ഹൃദയരാഗം 6 [Achu Siva] 617

പിന്നേ….എന്ന അതൊന്നു കാണണമല്ലോ …

കാണിക്കാം ….വിനയ് അവളുടെ അടുത്തേക്ക് ചെന്നു രണ്ടു കൈ കൊണ്ടും അവളെ കോരി എടുത്തു ….

വിനയേട്ടാ pls വിട് ….എന്നെ താഴെയിറക്കു …ഇത് ഹോസ്പിറ്റലാ ….എല്ലാരും കാണും …

അതേ ഞാൻ പറഞ്ഞാൽ പറഞ്ഞതാ …നല്ല കുട്ടിയായിട്ട് എന്റെ കൂടെ വരാന്നു സമ്മതിച്ചാൽ താഴെ ഇറക്കാം …

ഞാൻ വരാം …ഞാൻ വരാം …ഒന്ന് താഴെ ഇറക്കു plss….

Vinay അവളെ താഴെ നിർത്തി …കാൽമുട്ടിന് മുറിവുണ്ടായിരുന്നതിനാൽ അവൾക്കു നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു …വിനയ് അവളെ താങ്ങി പിടിച്ചു നടത്തിച്ചു ….
==== ======= ====== ===== ====== ==== =

അവർ വീട്ടിലെത്തി …അവിടെ ശാരദാമ്മ വെളിയിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു …അവർ കാറിൽ നിന്നു ഇറങ്ങി  വീട്ടിലേക്ക് കയറി ….

അയ്യോ ഇതെന്താ മോനെ ,എന്താ ഈ വെച്ചു കെട്ടൊക്കെ മോൾക്ക്‌ ….എന്താ സംഭവിച്ചേ …

എല്ലാം പറയാം ശാരദാമ്മേ ,ചെറിയൊരു ആക്‌സിഡന്റ് …ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല …ദേ ഈ ചെറിയ മുറിവുകൾ മാത്രമേ ഉള്ളൂ ….ഞാൻ ഇവളെ റൂമിൽ കൊണ്ടു കിടത്തട്ടെ …എല്ലാം നമുക്ക് പിന്നെ സംസാരിക്കാം …..

വിനയ് അവളെയും കൊണ്ടു സ്റ്റെപ് കയറാൻ തുടങ്ങി ….അവൾക്കു നന്നായി വേദനിക്കുനുണ്ടായിരുന്നു …അത് വിനയ്ക്കു നന്നായി മനസ്സിലായി …

അതേ ഹോസ്പിറ്റലിൽ വെച്ച് എടുക്കുന്നതിനല്ലേ കുഴപ്പമുള്ളൂ …എന്റെ വീട്ടിൽ എന്റെ ഭാര്യയെ ഞാൻ എടുക്കുന്നത് കൊണ്ടു കുഴപ്പം ഒന്നുമില്ലല്ലോ …വിനയ് അതും പറഞ്ഞു അവളെ പൊക്കി എടുത്തു കൊണ്ടു മുകളിലേക്ക് പോയി ..അവൾ ഒരു താങ്ങിനായി രണ്ടു കൈകളും അയാളുടെ കഴുത്തിൽ ചുറ്റിപിടിച്ചു ….

വിനയ് അവളെ റൂമിൽ കൊണ്ടു പോയി ബെഡിൽ കിടത്തി .   .

അവൾ അയാളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു ….

വിനയ് ഏട്ടാ എനിക്ക് ഈ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു ഒന്ന് ഫ്രഷ് ആവണം …കൈ അനക്കാൻ പോലും വയ്യ നല്ല  വേദന …ശാരദാമ്മയെ ഒന്ന് ഇങ്ങോട്ട് പറഞ്ഞു വിടുമോ …

ഇത് കേട്ട വിനയ് അവളുടെ അടുത്തു വന്നിരുന്നു …

അതേയ് ,ഞാൻ സഹായിച്ചാൽ പോരെ …വെറുതെ എന്തിനാ അവരെ ബുദ്ധിമുട്ടിക്കണെ ..????

അയ്യടാ …ആ പൂതി നടക്കാൻ പോണില്ല …വേഗം പോയി വിളിച്ചോണ്ട് വാ …

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.