ഹോസ്റ്റൽ – 3 19

Views : 9313

Hostel by ഹണി ശിവരാജൻ

Previous Parts

നിരാശയോടെ മുന്നിലിരിക്കുന്ന എസ്.എെ ദിനേശ് ബാബുവിനെ സഹതാപപൂര്‍വ്വം നോക്കി ഫാദര്‍ പറഞ്ഞു:
`ഒരു പക്ഷെ ഇവിടെ മുന്‍പ് വികാരിയായി ഇരുന്നിട്ടുളള ഡോമിനിക് അച്ഛന്
താങ്കള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന്
പ്രതീക്ഷിക്കുന്നു.. അദ്ദേഹം വളരെക്കാലം ഇവിടെയുണ്ടായിരുന്നു.. പ്രായാദ്ധിക്യത്താലാണ് അദ്ദേഹം ഈ മലമുകളില്‍ നിന്ന് മാറിയത്..’

പ്രതീക്ഷയുടെ ഒരുതിരി വെട്ടം എസ്.എെ ദിനേശ് ബാബുവിന്‍റെ കണ്ണുകളില്‍ തെളിഞ്ഞു..
`അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ട്…?’ ആവേശത്തോടെ എസ്.എെ ദിനേശ് ബാബു ചോദിച്ചു..

ജോസഫ് അച്ഛനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫാദര്‍ ഡൊമിനിക് ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന പളളിയിലേക്ക് എസ്.എെ ദിനേശ് ബാബു ഉടന്‍ തന്നെ യാത്രയായി..

ഏകദേശം ഒന്നര മണിക്കൂറിനുളളില്‍ ഫാദര്‍ ഡോമിനിക്ക് വികാരിയായ പളളിയില്‍ എത്താന്‍ എസ്.എെ ദിനേശ് ബാബുവിന് കഴിഞ്ഞു..

വെളളിത്തലമുടിയും ദീക്ഷയുമുളള വൃദ്ധനായിരുന്നു ഫാദര്‍ ഡോമിനിക്..
എസ്.എെ ദിനേശ് ബാബു വിവരങ്ങള്‍ ഫാദറിനെ അറിയിച്ചു..
മൂന്ന് പെണ്‍കുട്ടികളുടെ തിരോധാനം ഉള്‍പ്പടെ..
ഫാദറിന്‍റെ കണ്ണുകളില്‍ ചെറിയ ഒരു ഭീതി പടര്‍ന്നു..
അദ്ദേഹം പറഞ്ഞ വാക്കുകള്‍ എസ്.എെ ദിനേശ് ബാബുവില്‍ നടുക്കം സൃഷ്ടിച്ചു:
`കാണാതായ പെണ്‍കുട്ടികള്‍ ആ മുറിയില്‍ തന്നെയുണ്ട്.. പക്ഷെ ജീവനോടെയല്ലെന്ന് മാത്രം…’

ഫാദറില്‍ നിന്നും ആ മുറിയെ സംബന്ധിച്ചും ഹോസ്റ്റല്‍ കെട്ടിടം നില്‍ക്കുന്ന പഴയ ബംഗ്ലാവിനെ കുറിച്ചുമുളള രഹസ്യങ്ങളുടെ
ചുരുളഴിയുകയായിരുന്നു….

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് ഇന്ത്യന്‍ മിശ്ര പാരമ്പര്യമുളള സമ്പന്നനായ റിച്ചാര്‍ഡ് ഡഗ്ലസ്സ് പണികഴിപ്പിച്ച ബംഗ്ലാവായിരുന്നു ആ കെട്ടിടം..
അതിസുന്ദരിയായ ഭാര്യ സാന്ദ്ര റിച്ചാര്‍ഡിന് അദ്ദേഹത്തിനേക്കാള്‍ പതിനഞ്ച് വയസ്സിനിളപ്പുണ്ടായിരുന്നു..
ഭാര്യയെ അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന റിച്ചാര്‍ഡ് സാന്ദ്ര ദമ്പതികള്‍ക്ക് ദാമ്പത്യജീവിതം അഞ്ച് വര്‍ഷം കടന്ന് പോയിട്ടും മക്കള്‍ ഉണ്ടായിരുന്നില്ല…
ആ കുറവിലും സന്തോഷകരമായ അവരുടെ ദാമ്പത്യം മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് ബിസിനസ്സില്‍ തുടക്കകാരനായ ഒരു യുവസുഹൃത്തിനെ റിച്ചാര്‍ഡ് പരിചയപ്പെടുന്നത്…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com