ആ ആണല്ലോ ….അതിന്റെ ഷോർട്ട് അല്ലേ ഞാൻ പറഞ്ഞെ …വാസു ….എപ്പഴും എപ്പഴും വാസുകി വാസുകി എന്ന് കിടന്നു കീറാൻ എനിക്ക് വയ്യ ??
അതേയ് എനിക്ക് വേറെ നല്ലൊരു പേരുണ്ട് …അത് വേണേൽ പറഞ്ഞു തരാം …
ആ പറ …
കുഞ്ചൂസ് ……?
എന്തൂസ് ……..??
കുഞ്ചൂസ് ….കു …കു …കുറുനരിയുടെ കു …കുഞ്ചൂസ് …എന്റെ അച്ഛൻ എന്നെ സ്നേഹം കൂടുമ്പോ അങ്ങനെയാ വിളിക്കാറ് …
പിന്നേയ് കുഞ്ചൂസ് ….എനിക്കിപ്പോ അങ്ങനെ ഒലിപ്പിച്ചു വിളിക്കാനൊന്നും വയ്യ ??വെല്ല മണ്ടൂസ് എന്നാരുന്നെങ്കിൽ പിന്നേം നോക്കായിരുന്നു ….വാസു fixed …
അപ്പൊ അങ്ങനെയാണല്ലേ …
അതേ അങ്ങനെ തന്നെയാ …
നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം …???
വിരോധമില്ലെങ്കിൽ ???????
ഛെ …വൃത്തികെട്ട മനുഷ്യൻ ……
ഒന്ന് പോടി ???…ഞാൻ മുകളിൽ കാണും എനിക്ക് കുറച്ചു വർക്ക് ഉണ്ട് …
ആ എവിടേലും പോ എനിക്കെന്താ …അവള് ചാടി തുള്ളി കയറി പോയി …
വിനയ് അവളുടെ പോക്ക് കണ്ടു ചിരിച്ചു കൊണ്ടു നിന്നു …
======= ====== ====== ====== ===== ===
Calling ബെൽ കേട്ടു വാസുകി വന്നു ഡോർ തുറന്നു …
ഓ നിങ്ങളോ …
അതേടി ,നിന്റെ അപ്പച്ചി തന്നെ …
എനിക്ക് ആരേം കാണേണ്ടന്നു ഞാൻ പറഞ്ഞതല്ലേ …പിന്നേം ഇങ്ങോട്ട് വന്നതെന്തിനാ ….
ഞാൻ നിന്നെക്കാണാൻ അല്ല വിനയ് മോനെ കാണാനാ വന്നത് …
Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee