ഹൃദയരാഗം 15 [Achu Siva] 725

നാളെ എങ്ങനെയെങ്കിലും വിനയേട്ടനോട് സംസാരിക്കണം …ആ മനസ്സിൽ എന്താണെന്നു കണ്ടെത്തണം ….അവൾ അന്ന് പിന്നെ ആ റൂമിൽ നിന്നു വെളിയിലേക്ക് ഇറങ്ങിയില്ല …ആഹാരവും കഴിച്ചില്ല ….അപ്പുറത്തെ ബെഡിലേക്കു നോക്കിയപ്പോ വീണ്ടും വീണ്ടും അവൾക്കു സങ്കടം അണപൊട്ടി …അയാളുടെ അടുത്തിരുന്നു പരിചരിക്കാൻ അവളുടെ ഉള്ളം തുടിച്ചെങ്കിലും അല്പം മുൻപ് തന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ട വാതിലിന്റെ ചിത്രം ആ ആഗ്രഹത്തെ കെട്ടടക്കി …

പിറ്റേന്ന് അവൾ വളരെ നേരത്തെ തന്നെ ഉറക്കമുണർന്നു …ഇന്നലെ രാത്രി ഒരുപാട് കരഞ്ഞതിന്റെ ക്ഷീണവും പിന്നെ മുറിവുകളുടെ വേദനയും ഒക്കെ ഉണ്ടെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല .കുളിയൊക്കെ കഴിഞ്ഞു ഒരു സെറ്റ് സാരി എടുത്ത് ഉടുത്തു …വിനയ്ടെ കൂടെ ഒരു തവണ മാത്രമേ അവൾ ആ  അമ്പലത്തിൽ പോയിട്ടുള്ളുവെങ്കിലും വളരെ ദൂരത്തു അല്ലാത്തതിനാൽ നടന്നു പോകാവുന്നതേ ഉള്ളൂ …
അവൾ  വിനയ്ടെ റൂമിനു മുന്നിൽ വന്നു നിന്നു …പറഞ്ഞിട്ട് പോകണോ വേണ്ടയോ എന്നു  ആലോചിച്ചു ….തന്നെ കാണുന്നത് പോലും ഇഷ്ടമാവില്ല …വെറുതെ ഉറക്കം നഷ്ടപെടുത്തണ്ട എന്ന് കരുതി അവൾ അവിടെ നിന്നും നടന്നു നീങ്ങി …

അവിടെ ചുറ്റുപാടുമുള്ളവരെ അവൾക്ക് വലിയ പരിജയം ഇല്ലാത്തതിനാൽ ആരോടും സംസാരിക്കേണ്ടി വന്നില്ല …അല്ലെങ്കിൽ മുഖത്തെ പരിക്കുകളെ പറ്റിയൊക്കെ എത്രയെത്ര ചോദ്യങ്ങൾക്കു ഉത്തരം നൽകേണ്ടി വന്നേനേം ….അവൾ അത്യാവശ്യം  സ്പീഡിൽ തന്നെ നടന്നു …അമ്പലത്തിനുള്ളിൽ കയറിയ വാസുനു മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി …അവിടുത്തെ അന്തരീക്ഷം ഇത്രയും നേരം അവൾ അനുഭവിച്ച സമ്മർദ്ദങ്ങൾക്കൊക്കെ ഒരൽപ്പം അയവു പ്രദാനം ചെയ്തു …അവൾ വിനയ്ടെ പേരിൽ വഴിപാടുകൾ നടത്തി ..മഹാദേവന്റെ തിരുനടയിൽ നിന്നു മനസ്സുരുകി പ്രാർത്ഥിച്ചു …

അന്ന് വിനയ്ടെ കൂടെ ആദ്യമായി അവിടെ വന്നത് അവൾ ഓർത്തു …അന്ന് തൊഴുകൈകളുമായി തന്നെ തന്നെ നോക്കി നിന്ന വിനയ്ടെ മുഖം അവളിൽ ഒരു പുഞ്ചിരി സൃഷ്ടിച്ചു  കൊണ്ടു കടന്നു പോയി .. പിന്നാലെ അവളിൽ ഒരു നിരാശയും വന്നു നിറഞ്ഞു …

അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു …

“എന്റെ കാശിനാഥാ ,ശ്രീപരമേശ്വരാ ..എന്തിനാണന്നെഇത്രയുമധികം പരീക്ഷിക്കുന്നത് …അഹങ്കാരം എന്ന തിമിരം എന്റെ മനസ്സിനെ മൂടപ്പെട്ടിരുന്നു …എന്റെ ധാരണകൾ ,പ്രവൃത്തികൾ ,വിശ്വാസങ്ങൾ എല്ലാം എല്ലാം തെറ്റായിരുന്നുവെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു ….വിനയേട്ടനെ ഞാൻ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്,.അവഗണിച്ചിട്ടുണ്ട് ,പറയാൻ പാടില്ലാത്തതൊക്കെ പറഞ്ഞിട്ടുണ്ട്  . .അന്ന് വിനയേട്ടൻ സഹിച്ച  വേദനയുടെ ആഴവും പരപ്പും അതിന്റെ ഇരട്ടിയായി ഈ നിമിഷം ഞാൻ അനുഭവിക്കുന്നുണ്ട് …എനിക്ക് ഒരു അവസരം കൂടി തന്നൂടെ …എന്റെ ജീവനെക്കാൾ ഏറെ ഞാൻ ഇന്ന് ആ മനുഷ്യനെ സ്നേഹിക്കുന്നു …എന്നിൽ നിന്നു അടർത്തി മാറ്റരുത്  ….എനിക്ക് വേണം …എന്റേത് മാത്രമായി ….ഇനി എന്നും …..”

എല്ലാ ആപത്തുകളിൽ നിന്നും അയാളെ കാത്തു രക്ഷിക്കണമേ എന്ന് അവൾ മനസ്സ് നൊന്തു പ്രാർത്ഥിച്ചു …സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു അയാളുടെ മനസ്സിലെ തെറ്റിദ്ധാരണകൾ മാറ്റണം എന്ന ഉറച്ച തീരുമാനം എടുത്ത് പ്രസാദവും വാങ്ങി അവൾ അമ്പലത്തിൽ  നിന്നും ഇറങ്ങി ….

തിരികെ വീട്ടിൽ എത്തിയപ്പോൾ ശാരദാമ്മ വന്നിട്ടുണ്ടായിരുന്നു …അവർ അവളുടെ പരിക്കുകൾ ഒക്കെ കണ്ടു ഓടി വന്നു കാര്യം തിരക്കി …ഇന്നലെ കോളേജിൽ നിന്നും വിനയ്ടെ കൂടെ തിരികെ വരുന്ന വഴി ചെറിയൊരു ആക്‌സിഡന്റ് പറ്റി എന്ന് മാത്രം പറഞ്ഞു …വിനയ്ടെ കൈയിലെ മുറിവിന്റെ കാര്യവും പറഞ്ഞു …

എന്നാലും നല്ലൊരു ദിവസായിട്ട് ഇങ്ങനെയൊക്കെ ആയി പോയല്ലോ മോളെ …ഇപ്പൊ വേദന ഉണ്ടോ …അവർ അവളുടെ മുടിയിൽ തലോടി കൊണ്ടു വല്ലാത്ത വിഷമത്തോടെ ചോദിച്ചു …

82 Comments

  1. അച്ചു ശിവ ❤❤❤

    മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ ???
    ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ ???

    -മേനോൻകുട്ടി

  2. ?????

    1. ????????

  3. ഇന്നു വരോ അച്ചൂസ്….???

    1. എഴുതാൻ പോണേ ഉള്ളൂ tallreatta… ?

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    Innu varuvo

    1. പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….

  5. ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല ????

    1. ??????????

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  6. വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
    ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️

  7. ന്റെ mwone ഒരു രക്ഷയുമില്ല… ❤
    Next part വേഗം തരണം ട്ടോ

    1. അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…

      നന്ദി, സ്നേഹം ?????

  8. Aduth part anu idum

    1. യാതൊരു പിടിയുമില്ല…. ?

  9. ?സിംഹരാജൻ

    Achu❤?,
    ഞാൻ വിചാരിച്ചപോലെ ഡാർക്ക്‌ സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
    വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ ?”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
    >>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<

    1. ?സിംഹരാജൻ

      Waiting for നെക്സ്റ്റ് പാർട്ട്‌

      1. രാജാവിന്റെ കമന്റ്‌ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു ???????……❤️❤️❤️❤️❤️❤️…

        പിന്നെ പൊളി ആയിരിക്കും ?????

        നിറയെ സ്നേഹം ?????

        1. ?സിംഹരാജൻ

          ❤?❤?

  10. പാവം പൂജാരി

    ഇഷ്ട്ടായി ♥️♥️♥️??

    1. വളരെ നന്ദി ❤️❤️❤️❤️❤️

Comments are closed.