ഹൃദയരാഗം 6 [Achu Siva] 620

അതേ സിസ്റ്റർ ….എന്താ എന്താ എന്റെ വാസുകിയ്ക്ക് പറ്റിയത് ….എങ്ങനെയാ ഇവിടെ ….അവൾക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ …സീരിയസ് ആയി എന്തെങ്കിലും ഉണ്ടോ …?വേറെ എവിടേക്കെങ്കിലും കൊണ്ടു പോകേണ്ടതുണ്ടോ …

നിങ്ങൾ ഇങ്ങനെ worried ആകാതിരിക്കു Mr.വിനയ് ..ഈ കുട്ടിക്ക് കാര്യമായി ഒന്നും പറ്റിയിട്ടില്ല ….ഏതോ വണ്ടി ഇടിച്ചിട്ടിട് പോയതാണ് …ആരോ രണ്ടു പേർ ചേർന്ന് ഇവിടെ എത്തിച്ചത് …

കൈയിലും കാലിലും ചെറിയ മുറിവ് പറ്റിയിട്ടുണ്ടെന്നേ ഉള്ളൂ ..അല്ലാതെ സീരിയസ് ആയി ഒന്നും തന്നെ ഇല്ല …വേണമെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാവുന്നതേ ഉള്ളൂ …മരുന്നിന്റെ മയക്കത്തിലാണ് …

അവൾക്കു കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോഴാണ് വിനയ്‌ക്കു ശ്വാസം നേരെ വീണത് …അയാൾ അവൾ കിടക്കുന്ന ബെഡിന്റെ അരികിലായി ചെന്നു ഇരുന്നു …

എത്രയും പെട്ടന്ന് ഈ കുട്ടിയുടെ  ബിൽ അടക്കണം …പിന്നെ ഈ medicines വെളിയിൽ നിന്നു വാങ്ങണം …ഉണരുമ്പോൾ കൊടുക്കാൻ ഉള്ളതാണ് ….

Ok സിസ്റ്റർ ഇപ്പൊ തന്നെ വാങ്ങിയിട്ട് വരാം …

ഞാനാണ് നിങ്ങൾക്ക് ഫോൺ ചെയ്തത് …ഒരുപാട് നേരം നിർബന്ധിച്ചിട്ടാണ് ഈ കുട്ടി നിങ്ങളുടെ ഫോൺ നമ്പർ തന്നത് ….

അതിനു വിനയ് ഒന്നും മറുപടി പറഞ്ഞില്ല ….room വിട്ട് താഴേക്ക് ഇറങ്ങി …കൗണ്ടറിൽ ചെന്നു ബിൽ അടച്ചു …മെഡിസിൻ വാങ്ങി വരുന്ന വഴിയിൽ ഡോക്ടറെ മീറ്റ് ചെയ്തു അവൾക്കു പ്രോബ്ലം ഒന്നുമല്ലയെന്നു ഉറപ്പു വരുത്തി ….ഇന്ന് തന്നെ വീട്ടിലേക്കു പോകാം …

വിനയ് ബെഡിനു അരികിൽ ഇട്ടിരുന്ന ചെയറിൽ അവൾ ഉണരുന്നതും കാത്ത് ഇരുന്നു ….രാവിലത്തെ സംഭവങ്ങൾ ഓർത്തു ഇടക്കിടെ തല വെട്ടിച്ചു കൊണ്ടേ ഇരുന്നു ….അവളുണരുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നുള്ളതായിരുന്നു അയാളുടെ മനസ്സ് നിറയെ അപ്പോൾ …

കുറെ സമയം കഴിഞ്ഞിട്ടും അവൾ മയക്കം വിട്ട് ഉണർന്നില്ല …വിനയ് അവളുടെ അരികിലായി ചെന്നു ഇരുന്നു …അവളുടെ തലമുടിയിൽ പതിയെ തഴുകി ….ആരുടെയോ സാമിപ്യം അറിഞ്ഞെന്ന പോലെ അവൾ പതിയെ കണ്ണുകൾ തുറന്നു …

വെറുപ്പും ദേഷ്യവും കലർന്ന അവളുടെ നോട്ടം പ്രതീക്ഷിച്ചിരുന്ന വിനയ്നെ ഞെട്ടിച്ചു കൊണ്ടു അവൾ അയാൾക്ക്‌ നേരെ മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു …

മോളെ വാസുകി എന്തിനാ നീ എന്നെ ഇങ്ങനെ ശിക്ഷിച്ചത് …ഇത്ര നേരം ഞാൻ അനുഭവിച്ച പിടച്ചിൽ ….വേദന അതൊന്നും വെറും വാക്കുകൾ കൊണ്ടു പറയാൻ കഴിയുന്നതല്ല …അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനൊക്കെ പറഞ്ഞു പോയി ….ഞാൻ ചെയ്തത് നിനക്ക് പൊറുക്കാൻ ആകാത്ത തെറ്റാണെന്നു എനിക്ക് അറിയാം …എങ്കിലും എന്നോട് ഒന്ന് ക്ഷമിച്ചൂടെ ….നീ തരുന്ന എന്ത് ശിക്ഷ വേണേലും ഞാൻ സ്വീകരിച്ചോളാം …എന്നെ വിട്ട് പോകല്ലേടി നീ …

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.