ഹോസ്റ്റൽ – 3 19

Views : 9314

പെട്ടെന്ന് മുകളിലെ മുറിയില്‍ നിന്നും സാന്ദ്രയുടെ അമര്‍ത്തിയ ചിരി റിച്ചാര്‍ഡ് കേട്ടു..
റിച്ചാര്‍ഡിന്‍റെ മനസ്സില്‍ മഴക്കാറുകള്‍ വന്ന് മൂടി…
മെല്ലെ ശബ്ദമുണ്ടാക്കാതെ റിച്ചാര്‍ഡ് മുകള്‍ നിലയിലേക്കുളള പടവുകള്‍ കയറി..
പടിയില്‍ സാന്ദ്ര ധരിച്ചിരുന്ന ഫ്രോക്ക് അലസമായി കിടക്കുന്നത് റിച്ചാര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെട്ടു..
റിച്ചാര്‍ഡിന്‍റെ രക്തം തിളച്ചു.. കണ്ണുകളില്‍ വന്യമായ തിളക്കമുണ്ടായി…
ചാരിയിട്ട വാതിലിന് മുന്നില്‍ ഊരിയെറിയപ്പെട്ട രീതിയില്‍ മാര്‍ട്ടിന്‍റെ വസ്ത്രങ്ങള്‍..
അകത്ത് നിന്ന് ഇക്കിളി പൂണ്ട പോലെ സാന്ദ്രയുടെ ചിരി… മാര്‍ട്ടിന്‍റെ ശീത്ക്കാരശബ്ദം..
അതിനിടയില്‍ സാന്ദ്രയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍ റിച്ചാര്‍ഡിന്‍റെ കാതുകളില്‍ വന്ന് അലച്ചു:
`ഏയ്.. ഒന്ന് പതുക്കെ… നമ്മുടെ മോന്‍ വയറ്റിലുളള കാര്യം മറന്നോ…?’

‘എന്‍റെ കുട്ടാ….മോനാണെന്നങ്ങ് തീരുമാനിച്ചോ..?’ മാര്‍ട്ടിന്‍റ ശബ്ദം..

`ഉം.. എനിയ്ക്ക് മോന്‍ മതി… ഇതു പോലെയൊരു കൊച്ചു മാര്‍ട്ടിന്‍മോന്‍…’
സാന്ദ്രയുടെ ഇക്കിളി പൂണ്ട ചിരി മരണച്ചിരിയായി റിച്ചാര്‍ഡിന്‍റെ കാതുകളില്‍ വന്ന് അലച്ചു…

`വഞ്ചകീ…’ റിച്ചാര്‍ഡിന്‍റെ കണ്ണുകള്‍ കൂടുതല്‍ വന്യമായി തിളങ്ങി..
കൈകളുടെ മുഷ്ടികള്‍ ഞെരിഞ്ഞു…

റിച്ചാര്‍ഡ് ചാരിയിട്ടിരുന്ന വാതില്‍ രോഷത്താല്‍ തളളി തുറന്നു….

ആലിംഗനബദ്ധരായി കിടന്ന മാര്‍ട്ടിനും സാന്ദ്രയും നടുങ്ങിപ്പോയി…!!!

മുന്നില്‍ രോഷാകുലനായി നില്‍ക്കുന്ന റിച്ചാര്‍ഡിനെ കണ്ട് ഇരുവരും വിറങ്ങലിച്ച് പോയി…

ഇരുവരും കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റു..

നഗ്നത മറയ്ക്കാന്‍ പോലും സമയം കൊടുക്കാതെ റിച്ചാര്‍ഡ് ഇരുവരെയും ആക്രമിച്ചു…

റിച്ചാര്‍ഡിന്‍റെ ശക്തമായ അടിയേറ്റ് സാന്ദ്ര നിലത്തേക്ക് വീണു..
അവളുടെ കടവായില്‍ നിന്നും രക്തം ഒഴുകി…

ആരോഗ്യദൃഢഗാത്രനായ റിച്ചാര്‍ഡിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ മാര്‍ട്ടിന് കഴിഞ്ഞില്ല…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com