ഹൃദയരാഗം 6 [Achu Siva] 617

വിനയേട്ടൻ ഇവിടില്ല …ഓഫീസിൽ പോയി …

അവൾ പറഞ്ഞു കഴിഞ്ഞതും വിനയ് മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി വരുന്നത് കാണുന്നത് ….

ഓഹോ ഇതാണല്ലേ office…ഞാൻ ഒന്ന് ചോദിക്കട്ടെ …

അയ്യോ അപ്പച്ചി എന്താ ഇത് …വന്ന കാലിൽ തന്നെ നില്കാതെ ഇങ്ങോട്ട് കയറി ഇരിക്കു…വാ ഇവിടെ വന്നിരിക്കു…വിനയേട്ടാ ദേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ ….

അവർ അവളുടെ ആക്ടിങ് കണ്ടു കണ്ണും തള്ളി നിന്നു …

ആ അപ്പച്ചിയോ?? ഇരിക്കു അപ്പച്ചി ..ഒറ്റക്കെ ഉള്ളോ …എന്താ വിശേഷിച്ചു …

ഞാനും ഏട്ടനും കൂടി വരാൻ ഇരുന്നതാ …അപ്പോഴാണ് ഏട്ടന് വേറെന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു പോകേണ്ടി വന്നത് …പിന്നെ ഞാൻ ഒറ്റക്ക് ഇങ്ങു പോന്നു …നിങ്ങൾ രണ്ടു പേരെയും വീട്ടിലേക്ക്  ക്ഷണിക്കാനാണു ഞാൻ വന്നത് …കല്യാണം കഴിഞ്ഞു അങ്ങനൊക്കെ ഉള്ള ചടങ്ങുകൾ കൂടി ഉണ്ട് …പറ്റുമെങ്കിൽ നാളെ തന്നെ മോളെയും കൂട്ടി വരണം …

വാസുകി വിനയ്നെ നോക്കി സമ്മതിക്കരുത് എന്ന മട്ടിൽ കണ്ണടച്ചും തല കുലുക്കിയും ഒക്കെ ആംഗ്യം കാണിച്ചു …

അത് കണ്ട വിനയ് …..അതിനെന്താ അപ്പച്ചി നാളെ തന്നെ ഞങ്ങൾ എത്തിയിരിക്കും …തീർച്ചയായും …

ദുഷ്ടൻ ….???വാസുകി പല്ല് കടിച്ചു …
അപ്പച്ചിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം …അതും പറഞ്ഞു അവൾ അകത്തേക്ക് പോയി …

ഈ തള്ളക്കു ഞാൻ തന്നെ ഒരു ചായ ഇട്ടങ്ങു കൊടുത്താലോ …പിന്നെ അവർ ജന്മത്തിൽ ഈ പരിസരത്ത് വരില്ല …..അവൾ ആലോചിച്ചു കൊണ്ടു പോയി ..

ഏതായാലും വിനയ്നെ പേടിച്ചു അവൾ കടും കൈ ഒന്നും ചെയ്തില്ല ….ശാരദാമ്മയോടു പറഞ്ഞു ചായ ഒക്കെ ഇട്ട് അവരെ നന്നായി സൽക്കരിച്ചു വിട്ടു …അപ്പച്ചി പിന്നെ അവളോട്‌ ഒന്നും ചോദിക്കാൻ നിന്നില്ല …

അവർ പോയി കഴിഞ്ഞപ്പോൾ വാസുകി വിനയ്ടെ അടുത്തു ചെന്നു …

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.