ഹൃദയരാഗം 6 [Achu Siva] 617

അതിനു എനിക്ക് വിനയേട്ടനോട് ദേഷ്യം ഉണ്ടെന്നു ആര് പറഞ്ഞു …..

ഇല്ലേ ….ഒട്ടും ഇല്ലേ ….അത് കള്ളം …..എനിക്കറിയില്ലേ എന്റെ വാസുകി കുട്ടിയെ ….

സത്യായിട്ടും …..വിനയേട്ടൻ എന്നെ തല്ലിയതിലല്ല എനിക്ക് നൊന്തത് …..പക്ഷേ ഉപയോഗിച്ച വാക്കുകൾ അതെന്നെ വല്ലാതെ വേദനിപ്പിച്ചു ….മരിച്ചാൽ മതിയെന്ന് തോന്നി പോയി ….എന്നെ കൺമുന്നിൽ കണ്ടു പോകരുതെന്ന് പറഞ്ഞില്ലേ ….എന്റെ കുടുംബത്തെ ഞാൻ തന്നെ ഇല്ലാതാക്കി എന്ന് പറഞ്ഞില്ലേ ….അതൊക്കെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ ആലയടിച്ചു കൊണ്ടേ ഇരുന്നു ….ഏട്ടൻ പറഞ്ഞത് പോലെ ഞാൻ എന്ന ബാധ എന്നെന്നേക്കുമായി ഇല്ലാതാകട്ടെ എന്ന് കരുതി …അതാ ഞാൻ ….

അയാൾ അവളെ തന്റെ നെഞ്ചോടു അടക്കി ചേർത്ത് പുണർന്നു ….വാസുകി എന്നോട് ക്ഷമിക്കു മോളെ ….അങ്ങനൊരു ചിന്ത നിന്റെ  മനസ്സിൽ വന്നത് പോലും എന്റെ ഏറ്റവും വലിയ തോൽവിയാണു …..ഇനി ഒരിക്കലും ഒന്നിന്റെ പേരിലും ഈ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല….അയാൾ അവളുടെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ രണ്ടു കൈ കൊണ്ടും തുടച്ചു കൊണ്ടു പറഞ്ഞു …വീണ്ടും അവളെ തന്റെ മാറോടടക്കി ….ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അയാളുടെ കരവലയത്തിൽ ആ നെഞ്ചിൽ മുഖം ചേർത്തിരുന്നു ….പക്ഷേ അവളുടെ കണ്ണിൽ അയാളോടുള്ള ദേഷ്യം നിറഞ്ഞു നിന്നിരുന്നു ….അവൾ അത് വളരെ സമർത്ഥമായി മറച്ചു പിടിച്ചു …..

അവൾ അയാളുടെ ശരീരത്തിൽ നിന്നും അടർന്നു മാറി ….

അല്ല എന്റെ കൺമുന്നിൽ വരാതിരിക്കാൻ മരിക്കാൻ പുറപ്പെട്ട ആളെന്തിനാ എന്റെ നമ്പർ കൊടുത്തത് …

അതിപ്പോ ഇതൊരു നാണംകെട്ട accident ആയി പോയില്ലേ ….വെറുതെ കൈയിലെയും കാലിലെയും പെയിന്റ് പോയതല്ലാതെ ഞാൻ ഉദേശിച്ച പോലൊന്നും നടന്നില്ല …ആ വണ്ടിക്ക് ഞാൻ വിചാരിച്ചത്ര സ്പീഡ് പോരായിരുന്നു …..????പിന്നെ ഇവിടെ വന്നപ്പോ ഞാൻ ചെയ്തത് തെറ്റായി പോയല്ലോ എന്ന് എനിക്ക് തോന്നി ….വിനയേട്ടൻ എന്നെ തേടി ഭ്രാന്ത്‌ പിടിച്ചു അലയുകയായിരിക്കും എന്ന് എനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ …പിന്നെ ആ നേഴ്സ് വല്ലാണ്ടങ്ങു നിർബന്ധിച്ചപ്പോ കൊടുത്തു പോയി ….

ആ പോട്ടെ …ഇനി ഇങ്ങനത്ത കുരുത്തക്കേടൊന്നും കാണിച്ചെക്കല് …നി ഇല്ലെങ്കിൽ ഞാൻ പിന്നെ ആരോട് തല്ലു പിടിക്കും എന്റെ പോന്നു ഭാര്യേ ….

പട്ടിയെ പോലിട്ടു തല്ലിയിട്ട് ഒലിപ്പിക്കണ കണ്ടില്ലേ ….എന്നോട് മിണ്ടണ്ട ???

പിന്നെ എനിക്ക്  ആരാടി ഈ ലോകത്ത് മിണ്ടാൻ ഉള്ളത് ??…….നമുക്ക് പോകണ്ടേ ?

എങ്ങോട്ട് ?

വീട്ടിലേക്കു …അല്ലതെങ്ങോട്ടാ …

ഞാൻ വരുന്നില്ല ..ഒരിക്കലും വരില്ല ….

വന്നില്ലെങ്കിൽ ഞാൻ തൂക്കി എടുത്ത് കൊണ്ടു പോകും …

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.