ഹൃദയരാഗം 9 [Achu Siva] 670

Views : 52098

വാസുകി താൻ എന്താ ഈ ആലോചിക്കണേ …ഞാൻ ചോദിച്ച കേട്ടില്ലേ ….എന്നെ തന്റെ ഒരു ഫ്രണ്ടിന്റെ സ്ഥാനത്തെങ്കിലും കണ്ടൂടെ എന്ന് …അതും ബുദ്ധിമുട്ടാണോ ?

അവന്റെ ചോദ്യം അവളെ ഓർമകളിൽ നിന്നും തിരികെ കൊണ്ടു വന്നു ….അവൾ അവനെ നോക്കിയൊന്നു മനോഹരമായി പുഞ്ചിരിച്ചു …സമ്മതം എന്ന പോലെ…….

ഹാവൂ ഒന്ന് ചിരിച്ചു കണ്ടല്ലോ …അത് മതി എനിക്ക് …അപ്പൊ ഞാൻ പറഞ്ഞത് സമ്മതം എന്നർത്ഥം …

നവീൻ ചേട്ടൻ കഴിഞ്ഞതൊക്കെ മറക്കണം …നമുക്ക് നല്ല ഫ്രണ്ട്സ് ആയി പോവാം …അതല്ലേ നല്ലത് .

അവന്റെ മുഖം ഇത് കേട്ടു ഒന്ന് വാടിയെങ്കിലും അത് അവൻ വെളിയിൽ കാണിച്ചില്ല ….

അതൊക്കെ പോട്ടെ തന്റെ വാലുകൾ എവിടെ ഇന്ന് കണ്ടില്ലല്ലോ …

അവർ ഇന്ന് വരില്ല …ഒരു ഫ്രണ്ടിന്റെ മാര്യേജിനു പോയതാണ് രണ്ടും കൂടെ …അത് കൊണ്ടു ഞാനും ഇന്ന് വരണ്ടാന്നു കരുതിയതാണ് …പക്ഷേ വിനയേട്ടൻ സമ്മതിക്കില്ല …

വിനയേട്ടനോ …അതാരാ ?

അത് …അത് …ഒന്നുമില്ല …ഞാൻ ചെല്ലട്ടെ …കുറെ നോട്സ് കംപ്ലീറ്റ് ചെയ്യാൻ കിടക്കുന്നു …അവൾ അതും പറഞ്ഞു അവിടെ നിന്നും വേഗത്തിൽ നടന്നു ക്ലാസ്സിലേക്ക് പോയി …

നവീൻ അവൾ പറഞ്ഞ വാക്കുകൾ വീണ്ടും ഓർമയിലേക്ക് കൊണ്ടു വന്നു …

ക്ലാസ്സിൽ ചെന്നു ഇരുന്ന വാസുകി തന്റെ വായിൽ നിന്നും വീണ വാക്കുകൾ ഓർത്തു നെറ്റിയിൽ കൈ വെച്ചിരുന്നു …

ശോ അറിയാതെ വായിൽ നിന്നും വീണു പോയതാണ് ….ഇനി അതാരാണെന്ന് ചോദിച്ചാൽ എന്ത് പറയും …സത്യം അങ്ങ് തുറന്നു പറഞ്ഞാലോ ….ഹേയ്യ് വേണ്ട.ഇപ്പോ നവീൻ ഏട്ടന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലാന്നു തോന്നണു … എല്ലാരുടെയും കണ്ണിൽ ഞാനിപ്പോ ആ പഴയ കോടീശ്വര പുത്രി അല്ല .ഒന്നുമില്ലാത്ത അനാഥ .നവീൻ ചേട്ടനും പഴയത് എല്ലാം മറന്നിട്ടുണ്ടാകും ഞാൻ വെറുതെ തെറ്റിദ്ധരിക്കുന്നതാണ് ..അതോണ്ടല്ലേ ഫ്രണ്ട് ആയി കാണാം എന്ന് പറഞ്ഞത് ..  എതായാലും അങ്ങനെ പോകുന്നത് തന്നെയാ നല്ലത് . ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ….അങ്ങനെ മനസ്സിൽ ചിന്തകളുടെ ഒരു പിടി വലി തന്നെ നടന്നു ….

പതിവ് പോലെ ക്ലാസ്സിൽ ഒന്നും ശ്രെദ്ധിക്കാതെ വാസുകി ചിന്തയിൽ തന്നെ  മുഴുകി ഇരുന്നു ….ഇടക്കിടക്ക് നല്ല വഴക്കും വാങ്ങി കൂട്ടി ….അഞ്ജനയും ഗീതുവും ഇല്ലാത്തതിന്റെ വിഷമം വേറെയും …വേറെ ആരോടും അവൾ അധികം മിണ്ടാറില്ല …ഉച്ച കഴിഞ്ഞു ലാസ്റ്റ് hour അവർക്ക് ക്ലാസ്സ്‌ ഇല്ലാരുന്നു ….അവൾ തനിയെ നടന്നു വെളിയിലേക്ക് ഇറങ്ങി …ഒട്ടും പ്രതീക്ഷിക്കാതെ നവീൻ തന്റെ ബൈക്ക് അവൾക്കു മുന്നിൽ കൊണ്ടു വന്നു നിർത്തി …അവൻ അതിൽ നിന്നും ഇറങ്ങി ..
അവളുടെ അടുത്തേക്ക് വന്നു …

എന്താ നവീൻ ചേട്ടാ ?

Recent Stories

The Author

58 Comments

  1. 😍😍😍😍

    1. 😍😍😍😍😍😍

  2. കുട്ടപ്പൻ

    മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
    9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
    അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് 😅

    നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.

    നല്ല ഫീൽ കിട്ടുന്നുണ്ട്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

    1. അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….

      ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം 💞💞💞💞💞💞

      1. Inn post ചെയ്യുമോ😃

        1. കൊടുത്തിട്ടുണ്ട് 😊😊😊

  3. ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…

    നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…

    തുടരുക… കാത്തിരിക്കുന്നു… ♥️😍

    1. സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ 😂😂….

      വളരെ നന്ദി🙏🙏…. ഒരുപാട് സ്നേഹം ❤️❤️❤️❤️

  4. 😄😄😄😄😄😄😄😄😄🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍❤

    1. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com