താലിയുടെ മഹത്വത്തെ പറ്റി നീ എന്നോടു പറയരുത് വാസുകി …അതും ഇടനെഞ്ചിൽ ചേർത്ത് ഇട്ട് കൊണ്ടു നീ നിന്റെ കാമുകനെ തേടി പോയത് അതിന്റെ വില തിരിച്ചറിഞ്ഞത് കൊണ്ടു മാത്രമാണല്ലോ …പിന്നെ ഈ പറഞ്ഞ സാധനത്തിനു ഞാൻ എന്ത് മാത്രം വില കല്പിക്കുന്നു എന്നതിന്റെ തെളിവാണ് എന്റെ മുന്നിൽ ഇപ്പോഴും ജീവനോടെ നിൽക്കുന്ന നീ …ഇല്ലെങ്കിൽ നിന്റെ അവസ്ഥ എന്തായിരുന്നു എന്ന് നീ ഓർത്തു നോക്കിയിട്ടുണ്ടോ …അവന്മാരെല്ലാം കൂടി നിന്നേ ….അതും പറഞ്ഞു അയാൾ മുഖം വെട്ടിച്ചു കൊണ്ടു തിരിഞ്ഞു നിന്നു
…
വാസുകിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി …
അന്ന് മുതൽ ഞാൻ നിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു…അവനു കൊടുക്കാനുള്ളത് കൊടുത്ത് വിടാൻ നേരത്തെ എനിക്ക് കഴിയുമായിരുന്നു ….പിന്നെ ഞാൻ ശാന്തനായി ഇരുന്നത് നിന്റെ എല്ലാമെല്ലാമായ കാമുകന്റെ വായിൽ നിന്നു തന്നെ എല്ലാ സത്യങ്ങളും നീ അറിയണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു …അത്രക്ക് വിശ്വാസവും സ്നേഹവും പ്രേമവും ആയിരുന്നല്ലോ നിന്റെ നവിഏട്ടനോട് .
അവൾ മറുപടി പറയാൻ ആകാതെ തറഞ്ഞു നിന്നു …
നിന്നെ ഞാൻ സ്നേഹിച്ചുരുന്നു വാസുകി എന്റെ പ്രാണനേക്കാൾ ഉപരിയായി …വിശ്വസിച്ചിരുന്നു മറ്റാരേക്കാളും .. എന്നെ മനസ്സിലാക്കി എന്നിലേക്ക് ഒരുനാൾ നീ വന്നു ചേരുമെന്ന് സ്വപ്നം കണ്ടിരുന്നു …ആ സ്വപ്നത്തെ താലോലിച്ചാണ് ഞാൻ ജീവിച്ചിരുന്നത് ….ആ സന്തോഷങ്ങളെ കൂട്ടു പിടിച്ചാണ് ഞാൻ ഉറങ്ങിയിരുന്നത് …ആ ഒരു നിമിഷത്തിനു വേണ്ടിയാണു എന്റെ ഹൃദയം പോലും തുടിച്ചിരുന്നത് .. പക്ഷേ എന്റെ ആ വിശ്വാസങ്ങൾക്കു മുകളിൽ നീ മൂർച്ചയുള്ള കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവുണ്ടാക്കി വാസുകി …ആ മുറിവ് ഇനി ഒരിക്കലും ഉണങ്ങില്ല …ഒരിക്കലും ….
അവളുടെ കണ്ണുകളിൽ നിരാശയും സങ്കടവും തിങ്ങി നിറയുന്നത് വിനയ് ശ്രെദ്ധിച്ചെങ്കിലും അതിനെ പാടെ അവഗണിച്ചു കൊണ്ടു അയാൾ തുടർന്നു ..വാസുകി ,ഇനി ഒരിക്കലും എനിക്കാ പഴയ വിനയ് മേനോൻ ആകാൻ കഴിയില്ല …പഴയത് പോലെ സ്നേഹിക്കാൻ വഴക്കിടാൻ ഒന്നിനും ഒന്നിനും എനിക്കിനി കഴിയില്ല …നൊന്തു പോയി അത്രക് നൊന്ത് പോയി ….
വിനയേട്ടൻ എന്താ എന്താ പറഞ്ഞു വരുന്നത് ?അവൾ വല്ലാത്ത പരിഭ്രമത്തോടെ അയാളോട് ചോദിച്ചു ..
എന്റെ പെണ്ണായി ഇനി എനിക്ക് നിന്നേ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല .എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ചിരുന്ന നീ എന്ന വിഗ്രഹം അത് ഉടഞ്ഞു പോയിരിക്കുന്നു …ഇനി എത്രയൊക്കെ ശ്രെമിച്ചാലും അത് കൂട്ടിയോജിപ്പിക്കാൻ കഴിയില്ല …എന്റെ ഭാര്യ എന്ന പദവി നിന്നേ ഒരുപാട് വീർപ്പു മുട്ടിച്ചിട്ടുണ്ടന്നു ഞാൻ പലപ്പോഴായി തിരിച്ചറിഞ്ഞിട്ടുണ്ട് …വേണ്ട ഇനി ഒന്നും വേണ്ട ….എനിക്ക് പറ്റിപ്പോയ തെറ്റ് ഞാൻ തന്നെ തിരുത്തുന്നു …നിന്നെ ഇനി ഒരു തരത്തിലും ഞാൻ ബുദ്ധിമുട്ടിക്കില്ല …എന്റെ ഭാര്യ എന്ന അലങ്കാരം അത് ഇനി നിനക്കു ആവശ്യമില്ല ….എല്ലാം എല്ലാം ഇവിടെ കൊണ്ടു ഞാൻ അവസാനിപ്പിക്കുന്നു …പിന്നെ നീ അന്ന് മുതൽ നീ ചോദിച്ചു കൊണ്ടിരിക്കുന്ന ഡിവോഴ്സ് അത് ഞാൻ തന്നിരിക്കും .ഉടനെ കഴിയില്ല …അതിനൊക്കെ ഒരുപാട് ഫോർമാലിറ്റീസ് ഉണ്ടല്ലോ .
എല്ലാം തകർന്നവളെ പോലെ അവൾ വിനയ്നെ നോക്കി …ശരീരമാകെ തളരുന്നത് പോലെ …ഒരു താങ്ങിനായി അവൾ അവിടമാകെ തിരഞ്ഞു …മരവിച്ചു നിൽക്കുന്നത് കൊണ്ടു കണ്ണുനീർ പോലും പുറത്തേക്ക് വരാൻ മടി കാണിച്ചു ..
നീ പേടിക്കണ്ട വാസുകി നിന്നേ ഞാൻ തെരുവിലേക്ക് ഇറക്കി വിടാൻ ഒന്നും പോകുന്നില്ല …ഞാൻ ചില സത്യങ്ങൾ തുറന്നു പറഞ്ഞു എന്നെ ഉള്ളൂ …നിനക്ക് ഇഷ്ടമുള്ള കാലം വരെയും ഈ വീട്ടിൽ താമസിക്കാം ..പഠിക്കാം …അതിനൊന്നും ഒരു തടസ്സവും ഉണ്ടാകില്ല …ഇനി നിനക്ക് നിന്റേതായ ഒരു ജീവിതം വേണമെന്ന് തോന്നുകയാണെങ്കിൽ അതിനും എന്റെ എല്ലാ സഹായങ്ങളും ഉണ്ടായിരിക്കും …
സങ്കടത്തിൽ കലർന്ന ഒരു പുച്ഛചിരി അവളുടെ ചുണ്ടുകളിൽ മിന്നി മറയുന്നത് അയാൾ കണ്ടു …അതിന്റെ അർത്ഥം എന്താണെന്നു ഒരുവേള അവൻ ചിന്തിച്ചു പോയി …
അച്ചു ശിവ ❤❤❤
മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ ???
ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ ???
-മേനോൻകുട്ടി
?????
????????
ഇന്നു വരോ അച്ചൂസ്….???
എഴുതാൻ പോണേ ഉള്ളൂ tallreatta… ?
Innu varuvo
പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….
ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല ????
??????????
❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
❤️❤️❤️❤️
വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
ഈ ഭാഗവും ഇഷ്ടമായി..
സ്നേഹത്തോടെ❤️
സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️
ന്റെ mwone ഒരു രക്ഷയുമില്ല… ❤
Next part വേഗം തരണം ട്ടോ
അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…
നന്ദി, സ്നേഹം ?????
Aduth part anu idum
യാതൊരു പിടിയുമില്ല…. ?
Achu❤?,
ഞാൻ വിചാരിച്ചപോലെ ഡാർക്ക് സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ ?”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
>>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<
Waiting for നെക്സ്റ്റ് പാർട്ട്
രാജാവിന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു ???????……❤️❤️❤️❤️❤️❤️…
പിന്നെ പൊളി ആയിരിക്കും ?????
നിറയെ സ്നേഹം ?????
❤?❤?
ഇഷ്ട്ടായി ♥️♥️♥️??
വളരെ നന്ദി ❤️❤️❤️❤️❤️