കേട്ടു …അവൾ മുഖം ഉയർത്താതെ മറുപടി പറഞ്ഞു ..
രാത്രി അവൾക്കുള്ള ആഹാരവുമായി വിനയ് അവൾക്കു അടുത്തേക്ക് വന്നു ….
നിനക്ക് കൈ വയ്യാലോ …ഞാൻ എടുത്ത് തരാം …
അയ്യോ വേണ്ട ഞാൻ എങ്ങനെയെങ്കിലും കഴിച്ചോളാം ….ഇത് പോലെ ഒന്ന് ഊട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല …ചോറ് വാരി തരുന്ന കൈ കൊണ്ടു തന്നെ … ……..
വാസുകി pls….ഇനിയും അതെന്നെ ഓർമിപ്പിക്കല്ലേ ….അതെന്നെ ഒരുപാട് വേദനിപ്പിക്കും ….ആ നിമിഷത്തെ ശപിച്ചു കഴിയുവാ ഞാൻ ഇപ്പോൾ …
നീ നല്ല കുട്ടിയായിട്ട് ഇപ്പൊ ഇത് കഴിക്കു …
അവൾ അത് മുഴുവൻ കഴിച്ചു …
മിടുക്കി ….ഇനി കുറച്ചു കഴിയുമ്പോ ഈ മെഡിസിൻ കൂടെ കഴിക്കണം …ഞാൻ ഇവിടെ എടുത്ത് വെച്ചേക്കാം …മറക്കല്ല് ..
കഴിച്ചോളാം സർ ….
ഹും ….പിന്നെ നീ എന്തിനാ അപ്പച്ചിയോടു ഇങ്ങോട്ട് കയറി പോകരുതെന്ന് പറഞ്ഞത് ??
ഏ…..ആരു …എപ്പോ …ഞാനെങ്ങും അങ്ങനെ പറഞ്ഞിട്ടേ ഇല്ല ….
വെറുതെ നുണ പറയല്ലേ ഇനിയും …ഞാൻ വ്യക്തമായി അറിഞ്ഞിട്ടാണ് ചോദിക്കുന്നത് …
അതിനു അവർ ഇവിടെ വന്നോ …?
ഇല്ല ഞാൻ ഇന്ന് അവിടേക്കു പോയിരുന്നു …
എന്തിനു ? അവിടേക്കു പോകേണ്ട ആവശ്യം എന്താ ???
എന്റെ ഈ വഴക്കാളി പെണ്ണിനെ തിരക്കി …ഞാൻ കരുതി എന്നോട് പിണങ്ങി നീ അവിടേക്ക് പോയിട്ടുണ്ടാവും എന്ന് ….അവിടെയും ഇല്ലെന്നു അറിഞ്ഞപ്പോ ഉണ്ടല്ലോ ….ഞാൻ അനുഭവിച്ച ടെൻഷൻ …
ചത്തെന്നു പറഞ്ഞാലും ഞാൻ ഇനി ആ വീട്ടിൽ കാല് കുത്തില്ല …???
ഇങ്ങനെ ഒന്നും പെരുമാറരുത് വാസുകി …എന്തൊക്കെ പറഞ്ഞാലും അവർ നിന്റെ അച്ഛന്റെ സഹോദരി അല്ലേ …അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചൂടെ …
Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee