പോകാൻ തുടങ്ങുമ്പോൾ അവളെ ഒന്ന് നോക്കി അവൾ അവനെ നോക്കുന്നത് പോലുമില്ല എന്തോ ഫോണിലും തോണ്ടി നിൽപാണ്..
അവളുടെ ഭാവം കണ്ടാൽ ഈ കാലൻ ഒന്ന് പോയാൽ സ്വസ്ഥം ആയിട്ട് ഫോണിൽ തോണ്ടാമായിരുന്നു എന്നതാണ് എന്ന് തോന്നിപോകും..
അവളുടെ നേർക്ക് എത്തിയിട്ടും അവൾ കാര്യം ആയിട്ട് എന്തോ നോക്കുകയാണ്..
നന്ദൻ പതിയെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു..
കവിളിൽ നനുത്ത സ്പർശം ഏറ്റത്തും ഹരി ഞെട്ടി ക്കൊണ്ട് കവിളിൽ കൈ വെച്ചു കൊണ്ട് താഴെക്ക് ഓടി ഇറങ്ങി അപ്പോഴേക്കും നന്ദൻ വണ്ടി എടുത്തു പോയിരുന്നു..
നന്ദൻ പോയ വഴിയേ നോക്കി നിൽക്കുന്നത് കണ്ട് അർച്ചന അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി..
ഹരി മറ്റേതോ ലോകത്തായിരുന്നു.. നന്ദൻ പോയതിലുള്ള വിഷമം ആണെന്ന് വിചാരിച്ചു അർച്ചന..
ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ഹരി യുടെ മാറ്റം എല്ലാവരും ശ്രദ്ധിച്ചിരുന്നു.
ഹരി യുടെ മനസ്സിൽ കവിളിൽ ഉണ്ടായിരുന്ന നനുത്ത സ്പർശം മാത്രമായിരുന്നു..
റൂമിലേക്ക് പോകാൻ എന്തോ വല്ലായ്മ തോന്നി അവൾക്ക്…
നന്ദൻ ഇത്രയും ദിവസം വീട്ടിൽ ഉണ്ടായിരുന്നിട്ടും താൻ അവഗണിച്ചോ എന്നൊരു തോന്നൽ ഉണ്ടായി. പക്ഷെ റൂമിൽ എത്തുന്നത് വരെ മാത്രമേ ആ തോന്നൽ ഉണ്ടായിരുന്നുള്ളൂ റൂമിൽ മൂടി പുതച്ചു കിടന്നുറങ്ങുന്ന നന്ദനെ കണ്ടിട്ട് അവൾക്ക് വിറഞ്ഞു കയറി..
ഫാൻ ഒക്കെ ഫിറ്റാക്കി തന്ന് ഒരുമ്മയും തന്ന് ഹരിയെ അങ്ങനെ പറ്റിക്കാo എന്ന് വിചാരിച്ചു അല്ലെ. അതും മനസ്സിൽ ഓർത്ത് കൊണ്ട് അവൾ കിടന്നിരുന്ന റൂമിൽ ഉണ്ടായിരുന്ന വടി എടുത്തു കൊണ്ട് കിടക്കുന്നത് നന്ദൻ ആണെന്ന് കരുതി തലങ്ങും വിലങ്ങും അടിച്ചു..
കൃഷ്ണ യുമായി കൂട്ട് വേണ്ടെന്നു ഹരി യോട് അമ്മ പറഞ്ഞതിൽ പിന്നെ ഹരി സംസാരിക്കാൻ നിക്കാറില്ലായിരുന്നു…
നന്ദന്റെ റൂമിൽ നിന്ന് താനും നന്ദനും ഒരുമിച്ചു കിടക്കുന്നത് കണ്ടാൽ ഹരി ക്ക് കാര്യത്തിന്റെ കിടപ്പ് മനസിലാകും എന്ന് കരുതിയാണ് കൃഷ്ണ ആരും കാണാതെ റൂമിലെത്തിയത്..
നന്ദൻ വരാറുള്ള സമയം ഏകദേശം അറിയാവുന്നത് കൊണ്ട് അതിനടുത്ത സമയം ആണ് വന്നു കിടന്നത്..
റൂമിൽ കിടന്നു കുറച്ചു കഴിഞ്ഞു കാൽ പെരുമാറ്റം കേട്ടപ്പോൾ നന്ദൻ ആണെന്ന് കരുതി പക്ഷെ പുറം പൊലിയുന്ന പോലെ എന്തോ ഒന്ന് വന്നു പതിച്ചത്..
ആദ്യം മിണ്ടിയില്ലായിരുന്നു പക്ഷെ തുടരെ കിട്ടി തുടങ്ങിയപ്പോൾ വായ് പൊത്തി പിടിച്ചിട്ടും ശബ്ദം കരച്ചിൽ രൂപത്തിൽ പുറത്തേക്ക് വന്നു…
പെണ്ണിന്റെ സൗണ്ട് കേട്ടതും ഹരി അടി നിർത്തി..
വേഗത്തിൽ പുതപ്പ് മാറ്റി നോക്കിയപ്പോൾ കൃഷ്ണ യെ കണ്ട് അവളാകെ വല്ലാതായി..
അപ്പോഴേക്കും എല്ലാവരും മുകളിലേക്ക് എത്തിയിരുന്നു…
നീ എന്താ ഇവിടെ അമ്മ രൂക്ഷമായിട്ടാണ് ചോദിച്ചത്…
അവൾ ഒന്നും മിണ്ടിയില്ല.
നന്ദൻ
കൊള്ളാം.. ♥️
നന്നായിട്ടുണ്ട്
Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle ??
കൊള്ളാം, ആ last ഡയലോഗ് ?
Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno???
Pavam Krishna….???
Aduthath eppo vrum?
കൊള്ളാം❤️?
പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല