♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

“ത്സ്ച്ഛ്…”

ടീച്ചറിൽ നിന്നും അങ്ങനെ ഒരു ശബ്ദം പുറത്തു വന്നതും സായൂജ് എണീറ്റു….

ടീച്ചർ അവനെ തറപ്പിച്ചു നോക്കി….

“ന്തേ???”

“ഞാൻ… വടി വാങ്ങാൻ…. “

ടീച്ചർ അവനെ രൂക്ഷമായി നോക്കി..

എല്ലാ ടീച്ചർ മാരുടെയും പെറ്റ് ആണെന്ന് സ്വയം കരുതുന്ന സായൂജ് കൂടി ടീച്ചറുടെ ഭാവമാറ്റം കണ്ടു ഒന്ന് ഭയന്നു….

“ഉമ്മ്മ്മ്….”

ടീച്ചർ ഒന്ന് നീട്ടി മൂളി…. അത് കേട്ട് എഴുനേറ്റ് നിന്ന സായൂജ് ഇരിക്കണോ അതോ  പോവണോ എന്ന് സംശയിച്ചു പോയി…

“ഞാൻ പറഞ്ഞിട്ട് മതി…. വടി കൊണ്ട് മാത്രം തീർക്കണ്ട കാര്യം അല്ലല്ലോ…”

അതും പറഞ്ഞു ടീച്ചർ തിരിഞ്ഞു… ഇത്തവണ ബിജുവിന് നേരെയാണ് ആ നോട്ടം ചെന്നു പതിച്ചത്….

ഓടി രക്ഷപെടാൻ കൂടി വഴിയില്ലാതെ മൃഗശാലയിലെ സിംഹക്കൂട്ടിൽ അകപ്പെട്ട മാൻ കുട്ടി പോലെ ബിജു ടീച്ചറെ പരിഭ്രാന്തിയോടെ നോക്കി…. സിംഹം കടിച്ചു കീറുന്നതും കാണാൻ കാത്തുനിൽക്കുന്ന ജനകൂട്ടം പോലെ ബാക്കി കുട്ടികളും….

“മൊട്ടേന്ന് വിരിഞ്ഞട്ടു കൂടി ഇല്ല്യ…. അപ്പോളേക്കും FLAME നോക്കാൻ നടക്കുന്നു…..”

ടീച്ചറതും പറഞ്ഞു ക്ലാസ്സ് മുറിയിലൂടെ  മുന്നിലൊട്ടും പിന്നോട്ടും രണ്ട് വട്ടം നടന്നു…. കുളമ്പ് ഉണ്ടാക്കുന്ന പ്രത്യേകതരം ഏതോ സാധനം കൊണ്ടാവും ടീച്ചറുടെ ചെരിപ്പ് ഉണ്ടാക്കിയത് എന്ന് തോന്നുന്നു….  ഇരുട്ടുമുറിയിൽ തനിച്ചു നിൽകുമ്പോൾ പുറത്ത് നിന്നും കേൾക്കുന്ന യക്ഷിയുടെ കാലടിപാടുകളെക്കാൾ  അവർ ആ ശബ്ദത്തെ ഭയന്നു….

പെട്ടന്ന് ടീച്ചറുടെ ശബ്ദം അവിടെ മുഴങ്ങി…

“സൗമ്യാ…. “

♥️♥️♥️♥️♥️

See you soon…. മോശമായി തോന്നുന്നു എങ്കിൽ പറയണം..