അങ്ങോട്ട് പോകാൻ എന്താ ഇത്ര താല്പര്യം …നിങ്ങടെ ആരും അല്ലല്ലോ …പിന്നെ എനിക്കില്ലാത്ത ഒരു സ്നേഹം എന്താ അവരോടു …
അതൊന്നും നിന്നേ പോലുള്ള മണ്ടൂസുകൾക്കു മനസ്സിലാവില്ല …പക്ഷേ എന്നെങ്കിലും ഒരിക്കൽ എല്ലാം മനസ്സിലാകും …
ഇങ്ങേരിത് എന്ത് തേങ്ങയാ ഈ പറയുന്നേ ??
കൂടുതൽ തല പുകയ്ക്കണ്ട ..അപ്പൊ നാളെ നമ്മൾ പോകുന്നു …നി എന്റെ കൂടെ വന്നിരിക്കും ….അപ്പൊ പോയാട്ടെ ….
എന്റെ പട്ടി വരും ???
====== ====== ===== ===== ==== ===
പിറ്റേന്ന് രാവിലെ രണ്ടു പേരും അവിടേക്കു പോകാൻ ആയി റെഡി ആവുകയാണ് …
വിനയ് well dressed ,ആയി വാസുകിയെ തിരക്കി റൂമിലേക്ക് വന്നു ഡോർ ഓപ്പൺ ചെയ്തു …
അവൾ അവിടെ സാരി ഉടുക്കുന്നതിന്റെ തത്രപ്പാടിൽ ആയിരുന്നു …
അവൾ സാരിയുടെ front പ്ലീറ്റ് എടുത്ത് കുത്താൻ ശ്രെമിച്ചു കൊണ്ടിരിക്കുകയാണ് …
ഈ പണ്ടാരം എത്ര ചെയ്തിട്ടും ശരിയാവണില്ലലോ …അവൾ പിറു പിറുത്തു കൊണ്ടു വിനയ്ക്കു അഭിമുഖമായി തിരിഞ്ഞു ….അവളുടെ വെളുത്ത ആലില വയറിലേക്ക് അറിയാതെ അവന്റെ നോട്ടം പോയി ….
എന്നാൽ പെട്ടന്ന് തന്നെ അയാൾ അതു പിൻവലിച്ചു …
അതേ ഇന്നെങ്ങാണും ഒന്ന് വരുമോ …എത്ര നേരമായി …പറ്റുന്ന പണിക്കു പോയ പോരെ …ഇതൊക്കെ വാരി ചുറ്റണമെന്നുണ്ടോ …
വേണം …ആ ഇന്ദു ഇന്നെന്നെ കണ്ടു ഞെട്ടണം …അവൾക്കാരുന്നു എന്നെ അവിടുന്ന് ഓടിക്കാൻ വല്യ തിടുക്കം …??
എന്തേലും കാണിക്ക് …ഞാൻ താഴെ കാണും …പെട്ടന്ന് വാ ..
അതേ ഒന്ന് നിൽക്കുമോ . ..
എന്താ ?
Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee