ഹോസ്റ്റൽ – 3 19

Views : 9314

കാലക്രമേണ ഒഴിഞ്ഞ് കിടന്ന ബംഗ്ലാവ് നോക്കി നടത്താന്‍ കഴിയാത്തതിനാല്‍ അവര്‍ ഡെന്നീസ് ചെറിയാന്‍ എന്നൊരാള്‍ക്ക് ബംഗ്ലാവ് വിറ്റു..

ഭാര്യയും രണ്ട് പെണ്‍മക്കളുമായി താമസം തുടങ്ങിയ ഡെന്നീസ് ചെറിയാനെയും കുടുംബത്തെയും അസാധാരണ ശബ്ദവും നിഴല്‍ രൂപവും ഭയപ്പെടുത്തി..

ഒരു രാത്രിയില്‍ ഡെന്നീസിന്‍റെ മൂത്തമകളെ കാണാതായി..

ജീവനറ്റതും ഭീഭത്സവുമായ ഡെന്നീസിന്‍റെ മകളുടെ മൃതദേഹം ബംഗ്ലാവിലെ തെക്കേ ഭാഗത്തുളള മുറിയില്‍ നിന്ന് കണ്ടെടുത്തു..

ഞെട്ടിക്കുന്ന കുമ്പസാര രഹസ്യം അറിയാവുന്ന വികാരിയച്ഛന്‍ ബര്‍ണാര്‍ഡിന് ഈ
മരണങ്ങളുടെയെല്ലാം പിന്നില്‍ റിച്ചാര്‍ഡിന്‍റെ ദുരാത്മാവാണെന്ന് മനസ്സിലാക്കുകയും റിച്ചാര്‍ഡിന്‍റെ ദുരാത്മാവിനെ തളയ്ക്കാനുളള
പൂജാകര്‍മ്മങ്ങള്‍ ചെയ്ത് റിച്ചാര്‍ഡിന്‍റെ ജീര്‍ണ്ണിച്ച മൃതശരീരം പുറത്തെടുത്ത് ആ മുറിയില്‍ തന്നെ ഒരു ശവകല്ലറ സ്ഥാപിച്ച് അടക്കിയ ശേഷം ആ മുറി ബലമുളള താഴിട്ട് പൂട്ടുകയും ചെയ്തു…

കറുത്തശക്തികള്‍ മുറിയ്ക്ക് പുറത്തേക്ക് വരുന്നത് തടയാന്‍ അതിശക്തമായ രക്ഷാകവചമെന്നപോലെ ബലമുളള താഴില്‍ പൂജിച്ച ഇരുമ്പ് കുരിശുളള കൊന്തമാല ഒരു ബലമുളള ചുവപ്പ് നാട കൊണ്ട് ബന്ധിച്ചു ഭദ്രമാക്കി…
ആ മുറിയുടെ താക്കോല്‍ ഫാദര്‍ ബര്‍ണാര്‍ഡ് സൂക്ഷിക്കുകയും ചെയ്തു…

ഭയപ്പെടുത്തുന്ന സംഭവവികാസങ്ങള്‍ക്ക് അന്ന് അവസാനമായെങ്കിലും മകളുടെ മരണത്തെ തുടര്‍ന്ന് അവിടെ താമസിക്കാന്‍ ഡെന്നീസിനും കുടുംബത്തിനും താല്‍പ്പര്യമുണ്ടായിരുന്നില്ല…

ഡെന്നീസ് ബംഗ്ലാവ് വില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ദുര്‍മരണങ്ങള്‍ സംഭവിച്ച ബംഗ്ലാവായത് കൊണ്ട് ആരും വാങ്ങാന്‍ തയ്യാറായില്ല..
ഒടുവില്‍ മരണപ്പെട്ട മകളുടെ ഓര്‍മ്മയ്ക്കായി ബംഗ്ലാവും അത് നില്‍ക്കുന്ന സ്ഥലവും ഡെന്നീസ് പളളിയുടെ പേര്‍ക്ക് എഴുതി കൊടുത്തു…

ഫാദര്‍ ഡോമനിക് പറഞ്ഞ് നിര്‍ത്തി…

എസ്.ഐ ദിനേശ് ബാബുവിന് എല്ലാം അവിശ്വസനീയമായി തോന്നി..

`ഒരു പോലീസിനെ സംബന്ധിച്ചിടത്തോളം പറഞ്ഞ് കേട്ടതെല്ലാം അവിശ്വസനീയമായി
തോന്നാം.. പക്ഷെ ഒരു മാനുഷികനായ പ്രതിയെ കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ സമയം പാഴാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് കൂടുതല്‍ പെണ്‍കുട്ടികളുടെ ജീവനുകള്‍ ആണ്…’

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com