ഹൃദയരാഗം 6 [Achu Siva] 620

അവൾ മെഡിസിൻ വാങ്ങി കഴിച്ചു …

ഇനി കണ്ണടച്ച് കിടന്നോ …വേദന ഒക്കെ ഇപ്പൊ മാറും …

അവൾ കിടന്നു …വിനയ് അവളെ പുതപ്പ് എടുത്ത് പുതപ്പിച്ചു …എന്നിട്ട് വാത്സല്യത്തോടെ തലയിൽ തഴുകി   ..അവൾ കുറെ നേരം അയാളുടെ മുഖത്തേക്ക് നോക്കി കിടന്നു ഉറക്കത്തിലേക്ക് വഴുതി വീണു ..

അങ്ങനെ അന്ന് മുതൽ വിനയ്  അവളെ കെയർ ചെയ്തു കൂടെ തന്നെ നടന്നു …അവളുടെ മുറിവുകൾ ഒക്കെ ഒരു വിധം ok ആയി …ശാരദാമ്മയും അവളുടെ കാര്യങ്ങൾ എല്ലാം നോക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു …വിനയ് അവളോട് കൂടുതൽ അടുക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു …തിരിച്ചും സ്നേഹത്തോടെ തന്നെ പെരുമാറിയെങ്കിലും അവൾ വ്യക്തമായ ഒരു അകലം അയാളിൽ നിന്നും പാലിച്ചിരുന്നു ….ഓഫീസിൽ പോകുന്ന ടൈം അവളെ ശ്രെദ്ധിക്കാൻ ശാരദാമ്മയോടു പ്രേത്യേകം നിർദേശം കൊടുത്തിട്ടാണ് വിനയ് പോകാറുള്ളത് …

====== ======== ======= ====== =====
അങ്ങനെ വാസുകിയുടെ കാലിന്റെ വേദന എല്ലാം ഒരു വിധം മാറി …അവൾ റൂമിലിരുന്ന് ഏതോ മാഗസിൻ വായിച്ചു കൊണ്ടു കിടക്കുകയായിരുന്നു …

വാസൂ ………………………………

ഏ……..വാസുവോ …..അതാരാ ??????
Oh my God…..അത് എന്നെ അല്ലേ ….ഇപ്പൊ ശരിയാക്കി തരാം ….

വിനയ്ടെ വിളി കേട്ട വാസുകി അയാൾടെ അടുത്തേക്ക് വന്നു …

ദേ മനുഷ്യാ ,നിങ്ങളിപ്പോ എന്താ എന്നെ  വിളിച്ചത് ?

വാസൂ എന്ന് …..???

ഇത്രയും സുന്ദരിയായ എന്റെ മുഖത്ത് നോക്കി കണ്ട ഗുണ്ടകളുടെ പേര് വിളിക്കാൻ നിങ്ങക്കെങ്ങനെ മനസ്സ് വന്നു ????

ഗുണ്ടയോ …???അല്ല  നിന്റെ പേരെന്താ …??

ഏ….വാസുകി എന്നല്ലേ ???

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.