ഹൃദയരാഗം 9 [Achu Siva] 670

Views : 52099

ഫോൺ കോളിന്റെ കാര്യം ചോദിച്ചതിൽ ഉള്ള നീരസം ആകും അവൾക്ക് എന്നാണ് വിനയ് കരുതിയത് …അത് നാളെ പറഞ്ഞു സമാധാനിപ്പിക്കാം എന്ന് ആശ്വസിച്ചു അയാളും കിടന്നു …
======= ====== ====== ====== =====

പിറ്റേന്ന് രാവിലെ വാസുകി കോളേജിൽ പോകാനായി റെഡി ആയി വന്നു …താഴെ വന്നപ്പോൾ വിനയ് അവിടെ നിൽപ്പുണ്ടായിരുന്നു …അവൾ അയാളെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു പോയി ..

ഹേയ് വാസുകി …അവിടെ നിൽക്കു…ഞാൻ കൊണ്ടു ആക്കാം തന്നെ …വെറുതെ എന്തിനാ ബസിനു പോകുന്നത് ഞാൻ ആ വഴിക്ക് അല്ലേ ..

വേണ്ട …എന്നെ ആരും കൊണ്ടു വിടണ്ട …എനിക്ക് തന്നെ പോകാൻ അറിയാം ..നിങ്ങൾ കഷ്ടപെടേണ്ട ..

വാസു …എന്താ നിനക്ക് …ഇന്നലെ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ …നീ എന്തിനാ എന്നോട് കാര്യമില്ലാതെ ദേഷ്യപെടുന്നത് ..

ആ ഇന്നലെയാ ചില സത്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് .

എന്ത് സത്യങ്ങൾ …വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ അത് തുറന്നു പറഞ്ഞോണം …അല്ലാതെ ഒരു മാതിരി ..തൊട്ടും തൊടാതെയുമുള്ള സംസാരം എനിക്കിഷ്ടമല്ല .

എനിക്ക് ഒന്നും പറയാനില്ല …നിങ്ങളോട് കൂടുതൽ സംസാരിക്കാനും എനിക്ക് താല്പര്യമില്ല …അത്ര തന്നെ …

വാസു ഇന്നലെ ഞാൻ നിന്നോട് വെറുതെ ഒരു തമാശകക്ക് ചോദിച്ചതാ അങ്ങനെ …അല്ലാതെ നിന്റെ പേർസണൽ കാര്യങ്ങളിൽ കൈ കടത്തണമെന്നു എനിക്ക് യാതൊരു ഉദ്ദേശവും ഇല്ല …വീണ്ടും വീണ്ടും കാൾ കട്ട്‌ ചെയ്യുന്നേ കണ്ടപ്പോ ചോദിച്ചു പോയി എന്നെ ഉള്ളൂ …അതിന്റെ പേരിൽ ഇനി മുഖം വീർപ്പിക്കല്ലേ .

അവൾ മറുപടി  പറയാതെ  തന്റെ ബാഗും എടുത്ത് അവിടെ നിന്നും പോയി ..

അവളുടെ ഇന്നലെ മുതൽ തന്നോടുള്ള പെരുമാറ്റത്തിൽ വന്ന മാറ്റം കണ്ടു ഒന്നും മനസ്സിലാകാതെ വിനയ് അവൾ പോയ വഴിയേ നോക്കി നിന്നു …

ഇന്ന് അഞ്ജനയും ഗീതുവും അവരുടെ ഒരു  കോമൺ ഫ്രണ്ടിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നതിനാൽ ഇന്ന് വാസുകി ഒറ്റക്കാണ് കോളേജിലേക്ക് നടന്നു വന്നത് 😏😏…അവൾ തനിയെ കോളേജ് gate കടന്നു അകത്തു കയറി …നവീൻ അവളെ കണ്ടു അടുത്തേക്ക് വന്നു …

വാസുകി ഞാൻ എത്ര തവണ തന്നെ വിളിച്ചു …താൻ എന്തിനാ കട്ട്‌ ചെയ്തത് …എന്തിനാ ഇങ്ങനെ എന്നെ avoid ചെയുന്നത് ….ഞാൻ അതിനും മാത്രം എന്ത് തെറ്റാണു തന്നോട് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത് …

എനിക്ക്  ഒന്നും പറയാൻ ഇല്ല …എന്നോട് ഒന്നും ചോദിക്കുകയും വേണ്ട …പറയാനുള്ളതൊക്കെ ഞാൻ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട് …അത് തന്നെ ഇപ്പഴും അവർത്തിക്കാനുള്ളു …എന്റെ ലൈഫിൽ സംഭവിച്ചതൊക്കെ നവീന് അറിയാവുന്നതാണല്ലോ ….എനിക്ക് കുറെയേറെ pblms ഉണ്ട് …അതൊന്നും ഇപ്പൊ explain  ചെയ്യാൻ പറ്റില്ല …അതിനിടയ്ക്ക് പ്രണയിച്ചു നടക്കാൻ ഒന്നും എനിക്ക് താല്പര്യമില്ല …

തന്റെ അവസ്ഥ ഒക്കെ എനിക്ക് മനസ്സിലാകും …അതിനെ പറ്റി ഞാൻ കൂടുതൽ ആയൊന്നും ചോദിച്ചു സങ്കടപ്പെടുത്തുന്നില്ല ….എന്നോട് വെറുപ്പ് ഉള്ളത് പോലെ മാത്രം പെരുമാറരുത് …അത് എനിക്ക് സഹിക്കില്ല …തനിക് ഇഷ്ടമില്ലെങ്കിൽ പഴയത് ഒന്നും പറഞ്ഞു ഇനി ഞാൻ ബുദ്ധിമുട്ടിക്കില്ല …ബട്ട്‌ എന്നോട് ഇങ്ങനെ മിണ്ടാത്തെ നടക്കരുത് …atleast ഒരു frnd ആയെങ്കിലും കണ്ടു കൂടെ ..

അവളുടെ ചിന്തകൾ കുറേക്കാലം പിറകിലേക്ക് സഞ്ചരിച്ചു …

Recent Stories

The Author

58 Comments

  1. 😍😍😍😍

    1. 😍😍😍😍😍😍

  2. കുട്ടപ്പൻ

    മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
    9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
    അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് 😅

    നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.

    നല്ല ഫീൽ കിട്ടുന്നുണ്ട്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

    1. അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….

      ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം 💞💞💞💞💞💞

      1. Inn post ചെയ്യുമോ😃

        1. കൊടുത്തിട്ടുണ്ട് 😊😊😊

  3. ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…

    നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…

    തുടരുക… കാത്തിരിക്കുന്നു… ♥️😍

    1. സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ 😂😂….

      വളരെ നന്ദി🙏🙏…. ഒരുപാട് സ്നേഹം ❤️❤️❤️❤️

  4. 😄😄😄😄😄😄😄😄😄🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍❤

    1. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com