പ്ലാസ്റ്റിക് കയറിന്റെ ഒരു കാട്ടിലാണ് അത്.
അതെനിക്കറിയാം ഞാൻ ഇന്നലെ അതിൽ തന്നെ ആണ് കിടന്നത്.
അതെന്താ ഹരി നിനക്ക് എന്റെ കൂടെ കിടക്കാൻ പാടില്ലേ..
അത് ചോദിക്കുമ്പോൾ നന്ദന് വല്ലത്ത സങ്കടം തോന്നി..
ഏയ് അതൊന്നുമല്ല എനിക്ക് തണുപ്പ് ഇഷ്ടമില്ല അതുകൊണ്ടാണ്..
അത്രേ ഉള്ളോ നമുക്ക് ലോ ആക്കി വെക്കാം നീ വാ നമുക്ക് ഒരുമിച്ചു കിടക്കാം അത് പറഞ്ഞു കൊണ്ട് അവൻ അവളെയും കൂട്ടി റൂമിലേക്ക് പോയി..
ഹരിയുടെ അടുത്ത് കിടക്കുമ്പോൾ നന്ദന് വല്ലാത്ത സന്തോഷം തോന്നി. അവളുടെ ഭാഗത്ത് തിരിഞ്ഞു കിടന്നു.അവളെയും നോക്കി കിടന്നു കൊണ്ട് അവൻ ഉറങ്ങി പോയി ഹരിക്ക് പക്ഷെ ഉറക്കം വന്നില്ല അവൾ മറ്റേ റൂമിൽ തന്നെ പോയി കിടന്നു സുഖമായി ഉറങ്ങി…
രാവിലെ അമ്മയുടെ അലാറം കേട്ടാണ് ഹരി ഉണർന്നത് തന്നെ. കാൾ അറ്റൻഡ് ചെയ്തു എണീറ്റു എന്നറിയിച്ചു. പല്ലും തേച്ചു അടുക്കളയിലേക്ക് വിട്ടു.
അവളെ ഒന്ന് നോക്കികൊണ്ട് അവർ പറഞ്ഞു..
“” എന്തയാലും കുളിച്ചിട്ടില്ല പറഞ്ഞാലും നീ കുളിക്കില്ല അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല എന്തായാലും നീ ഇതൊക്കെ ഒന്ന് അരച്ചെടുക്ക് “‘”..
അരക്കാനോ.
ഇനി ഇപ്പോൾ മിക്സി എടുക്കണം തേങ്ങ അതിൽ ഇടണം ആകെ മെനക്കേട് ആയല്ലോ. ഇന്നലെത്തെ പോലെ ആ പെണ്ണ് വന്നിരുന്നേൽ അടിച്ചു വാരാമായിരുന്നു എന്ന് വിചാരിച്ചു വന്നപ്പോൾ തേങ്ങ അരക്കണം പോലും….
‘”” ഇതെന്താ കറുപ്പ് കളർ തേങ്ങ ഓ വറുത്ത തേങ്ങയാണ് “”വിചാരിച്ചു അവൾ മിക്സി എടുക്കാൻ പോയതും “” അയ്യോടാ മിക്സിയിൽ അരക്കാൻ എനിക്ക് നിന്റെ അനുവാദം വേണോ പുറത്തു അര കല്ല് ഉണ്ട് അതിൽ പോയി നല്ല വെണ്ണ പോലെ അരച്ചിട്ട് വാ “””…
അര കല്ലോ അങ്ങനെ ഒരു സാധനം ഇന്നത്തെ കാലത്തും ഉപയോഗിക്കാറുണ്ടോ ഞാൻ കണ്ടിട്ട് പോലുമില്ലല്ലോ എന്നോർത്തു അവളാകെ അമ്പരന്നു…
താഴേക്കിറങ്ങുമ്പോൾ അടുക്കളയിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ട് നന്ദൻ അടുക്കളയിലേക്ക് ഓടി പോയി നോക്കി. മിക്സിയുടെ ജാർ ഉം കുറെ തേങ്ങയും നിലത്ത് വീണ് കിടക്കുന്നുണ്ട്. കലിതുള്ളി അടുത്ത അമ്മയും പേടിച്ച് അർച്ചനയും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുള്ള രീതിയിൽ ഹരിയും ഉണ്ട്…
എന്താ അമ്മേ എന്താ ഉണ്ടായത് എന്ന് നന്ദൻ ചോദിക്കുമ്പോഴാണ് നന്ദൻ അവിടെ എത്തിയത് എല്ലാവരും കണ്ടത്…
എന്താണെന്ന് നീ നിന്റെ കുട്ടിയുടുപ്പിട്ട ഭാര്യയോട് തന്നെ ചോദിച്ചു നോക്…
അവളോട് ഇത്തിരി തേങ്ങ അരച്ച എടുക്കാൻ പറഞ്ഞപ്പോൾ അവൾക്ക് അതിന് കഴിയില്ലാ ന്ന്. അവൾ അമ്മി കണ്ടിട്ടുപോലുമില്ല പോലും..
…
കൊള്ളാം.. ♥️
നന്നായിട്ടുണ്ട്
Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle ??
കൊള്ളാം, ആ last ഡയലോഗ് ?
Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno???
Pavam Krishna….???
Aduthath eppo vrum?
കൊള്ളാം❤️?
പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല