ഹൃദയരാഗം 6 [Achu Siva] 617

വേണ്ടെങ്കിൽ വേണ്ട ….ഞാൻ പോയേക്കാമേ  ???പിന്നെ തലയിൽ വെള്ളം ഒഴിക്കണ്ടട്ടോ  …നെറ്റിയിലെ മുറിവ് നനയും …

ഉം ….

ശാരദാമ്മ വന്നു അവളെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനും മറ്റുമായി സഹായിച്ചിട്ട് പോയി …അവർ പോയി കഴിഞ്ഞപ്പോൾ വിനയ് അവളുടെ അടുത്തേക്ക് വന്നു …

അഴിഞ്ഞു കിടന്ന തലമുടി മുകളിലേക്ക് ഉയർത്തി കെട്ടി ക്ലിപ്പ് ചെയ്യാൻ ശ്രെമിച്ചു കൊണ്ടു നിൽക്കുകയായിരുന്നു വാസുകി ….എത്ര ശ്രെമിച്ചിട്ടും അവൾക്കത് സാധിച്ചില്ല ….കൈ ഉയർത്താൻ നന്നായി പ്രയാസപ്പെടുന്നുണ്ടായിരുന്നു …വിനയ് അവളുടെ അടുത്തേക്ക് വന്നു അവളുടെ തലമുടി മുകളിലേക്ക് ഉയർത്തി അത് ക്ലിപ്പ് ചെയ്തു വെച്ചു ….അയാളുടെ കര സ്പർശം അവളുടെ പിൻകഴുത്തിൽ ഏറ്റപ്പോൾ അവളിൽ ഒരു മിന്നൽ പിണർ പാഞ്ഞു പോയി .   ..

അയാൾ അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി ….രാവിലെ താൻ തല്ലിയ കവിളിൽ കൈ ചേർത്ത് വെച്ചു …

വല്ലാതെ വേദനിച്ചോ മോളെ നിനക്ക് ….

അവൾ അയാളുടെ കണ്ണിലേക്കു നോക്കി നില്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല …

പെട്ടന്ന് വിനയ് അവളെ ഒരു കൈ കൊണ്ടു ചുറ്റിപിടിച്ചു അയാളിലേക്ക് കൂടുതൽ ചേർത്ത് നിർത്തി ….എന്നിട്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു …

അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാതെ നിന്ന വാസുകി ഒരു നിമിഷം ചലനമറ്റതു പോലെ നിന്നു …പിന്നെ ബോധത്തിലേക്ക് വന്നപ്പോൾ അവൾ രണ്ടു കൈയും കൊണ്ടു അവനെ മുന്നിലേക്ക് തള്ളി മാറ്റി തിരിഞ്ഞു നിന്നു …

ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നിപോയി …വേണമെങ്കിൽ നീ എനിക്കിട്ടു രണ്ടു പൊട്ടിച്ചോ …ഞാൻ സഹിച്ചോളാം ….വിനയ് അവളോടായി പറഞ്ഞു ….

അവൾ വിനയ്ടെ മുഖത്തേക്ക് നോക്കി നിന്നതല്ലാതെ യാതൊരു മറുപടിയും പറഞ്ഞില്ല …

അവളുടെ മുഖത്തെ ഭാവം എന്തെന്ന് അയാൾക്കും വ്യക്തമായി തിരിച്ചറിയാൻ സാധിച്ചില്ല …

വിനയ് റൂമിനു പുറത്തേക്ക് നടന്നു …

വാസുകി …നിനക്ക് കഴിക്കാനുള്ളതൊക്കെ ഞാൻ ഇവിടേയ്ക്ക് കൊണ്ടു വന്നു തരാം …വെറുതെ താഴേക്ക് ഇറങ്ങി വന്നു കാലിനു വേദന കൂട്ടണ്ട …കേട്ടല്ലോ ..

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.