ഹോസ്റ്റൽ – 3 19

Views : 9314

ഫാദര്‍ ജോണ്‍പോള്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്… ഇന്ന് രാത്രി കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.. ആരും ഒറ്റപ്പെട്ട് പോകാതെ നോക്കുക…’
ഡോമനിക് അച്ഛന്‍ ഒരു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വാക്കുകള്‍ അവസാനിപ്പിച്ചു..

ഡോമനിക് അച്ഛനോട് നന്ദി പറഞ്ഞ് എസ്.ഐ ദിനേശ് ബാബു നേരെ പോയത് സെന്‍റ് സെബാസ്റ്റ്യന്‍സ് പളളിയിലേക്കാണ്…

മുറിയുടെ താക്കോല്‍ സംബന്ധിച്ച് ഡോമനിക് അച്ഛന്‍ നല്‍കിയ വിവരം എസ്.ഐ ദിനേശ് ബാബു ഫാദര്‍ ജോസഫ് ബെനഡിക്ടിനെ ധരിപ്പിച്ചു..

ഫാദര്‍ ജോസഫ് അകത്ത് പോയി മുറിയുടെ ലോക്കര്‍ പരിശോധിച്ചു.. ഒടുവില്‍ ലോക്കറിന്‍റെ ഒരു മൂലയ്ക്ക് ഒതുക്കി വച്ചിരുന്ന തടി കൊണ്ട് നിര്‍മ്മിതമായ ചെല്ലത്തിനുളളില്‍ നിന്നും ഒരു താക്കോല്‍ കണ്ടെത്തി..

`ഇത് തന്നെയാവാനാണ് സാധ്യത.. അത് ഉറപ്പിക്കണമെങ്കില്‍ നാളെ ഫാദര്‍ ജോണ്‍പോള്‍ വരണം.. അദ്ദേഹം വന്നതിന് ശേഷമേ ആ മുറി തുറക്കാവൂ എന്ന് ഡോമനിക് അച്ഛന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..’ താക്കോല്‍ കണ്ട എസ്.ഐ ദിനേശ് ബാബു പറഞ്ഞു…

********

എസ്.ഐ ദിനേശ് ബാബു കോളജ് അധികൃതരെ താന്‍ അറിഞ്ഞ വിവരങ്ങള്‍ അറിയിച്ചു..

പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന അറിവ് അവരെ ഭയചകിതരാക്കി.. അത് കോളജിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനത്തെ ബാധിക്കുന്ന പേടി അവര്‍ക്കുണ്ടായിരുന്നു..

`ഇന്ന് അനര്‍ത്ഥ സംഭവങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ഡോമനിക് അച്ഛന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്…’
എസ്.ഐ ദിനേശ് ബാബു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി..

ശേഷം ഹോസ്റ്റലില്‍ എത്തി ഒന്ന് ഉറപ്പിക്കുന്നതിനായി തെക്കേ മുറിയുടെ വാതില്‍ പരിശോധിച്ചു.. ഫാദര്‍ ഡോമനിക് പറഞ്ഞത് പോലെ കുരിശ് മാലയോ ചുവപ്പ് നാടയോ താഴില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല..
ഒരു പക്ഷെ ഹോസ്റ്റല്‍ നിര്‍മ്മാണ സമയത്ത് തൊഴിലാളികളില്‍ ആരെങ്കിലും മുറി തുറക്കാന്‍ ശ്രമം നടത്തി രക്ഷാ ബന്ധനം തകര്‍ത്തിട്ടുണ്ടാകാം എന്നനിഗമനത്തില്‍ എസ്.ഐ ദിനേശ് ബാബു എത്തിച്ചേര്‍ന്നു..

പകല്‍ സയത്ത് കോളജ്, ഹോസ്റ്റല്‍ പരിസരങ്ങളില്‍ മഫ്തിയില്‍ കൂടുതല്‍പോലീസുകാരെ വിന്യസിച്ചു…

സമയം സന്ധ്യയോടടുത്തു…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com