ഹൃദയരാഗം 9 [Achu Siva] 669

Views : 52015

ഹൃദയരാഗം 9

Author : അച്ചു ശിവ

 
എന്നിട്ട് എന്നിട്ട് അത് എവിടെ ?

അത് ഞാൻ അന്ന് വൈകിട്ട് തന്നെ മോനെ ഏല്പിച്ചു …

വാസുകി ചെയറിൽ നിന്നും പതിയെ എണീറ്റു ….

അവൾ അവരുടെ അടുത്തേക്ക് ചെന്നു ..

നിങ്ങളുടെ കൈയിൽ അത് എപ്പഴാ കിട്ടിയത് ?

തലേദിവസം ഉച്ചയ്ക്ക് ..

എന്നിട്ട് അത് നിങ്ങൾ അപ്പൊ തന്നെ എന്റെ കൈയിൽ കൊണ്ടു തരാഞ്ഞതെന്താ തള്ളേ 😠അവൾ അവരോടു മുന്നിലേക്ക് കലിയോടെ ചാടി ചെന്നു …

അവർ ഞെട്ടി പുറകിലേക്ക് മാറി ..

അത് മോളെ അന്ന് ഇവിടുത്തെ വഴക്കിന്റെ ഇടയിൽ ഞാൻ …ഞാൻ അത് മറന്നു പോയി ..എനിക്ക് അന്ന് ഉച്ച കഴിഞ്ഞു വീട്ടിലേക്ക് പോകേണ്ടിയും വന്നു …ഇവിടെ ആരോടും പറയാൻ പോലും കഴിഞ്ഞില്ല    …പിള്ളേരുടെ അച്ഛന് വയ്യാതെ കിടക്കയാണ് …പെട്ടന്ന് അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞു മോളു വിളിച്ചിരുന്നു …അപ്പൊ തന്നെ ഓടി പോയി …ഇത് എടുത്ത് വെച്ച കാര്യം ഒന്നും അപ്പൊ ഞാൻ ഓർത്തില്ല

മറന്നു പോലും …മിണ്ടി പോകരുത് …നിങ്ങൾ …നിങ്ങൾ ഒറ്റ ഒരുത്തിയുടെ മറവി കാരണമാ അന്നെനിക്ക് പലതും അനുഭവിക്കേണ്ടി വന്നത് …ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറച്ചു ഒന്നുമല്ല വേദനിച്ചത് …

മോൾ എന്തൊക്കെയാ പറയുന്നത് …എനിക്കൊന്നും മനസ്സിലാകുന്നില്ല ..ഞാൻ എന്ത് ചെയ്‌തെന്നാ ?

നിങ്ങക്ക് ഞാൻ മനസ്സിലാക്കി തരാം തള്ളേ …അതിനു മുൻപ് എനിക്ക് ചിലരുടെ വായിൽ നിന്നും ചില സത്യങ്ങൾ അറിയാനുണ്ട് …അത് കഴിഞ്ഞിട്ട് ഞാൻ നിങ്ങക്കുള്ളത് തരാം …കേട്ടോ കിളവി …അവൾ അവർക്കു നേരെ വിരൽ ചൂണ്ടി പറഞ്ഞു ..

അവൾ അരിശത്തോടെ മുകളിലേക്ക് കയറി റൂമിൽ ചെന്നു ബെഡിൽ ഇരുന്നു ..

ഓഹോ അപ്പൊ ഞാൻ അറിയാത്ത പലതും നടന്നിട്ടുണ്ട് …അത് തിരിച്ചു കിട്ടിയിട്ട് എന്നോട്  ഒരു വാക്ക് പറഞ്ഞോ …അതിന്റെ പേരിൽ ഞാൻ എന്ത് മാത്രം തല്ലു കൊണ്ടതാ …മരിക്കാൻ വരെ തീരുമാനിച്ചു ഇറങ്ങിയതല്ലേ  …എന്റെ ഭാഗത്തുന്നു അങ്ങനെ ഒരു മിസ്റ്റേക്ക് പറ്റിയല്ലോ എന്ന് ഓർത്തു എത്ര കരഞ്ഞിരിക്കുന്നു ഞാൻ …ഈ നിമിഷം വരെയും എന്റെ കുറ്റബോധം മാറിയിട്ടുണ്ടായിരുന്നില്ല …

അവൾ എഴുന്നേറ്റ് ജനാലയുടെ അരികിൽ പോയി  വെളിയിലേക്കു നോക്കി നിന്നു …അപ്പൊ വിനയേട്ടൻ കാണിക്കുന്ന സ്നേഹം ഒക്കെ വെറും അഭിനയം ആയിരിക്കുമോ …ചെയ്യാത്ത തെറ്റിന് എന്നെ വേദനിപ്പിച്ചതിനുള്ള കുറ്റബോധം ….എന്നോട് അതിനെ പറ്റി എന്ത് കൊണ്ടു പറഞ്ഞില്ല …ഒരുപക്ഷെ അത് തിരിച്ചു കിട്ടിയില്ലായിരുന്നുവെങ്കിൽ എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരുമായിരുന്നോ ….ചിലപ്പോൾ ഞാൻ ചത്തെന്നു കേട്ടാൽ പോലും തിരിഞ്ഞു നോക്കില്ലായിരുന്നു ….അവളുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ അല തല്ലി ….

ഏതായാലും വിനയേട്ടൻ ഇങ്ങു വരട്ടെ ….എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കൊന്നു അറിയണം ..അവൾ അയാളുടെ വരവിനായി അക്ഷമയായി കാത്തിരുന്നു ….

വൈകിട്ട് അയാൾ കുറെ ലേറ്റ് ആയിട്ടാണ് വന്നത് …കാറിന്റെ സൗണ്ട് കേട്ടപ്പോ തന്നെ അവൾ താഴേക്ക് ഓടി വന്നു …മനസ്സിൽ നിറയെ സങ്കടവും ദേഷ്യവും ആണെങ്കിലും അതൊന്നും മുഖത്ത് വരാതിരിക്കാൻ അവൾ മാക്സിമം ശ്രദ്ധിച്ചു…ഇല്ലാത്ത ചിരി  മുഖത്ത് ആവോളം നിറച്ചു …

Recent Stories

The Author

58 Comments

  1. 😍😍😍😍

    1. 😍😍😍😍😍😍

  2. കുട്ടപ്പൻ

    മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
    9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
    അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് 😅

    നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.

    നല്ല ഫീൽ കിട്ടുന്നുണ്ട്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

    1. അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….

      ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം 💞💞💞💞💞💞

      1. Inn post ചെയ്യുമോ😃

        1. കൊടുത്തിട്ടുണ്ട് 😊😊😊

  3. ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…

    നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…

    തുടരുക… കാത്തിരിക്കുന്നു… ♥️😍

    1. സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ 😂😂….

      വളരെ നന്ദി🙏🙏…. ഒരുപാട് സ്നേഹം ❤️❤️❤️❤️

  4. 😄😄😄😄😄😄😄😄😄🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍❤

    1. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com