ഹൃദയരാഗം 26 [Achu Siva] 1045

” ഡീ ഗീതു …. നീ പറഞ്ഞത് ശരിയാണ്…. പുള്ളിയുടെ രൂപം വല്ലാതെ മാറി പോയി…. പക്ഷേ, എന്നെ ചെറുപ്പത്തില്‍ എടുത്തോണ്ട് നടന്ന, എന്റെ വീട്ടില്‍ ഒരു അംഗത്തെ പോലെ ഉണ്ടായിരുന്ന ആളെ എന്ത് രൂപമാറ്റം വന്നാലും എനിക്ക് മനസ്സിലാകും “….

വാസുകി പറഞ്ഞത് കേട്ട് അഞ്ജുവും, ഗീതുവും പരസ്പരം നോക്കി….

 

” അല്ല…. അത്‌ വേണു അങ്കിൾ ആണെങ്കില്‍ തന്നെ എന്താ അതില്‍ പ്രശ്നം ?…. നീ എന്താ അപ്പോള്‍ അരുണേട്ടനോട് അത് പറയാതെ ഇരുന്നത് ?….. വേണു അങ്കിളാണെന്ന് മനസ്സിലായിട്ടും വിളിക്കാതെ ഇരുന്നത് ? “….

ഇപ്പോഴും കാര്യം മനസ്സിലാകാത്ത പോലെ അഞ്ജു ചോദിച്ചു….

 

” മ്മ്…. അതാണ്‌ ഞാന്‍ പറഞ്ഞു വരുന്നത് “….

വാസുകി ഒന്ന് മുന്നോട്ട് ആഞ്ഞിരുന്നു…. പറയാന്‍ പോകുന്ന കാര്യം അവളെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് അഞ്ജുവിനും, ഗീതുവിനും മനസ്സിലായി….

” അന്ന് നവീന്റെ വായിൽ നിന്നും അറിഞ്ഞ കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നതല്ലേ…. അവന്‍ എന്നെ ചതിച്ചതിനേക്കാളും, ഉപദ്രവിച്ചതിനേക്കാളും എന്നെ വേദനിപ്പിച്ചത്…. ഞാനും, ഈ ലോകവും വിശ്വസിച്ചിരുന്ന, എന്റെ കുടുംബത്തിന്റെ ആത്മഹത്യ, അവര്‍ വൈരാഗ്യം തീര്‍ക്കാൻ കൊന്ന് കളഞ്ഞതാണ് എന്നറിഞ്ഞപ്പോഴാണ്. നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നല്ലോ “….

അത് പറഞ്ഞിട്ട് അവള്‍ അവരെ നോക്കി…. അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു….

 

” അറിയാം മോളേ “….

അഞ്ജു അവളെ സഹതാപത്തോടെ നോക്കിയിട്ട് പറഞ്ഞു…. അവളുടെ സങ്കടം കണ്ട് ഗീതുവിനും വിഷമം വന്നു….

 

” അച്ഛന്‍ ആത്മഹത്യ കുറിപ്പ് വരെ എഴുതിയ അവരുടെ മരണം എങ്ങനെ കൊലപാതകമായി എന്ന് എനിക്കറിയില്ല…. ഞാനാണ് അന്ന് പോലീസ് ആ കുറിപ്പ് കാണിച്ചപ്പോ കണ്ട് വെരിഫൈ ചെയ്തത്, അതിലെഴുതിയിരിക്കുന്നത് അച്ഛന്റെ കയ്യക്ഷരം തന്നെയാണെന്ന് “….

ആ സങ്കടത്തിനിടയിലും അവള്‍ പറയുന്നത് തുടര്‍ന്നു….

 

” അന്ന് അവന്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നത് വിനയേട്ടൻ എന്റെ കുടുംബത്തിന് സംഭവിച്ച ആ ദുരന്തത്തിന്റെ പുറകെ ആണെന്നും, അവരെ കുടുക്കാന്‍ കരുക്കൾ നീക്കുകയാണെന്നും…. പിന്നെ, അന്ന് ആ കേസിന്റെ ഡീറ്റെയിൽസ് വിനയേട്ടന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി “….

വാസുകി പറഞ്ഞു നിര്‍ത്തി….

 

100 Comments

  1. ?സിംഹരാജൻ

    അച്ചുശിവ ❤️?,

    വാസുകിയുടെ ജീവിതം കൂടുതൽ
    കുരുക്കുകൾ നിറഞ്ഞു പോയോ എന്നൊരു സംശയം…കർമ is a ബൂമാറാങ് എന്നപോലെ അവൾ ഒരു സമയത്ത് അലമ്പി നടന്നതിന്റെ പല ഇടങ്ങളിൽ നിന്നും അതിന്റെ തിരിച്ചടിയും കിട്ടുന്നുണ്ട്!!!

    ഈ രണ്ട് ഭാഗങ്ങളിൽ വിനയുടെ റോൾ കുറവായപോലെ ഒരു തോന്നൽ അത് എത്രമാത്രം ശെരി ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല,,, അതുപോലെ വാസുകിക്കുള്ള രണ്ട് കൂട്ടുകാരും ഒരേ പൊളി ഒന്നും പറയാനില്ല!!!

    സ്വൊന്തം അച്ഛന്റെയും അമ്മയുടെയെയും മരണം വിനയ്ക്കും പങ്കുണ്ട് എന്നവൾ വിചാരിച്ചു പോകുന്നു… ഇതിന്റെ ഒക്കെ അവസാനം എന്താകും!!!

    അപ്പോൾ അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു……

    ❤️?❤️?

    1. രാജന്‍..???

      അടിയും, തിരിച്ചടിയും ഒക്കെയുണ്ടാവുമല്ലോ..വിനയ് യുടെ റോള്‍ നമുക്ക് ഇനി കിടക്കുവല്ലേ..???

      എല്ലായ്പ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു ???

      അടുത്ത ഭാഗം മിക്കവാറും ഇന്ന് തന്നെ ഉണ്ടാകും..???

      1. ?സിംഹരാജൻ

        ❤️?❤️?

  2. Vasu ഉയിർ✌️

    1. അറിയാം..??? ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്..കഴിവതും വേഗം ഇടാം ???

  3. അച്ചൂസ് അടുത്ത ഭാഗം എന്നാണ്. ഒരു മാസം കഴിഞ്ഞല്ലോ

    1. Nitin bro,

      അധികം വൈകാതെ ഉണ്ടാകും. ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്.??????

  4. ഈ വർഷം അടുത്ത പാർട് ഉണ്ടാകുമോ

    1. Chikku bro..

      ഒരുപാട് വൈകില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണമാണ് വൈകുന്നത്.??????

  5. തിരക്കാണോ ബ്രോ

    1. Appu bro,

      തിരക്കുകളേക്കാൾ ശാരീരികമായ ചില അവസ്ഥകള്‍ ആണ്‌ എഴുത്ത് തടസ്സപ്പെടുത്തുന്നത്. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗം തരാം..??????

      1. Thanks

  6. എവിടെ ബ്രോ

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Super ❣️

  8. അപരിചിതൻ

    എന്റെ വാസൂട്ടി തകര്‍ത്തല്ലോ..?? അന്വേഷണം മുറുകി അല്ലേ..പുതിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നുവല്ലോ.

    ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു..ആ ഡീറ്റെയിലിങ് ഇഷ്ടായി..നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ തരാന്‍ അതിന് കഴിഞ്ഞു..??

    വാസൂട്ടിയുടെയും, കൂട്ടുകാരുടെയും ആ കുറുമ്പുകൾക്കും, തമാശകള്‍ക്കും ഒക്കെ ഒരു ഭംഗിയുണ്ട്..വായിക്കാന്‍ ഒരു രസവും..??

    കഥയുടെ പ്രധാന ഭാഗങ്ങള്‍ വരാനിരിക്കുന്നു എന്ന് തോന്നുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

  9. കുറച്ചു സ്ലലോ ആയോ കഥയുടെ പോക്ക്
    എന്തായാലും എനിക്ക് ഇഷിട്ടപെട്ടു

    1. Sanju bro..

      ഇവിടെ കുറച്ച് ഡീറ്റെയിൽഡ് ആയി പറയണമെന്ന് തോന്നി. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???

  10. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

    1. Thanks bro????❤❤❤❤❤

  11. കാര്യം 50 പേജ് ഉണ്ട് എന്നാലും അത് പോരെന്ന് തോന്നുവാ പെട്ടെന്ന്തീര്ന്ന് പോയപോലെ

    1. Thanks Bro ???

      സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ???

  12. എന്നതെയിം പോലെ ഈ ഭാഗവും നന്നായിരുന്നു. അവളെ ഇങ്ങനെ ചുറ്റിക്കുന്നത് എന്തിനാ ഒന്ന് വേഗം കണ്ടുപിടിക്കാൻ സഹായിക്ക് പാവം അല്ലെ.
    ബാക്കി ഒക്കെ ഇഷ്ടമായി.
    സ്നേഹത്തോടെ❤️

    1. പുതിയ കഥ ഒനുമില്ലെ രഗേധു
      കൃഷണ വേണി പോലെ

      1. എഴുതുന്നുണ്ട്. ഈ മാസം ചെലപ്പോ ഉണ്ടാവും.

    2. ഇന്ദൂ..??

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. നമുക്ക് എല്ലാം വേഗം ശരിയാക്കാം..സ്നേഹത്തിന് ഒരുപാട് നന്ദി ???

  13. ഈ ഭാഗവും മനോഹരമായിരുന്നു.വാസുകിയുടെ കണ്ടെത്തലുകൾ എങ്ങും എത്തുന്നില്ലല്ലോ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. Aradhakan bro ???

      നമുക്ക് എല്ലാം വേഗം എത്തിക്കാം..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ???

  14. Good as usual ?

    1. Thank you so much ❤❤❤

  15. Evade ayirunu mansaa..ippo kande ollu vayichitt abhiprayam parayam.50page? appo vayichechum veram

    1. Bro..വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും കരുതുന്നു..??????

  16. അച്ചൂച്ചേ….
    ???
    വന്നപ്പോ ഒരു ലോഡും കൊണ്ടാണല്ലോ
    വന്നത് ഇഷ്ടായി ഒത്തിരി?
    എന്നാലും വാസു ഇനീ അന്വേഷിച്ചു വട്ടാകുമോ

    എന്നാലും വിനയേട്ടന്റെ
    ഇന്ഗ്ലീഷ്‌
    ?? അമ്പമ്പോ പൊളി

    നൈസ് ആയിട്ട് ഒരു പ്രണയം കൂടെ
    അതിന്റെ ഇടയിൽ
    അതുങ്ങളെ അങ്ങ് സെറ്റ് ആക്കി വിട്
    അവനൂടെ വന്നാൽ അന്വേഷണത്തിൽ ഒരു കൈ സഹായം ആവല്ലോ..???

    എന്നാലും കണ്ണ് ആരുടെയാ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ???

  17. നന്നായിട്ടുണ്ട്. ?
    രാജി ആള്‌ കൊള്ളാലോ.
    ട്രാക് കേറുന്നുണ്ട്

    1. Kuttu bro….

      ഒരുപാട് നന്ദി..???

  18. Vallathe valiyunnundo❓️

    1. വലിച്ചില്‍ ഒക്കെ നമുക്ക് മാറ്റാം bro..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???

  19. ഇതെന്താടാവേ, എന്നാണ് ഇവള് ഈ സത്യം ഒക്കെ അറിയാൻ പോണേ, കൊറേ ആയല്ലോ തിരക്കി നടക്കുന്നു.. ??

    ഈ ഭാഗവും കിടുക്കി.. ?❤️

    1. Rahul bro..???

      ഇത്രയും നടത്തിയാൽ പോര..??? ഒരുപാട് ഒരുപാട് സന്തോഷം ???

  20. രവിമാധവ്

    കഥ മുന്നോട്ട് പോകുന്നില്ലേ……നില്കുന്നിടത്തു തന്നെ….

    1. Bro..നമുക്ക് മുന്നോട്ടു പോകാം. ഒക്കെ ശരിയാക്കാം. ??????

Comments are closed.