണു വെട്ടിച്ചു കളയും…
എങ്കിലും അവൾക്ക് അവനോട് ഇഷ്ടക്കേട് തോന്നിയിട്ടില്ല…. അതിനൊരു വലിയ കാരണമുണ്ട്…
ഉച്ചഭക്ഷണം തന്നെ വിഷയം…. ഉച്ചക്ക് ചോറ് ഉണ്ണാൻ ബെൽ അടിച്ചു പാത്രം എടുത്താൽ പിന്നെ ക്ലാസ്സ് കഴുതപുലികളുടെ കൂട്ടം പോലെ കുറെയേറെ പേര് ഇറങ്ങും… പിന്നെ കൈ ഇട്ട് വാരലാണ്…. കറി അടിച്ചുമാറ്റൽ ചടങ്ങ്….
പ്രവാസി
ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം???
????
??
സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….
Nannaayittund
Thikachum vyathyasthamaaya oru thread
ഡാങ്ക്സ് മാൻ
ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ
??❤️❤️
??ഡാങ്ക്സ്
Super
ഡാങ്ക്സ് ?
Awaiting for next part bro…❤️❤️❤️
അധികം വൈകാതെ വരും ട്ടോ
Super
ഡാങ്ക്സ് ?
Adipoli ??
Super…
Thanks ♥️
ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…
പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️
പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????
സൗമ്യ & ബിജു ?????
അധികം വൈകാതെ വരും മ്യാൻ.
പിന്നെ, സൗമ്യ & ബിജു
നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…
ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ് ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…
മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത