ഹൃദയരാഗം 6 [Achu Siva] 620

അത് അവർ എന്നോടും കാണിച്ചില്ലലോ ….എന്നെ കോളേജിൽ വിടാൻ  ഞാൻ അവരോടൊക്കെ കാല് പിടിച്ചു പറഞ്ഞതാ.പഠിക്കണം എന്ന് കരഞ്ഞു പറഞ്ഞു  …എന്നിട്ട് അവർ ഒന്നും അത് മൈൻഡ് പോലും ചെയ്തില്ല …ബാധ്യത ഇറക്കി വെക്കുന്ന പോലെ ഈ ചെറിയ പ്രായത്തിലെ എന്നെ കെട്ടിച്ചു വിട്ടില്ലേ …

അതോണ്ട് അല്ലേ ഇത്രയും സ്നേഹ നിധിയായ  ഒരു ഭർത്താവിനെ നിനക്ക് കിട്ടിയത് ????

അതേ അതേ ….ആ സ്നേഹം ഒക്കെ കൂടി എന്റെ കവിളിൽ തെളിഞ്ഞു കിടപ്പുണ്ട് ???

അത് മാറാൻ അല്ലേ ഞാൻ നേരത്തെ ഒരു മരുന്ന് തന്നത് …വേണേൽ ഇനിം തരാം …???

കുറച്ചു നേരം ഒന്ന് മിണ്ടാതിരിക്കുമോ ?…എനിക്കൊന്നു കിടക്കണം …

ഞാൻ മിണ്ടുന്നതാണല്ലോ എപ്പഴും നിന്റെ കുഴപ്പം …ഞാൻ പോയേക്കാം നീ കിടന്നോ …

ഉം ….

വിനയ് അതും പറഞ്ഞു പോയി …..തിരിച്ചു വന്നപ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു …ശാന്തമായി ഉറങ്ങുന്ന അവളെ നോക്കി അയാളും അപ്പുറത്തെ ബെഡിലേക്ക് കിടന്നു …കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ ഞരക്കം കേട്ടാണ് വിനയ് കണ്ണ് തുറന്നത് …

അവൾ ബെഡിൽ എണീറ്റിരിക്കുകയായിരുന്നു ….

എന്താ എന്ത് പറ്റി …അയാൾ അവളുടെ അടുത്തേക്ക് ഓടി ചെന്നു …

അത് എനിക്ക് തല വേദനിക്കുന്നു …

നീ മെഡിസിൻ കഴിക്കാതെ ആണോ കിടന്നത് …

അത് ഞാൻ മറന്നു പോയി …

ഞാൻ പറഞ്ഞിട്ടല്ലേ പോയത് …നീ എന്താ കൊച്ച് കുട്ടിയാണോ …പറഞ്ഞാൽ  ഒരു കാര്യം അനുസരിക്കില്ല …

ദാ ഇത് കഴിക്കു …

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.