സർവ്വേ [കഥാനായകൻ] 165

ഞാൻ പുറത്തു തട്ടി വിളിച്ചതും പുള്ളിക്കാരൻ അപ്പോഴാണ് ബോധം വന്നത്. എന്നിട്ട് എന്നെ നോക്കി നല്ല ഇളി. ഞാൻ അവൻ നോക്കിയിടത്തേക്ക് നോക്കിയപ്പോൾ മൂന്നു നാല് പെൺപിള്ളേർ അവിടെ ഇരിക്കുന്നു. ഈശ്വരാ ഇവനൊരു കാട്ടുകോഴി ആയിരുന്നോ. നി പിന്നെ പുണ്യാളനാണല്ലോ എന്ന് മനസ്സ് പറഞ്ഞപ്പോൾ. ഞാൻ അതിനെ മൈൻഡ് ചെയ്യാൻ പോയില്ല.

“അളിയാ വാ പോകാം നമ്മുക്ക് ഏകദേശം ഡാറ്റാ കിട്ടി. പോകുന്ന വഴിക്ക് ഒരു ലൈമും കട്ലെറ്റും കഴിക്കണം അര മണിക്കൂർ മുൻപ് കഴിച്ച ബിരിയാണി ദഹിച്ചു.”

“ടാ നമ്മുക്ക് അവരുടെ ഡാറ്റാ കൂടി എത്തീട്ടു പോകാം. അപ്പോൾ കുറച്ചു കൂടൽ ഡാറ്റാ കിട്ടുമല്ലോ.”

ഇവൻ എന്നെ തല്ല് കൊളിക്കും. അവന്റെ ഒരു ആത്മാർത്ഥത എന്തിനാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പിന്നെയും പറഞ്ഞു നമ്മുക്ക് പോകാമെന്നു പക്ഷെ അവന് ആ പെണ്പിള്ളേരുടെ ഡാറ്റാ എടുക്കാതെ പിന്മാറില്ല എന്ന് മനസ്സിലായതോടെ ഞാനും സമ്മതിച്ചു അല്ലാതെ എന്ത് ചെയ്യാനാ. നിനക്കും ആ പെൺപിള്ളേരെ പരിചയപ്പെടാൻ വേണ്ടി അല്ല അല്ലേടാ കാട കോഴി. എന്ന് മനസ്സ് പറഞ്ഞപ്പോൾ ഞാൻ വീണ്ടും അതിനെ മൈൻഡ് ചെയ്യാതെ വിട്ടു. എന്ത് ചെയ്യാം ഞാൻ നല്ലവനായി പോയില്ലേ.

അവരുടെ എടുത്തു എത്തിയപ്പോൾ തന്നെ അവർ മൂന്ന് പേരുള്ളൂ. കാണാൻ തരക്കേടില്ലാത്ത മൂന്ന് പെൺകുട്ടികൾ പിന്നെ വേഷവും അത്യാവശ്യം മോഡേൺ ആണ്. അത്ര നേരം കൊണ്ട് ഞാൻ നോക്കി കണ്ടുപിടിച്ചത് ഇത്രയുമാണ് പിന്നെ കൂടുതൽ നോക്കാൻ എന്റെ മാന്യത അനുവദിച്ചില്ല. അല്ലാതെ വായനോക്കിയാൽ ആ പിള്ളേരങ്ങാനും എടുത്തു ആട്ടിയാലോ എന്ന് പേടിച്ചട്ടല്ല അല്ലേടാ. ഈ മനസ്സിനെ കൊണ്ട് തോറ്റു ഒന്ന് മിണ്ടാതെ ഇരിയട ശവമേ എന്ന് മനസ്സിൽ പറഞ്ഞു. ഞാൻ അവരെ നോക്കുമ്പോഴേക്കും നമ്മുടെ അണ്ണൻ അവരുടെ എടുത്തു എത്തി.

ഈശ്വരാ ഇവൻ പണിയുണ്ടാക്കോ എന്ന് പേടിച്ചു ഞാൻ അവന്റെ എടുത്തു എത്തിയതും അവൻ അവരോരുത്തരെയും പേര് പറഞ്ഞു പരിചയപെടുകയായിരുന്നു.

അളിയൻ പിന്നെ ഞങ്ങൾ സ്റ്റുഡന്റസ് ആണ് എന്നും സർവ്വേ എടുക്കാൻ വന്നതാണ് എന്നുമൊക്കെ പറഞ്ഞു ഒപ്പിച്ചു. ഞാൻ പിന്നെ മൈൻഡ് ചെയ്തില്ല അവൻ എവിടെ വരെ പോകും എന്ന് നോക്കുകയായിരുന്നു.
ഞാൻ എന്ന ഒരാൾ അവിടെ ഉണ്ട് എന്ന് പുള്ളിക്കാരന് ഓർമയില്ല എന്ന് മനസ്സിലായി.

അപ്പോഴാണ് ഞാൻ ആ പിള്ളേരെ ശ്രദ്ധിച്ചത് അവൻ പറയുമ്പോൾ അവരെന്തോ ചെവിയിൽ പറയുന്നുണ്ടായിരുന്നു. ഈശ്വരാ വല്ല പണിയും ആണോ ആവോ.

അവൻ ഇതൊന്നും അറിയാതെ ചോദ്യം ചോദിക്കാൻ വേണ്ടി റെഡി ആയി.

“ഇത് ഹണിമൂൺ ഡെസ്റ്റിനേഷൻ പറ്റിയുള്ള സർവ്വേയാണ്.”

“ഹണിമൂൺ ആണോ ഞാൻ റെഡി ചേട്ടാ വാ നമ്മുക്ക് പോകാം. ചേട്ടന്റെ കൂടെ പോകാൻ ആണെങ്കിൽ ഞാൻ റെഡി.”

അവൻ പറഞ്ഞു തുടങ്ങിയതും അതിൽ ഒരു പെൺകൊച്ചു അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവൻ പെട്ടെന്ന് ഞെട്ടി എന്നെ നോക്കി. ഞാനപ്പോൾ തൊട്ടപ്പുറത്തുള്ള ചെടിയിലെ പൂവിന്റെ ഭംഗി നോക്കി. ആഹാ എന്ത് ഭംഗിയുള്ള പൂക്കൾ. ശേ ഇത് ചെമ്പരത്തി അല്ലെ ആഹ് ആവിശ്യം വരും മിക്കവാറും. ഞാൻ വീണ്ടും അവനെ നോക്കിയപ്പോൾ.

“ചേട്ടന്റെ വീടെവിടെയാ? എന്തായാലും ഞങ്ങൾ മൂന്ന് പേരുമുണ്ട് ഹണിമൂണ്.”

അയ്യേ ഇത് എന്ത് പെൺപിള്ളേർ. ഇത് അവളുമാർ അവനിട്ടു കൊടുക്കുന്നതാണ് എന്ന് മനസ്സിലായി.

2 Comments

  1. Adipoli aayotooo❤

    1. കഥാനായകൻ

      ❣️

Comments are closed.