നീ എന്നെ കൂടുതൽ ഊട്ടാൻ നിക്കല്ലേ …നീ ഇനി എന്തൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും നിന്നോടുള്ള എന്റെ സമീപനത്തിന് യാതൊരു വിധ മാറ്റവും ഉണ്ടാകാൻ പോകുന്നില്ല …അത് കൊണ്ടു വെറുതെ സ്വയം ചെറുതാകാൻ നിൽക്കണ്ട …നിന്നേ കണ്ടാൽ തന്നെ എനിക്ക് ഭക്ഷണം ഇറങ്ങില്ല …ഒന്നു എഴുനേറ്റ് പോയി തരുമോ …വിനയ് ശാരദാമ്മ കേൾക്കാത്തത് പോലെ അവളോട് ശബ്ദം താഴ്ത്തി പറഞ്ഞു …
മനുഷ്യന്മാരായാൽ ഇത്രയും അഹങ്കാരം പാടില്ല ..കഴിക്കാൻ കഷ്ടപ്പെടണതു കണ്ടപ്പോ ഒന്നു സഹായിക്കാം എന്നല്ലേ പറഞ്ഞുള്ളു …വെറുതെ നല്ലൊരു ദിവസമായിട്ട് പട്ടിണി കിടക്കണോ …
ഞാൻ കൊച്ച് കുട്ടിയൊന്നുമല്ല വാരി തന്നു കഴിപ്പിക്കാൻ …
അത് വിനയ്സർ പണ്ട് ഓർത്തില്ലല്ലോ ഈ വാസുകിയും അത്ര കൊച്ച് കുട്ടി അല്ലാന്നു ….
അതിനു അയാൾക്ക് മറുപടി ഇല്ലായിരുന്നു …വിനയ് ദേഷ്യത്തോടെ അവിടെ നിന്നും ചാടി എഴുനേറ്റു …അത് കണ്ടു അവളും പുറകെ എഴുനേറ്റു …
ഇന്നത്തെ ഒരു ദിവസമെങ്കിലും ഈ ദേഷ്യമൊക്കെ ഒന്നു മാറ്റി വെച്ചൂടെ …ഞാൻ പറഞ്ഞല്ലോ ഒരു അവകാശത്തിനും ഞാൻ വരുന്നില്ല ….ഇപ്പൊ നിങ്ങളിവിടെ നിന്നു എണീറ്റു പോയാൽ അമ്മ കാര്യം എന്താന്ന് ചോദിച്ചു കൊണ്ടു വരും …പിന്നെ എനിക്ക് എല്ലാം പറയേണ്ടതായി വരും …വെറുതെ എന്തിനാ നമ്മളു തമ്മിൽ ഉള്ള പ്രശ്നങ്ങൾ അമ്മയെ കൂടി അറിയിക്കുന്നത് …പോകരുത് പ്ലീസ് ..
വിനയ് അവിടേക്ക് തന്നെ വീണ്ടും ഇരുന്നു കൂടെ അവളും …
നിങ്ങൾ എനിക്ക് ഇതുവരെ ചെയ്തു തന്ന സഹായങ്ങൾക്കൊക്കെ പകരം തരാൻ എന്റെ കൈയിൽ ഒന്നുമില്ല …ഏതായാലും പിരിയാൻ ഉറപ്പിച്ച സ്ഥിതിക്ക് ഈ ഒരു കടം എങ്കിലും വീട്ടാൻ എന്നെ അനുവദിക്കണം ….
അയാൾ എന്ത് പറയണം എന്ന് അറിയാതെ അവളെ തന്നെ നോക്കി ഇരുന്നു ….അവൾ ചിരിച്ചു കൊണ്ടു ഇലയിൽ നിന്നും ചോറെടുത്ത് അയാൾക്ക് നേരെ നീട്ടി …
അയാൾ അവളെ കണ്ണിമ ചിമ്മാതെ കുറച്ചു സമയം നോക്കി ഇരുന്നു …പഴയ പല ചിത്രങ്ങളും അയാളുടെ ഓർമയിലേക്ക് കടന്നു വന്നു …തന്റെ അമ്മ തന്നെയാണ് മുന്നിലിരിക്കുന്നതെന്നു അയാൾക്ക് തോന്നി പോയി ..വിനയ് യാന്ത്രികമായി തന്നെ അവളുടെ കൈയിൽ നിന്നും ആ ചോറുരുള വാങ്ങി കഴിച്ചു …
മോളെ വാസുകി ……അടുക്കളയിൽ നിന്നും അവളോട് എന്തോ പറയാൻ വേണ്ടി വന്ന ശാരദാമ്മ ഈ കാഴ്ച കണ്ടു അവിടെ തന്നെ നിന്നു …അവരുടെ മനസ്സ് നിറഞ്ഞു …അവർ പുഞ്ചിരിച്ചു കൊണ്ടു തിരികെ കയറി പോയി ….
തുടരും ….
With love,
അച്ചൂസ് ?
അച്ചു ശിവ ❤❤❤
മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ ???
ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ ???
-മേനോൻകുട്ടി
?????
????????
ഇന്നു വരോ അച്ചൂസ്….???
എഴുതാൻ പോണേ ഉള്ളൂ tallreatta… ?
Innu varuvo
പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….
ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല ????
??????????
❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
❤️❤️❤️❤️
വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
ഈ ഭാഗവും ഇഷ്ടമായി..
സ്നേഹത്തോടെ❤️
സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️
ന്റെ mwone ഒരു രക്ഷയുമില്ല… ❤
Next part വേഗം തരണം ട്ടോ
അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…
നന്ദി, സ്നേഹം ?????
Aduth part anu idum
യാതൊരു പിടിയുമില്ല…. ?
Achu❤?,
ഞാൻ വിചാരിച്ചപോലെ ഡാർക്ക് സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ ?”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
>>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<
Waiting for നെക്സ്റ്റ് പാർട്ട്
രാജാവിന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു ???????……❤️❤️❤️❤️❤️❤️…
പിന്നെ പൊളി ആയിരിക്കും ?????
നിറയെ സ്നേഹം ?????
❤?❤?
ഇഷ്ട്ടായി ♥️♥️♥️??
വളരെ നന്ദി ❤️❤️❤️❤️❤️