ഹൃദയരാഗം 15 [Achu Siva] 725

നീ എന്താ കരുതിയത് വാസുകി ,ഒന്നു ഇരുട്ടി വെളുക്കുമ്പഴത്തെക്ക് കഴിഞ്ഞതെല്ലാം ഞാൻ അങ്ങ് മറക്കുമെന്നോ ….ഒന്നും മിണ്ടാതെ നടന്നത് എന്റെ ഉള്ളിലെ കനൽ കെട്ടടങ്ങിയിട്ടാണെന്നു കരുതിയോ …എന്തിനാണീ പുതിയ വേഷം കെട്ടലൊക്കെ …ഇതൊന്നും പതിവില്ലാത്തത് ആണല്ലോ ..

എനിക്ക് …എനിക്ക് ഒന്നു അമ്പലത്തിൽ പോകണമെന്ന് തോന്നി …മനസ്സിന് ഒരു ആശ്വാസം കിട്ടാൻ …അവൾ ഉള്ളിലെ സങ്കടം കടിച്ചു പിടിച്ചു പറഞ്ഞു ..

എന്തിനു …നീ ഏത് ദേവനോട് തൊഴുതു കരഞ്ഞു മാപ്പ് അപേക്ഷിച്ചിട്ടും കാര്യമില്ല വാസുകി ..മനസ്സിൽ ചതിയും വഞ്ചനയും മാത്രം സൂക്ഷിക്കുന്നവളാണ് നീ …ആ നീ അങ്ങോട്ട് പോയാൽ  ആ പുണ്യ സ്ഥലത്തിനു കൂടി അതൊരു കളങ്കമേ ഉണ്ടാക്കൂ .

വിനയേട്ടാ ,ഇന്നലെ മുതൽ ഞാൻ ഈ വെറുപ്പും അവഗണനയും സഹിക്കുന്നു …ഇനിയും എനിക്കിത് താങ്ങാൻ വയ്യ..എനിക്ക് പറയാനുള്ളത് കേൾക്കാൻ മനസ്സ് കാണിക്കണം …ഞാൻ ചെയ്തത് തെറ്റാണു പൊറുക്കാൻ പറ്റാത്ത തെറ്റ് …പക്ഷേ അതിലേക്ക് എന്നെ നയിച്ച കാരണം എന്താണെന്നു …..

വേണ്ട ….എനിക്ക് ഒന്നും കേൾക്കാനില്ല …കേൾക്കാനും അറിയാനും ഉള്ളതെല്ലാം പലപ്പോഴായി  നിന്റെ വായിൽ നിന്നു തന്നെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട് …അല്ലെങ്കിൽ നീ ഇപ്പൊ കണ്ടിട്ട്  വന്ന ദൈവം എന്നെ കേൾപ്പിച്ചിട്ടുണ്ട് ..ഇനി എന്തൊക്കെ കെട്ടുകഥകൾ നീ ഉണ്ടാക്കി പറഞ്ഞാലും അവയൊന്നും ഞാൻ അറിഞ്ഞ ആ സത്യങ്ങൾക്കു മേലെ വരില്ല …

വിനയേട്ടനു ഒന്നും അറിയില്ല ഒന്നും …എന്തൊക്കെയോ തെറ്റായ ധാരണകൾ മനസ്സിൽ കയറ്റി വെച്ചിട്ടുണ്ട് ….അതാണ് ഇങ്ങനെ ഒക്കെ പറയുന്നത് …അവൾ കുറച്ചു ദേഷ്യത്തോടെ അയാളോട് തർക്കിച്ചു …

എന്ത് തെറ്റായ ധാരണയാണ് വാസുകി …നീ അവന്റെ പുറകെ ബൈക്കിൽ ഊര് ചുറ്റി നടക്കുന്നത് കണ്ട ആ നിമിഷം തന്നെ നിന്റെ കരണം പുകച്ചു നിന്നേ നിലക്ക് നിർത്താൻ  എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല …അവനെ എനിക്ക്  കണ്ടപ്പോൾ തന്നെ സംശയം തോന്നി . നിന്റെ കോളേജിലാണ് പഠിക്കുന്നതെന്നു എനിക്കറിയില്ലായിരുന്നു …അത് കൊണ്ടു തന്നെ  അവനെപ്പറ്റിയുള്ള എല്ലാ ഡീറ്റൈൽസും അപ്പൊ തന്നെ കളക്ട്  ചെയ്തു ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയാണെന്ന് ഉറപ്പു വരുത്തി …നിങ്ങൾ തമ്മിൽ ഇങ്ങനെയൊരു ബന്ധം ഉണ്ടെന്നുള്ള പുതിയ അറിവ് എന്നെ തികച്ചും തളർത്തി കളഞ്ഞു ….അവനു വേണ്ടിയാണു നീ എന്നെ തള്ളി പറഞ്ഞതെന്ന് അറിഞ്ഞപ്പോ ഞാൻ മരിച്ചതിനു തുല്യമായി പോയി  വാസുകി .

വിനയേട്ടാ ,ഇങ്ങനെ ഒന്നും എന്നോട് പറയരുത് പ്ലീസ് …അതൊക്കെ ഞാൻ നിങ്ങളുടെ ഭാര്യ ആകുന്നതിനു മുൻപ് നടന്ന കാര്യങ്ങളാണ് …അത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല …ഒരാളോട് ഇഷ്ടം തോന്നി പോകുന്നത് ഒരു തെറ്റാണോ ..അതും കോളേജിൽ പഠിക്കുന്ന സമയത്ത് ..പക്ഷേ നിങ്ങള് കെട്ടിയ താലി എന്റെ കഴുത്തിൽ സ്ഥാനം നേടിയ നിമിഷം മുതൽ മനസ്സ് കൊണ്ടു പോലും ഞാൻ അരുതാത്തത് ചിന്തിച്ചിട്ടില്ല .. എന്നെ ഒന്നു വിശ്വസിക്കു.

82 Comments

  1. അച്ചു ശിവ ❤❤❤

    മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ ???
    ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ ???

    -മേനോൻകുട്ടി

  2. ?????

    1. ????????

  3. ഇന്നു വരോ അച്ചൂസ്….???

    1. എഴുതാൻ പോണേ ഉള്ളൂ tallreatta… ?

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    Innu varuvo

    1. പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….

  5. ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല ????

    1. ??????????

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  6. വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
    ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️

  7. ന്റെ mwone ഒരു രക്ഷയുമില്ല… ❤
    Next part വേഗം തരണം ട്ടോ

    1. അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…

      നന്ദി, സ്നേഹം ?????

  8. Aduth part anu idum

    1. യാതൊരു പിടിയുമില്ല…. ?

  9. ?സിംഹരാജൻ

    Achu❤?,
    ഞാൻ വിചാരിച്ചപോലെ ഡാർക്ക്‌ സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
    വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ ?”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
    >>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<

    1. ?സിംഹരാജൻ

      Waiting for നെക്സ്റ്റ് പാർട്ട്‌

      1. രാജാവിന്റെ കമന്റ്‌ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു ???????……❤️❤️❤️❤️❤️❤️…

        പിന്നെ പൊളി ആയിരിക്കും ?????

        നിറയെ സ്നേഹം ?????

        1. ?സിംഹരാജൻ

          ❤?❤?

  10. പാവം പൂജാരി

    ഇഷ്ട്ടായി ♥️♥️♥️??

    1. വളരെ നന്ദി ❤️❤️❤️❤️❤️

Comments are closed.