സർവ്വേ [കഥാനായകൻ] 165

അവനാണെങ്കിൽ നിന്നു വിയർക്കുന്നുണ്ട്.

?Ada Oothungada Sangu Na Thanda Sorru King-u
Thamizh Is My Mother Tongue
I Am Single And I Am Young-u?

ദൈവത്തിനു നന്ദി ആരാണാവോ എന്നെ കറക്റ്റ് ടൈമിൽ വിളിക്കുന്നത്. നോക്കിയപ്പോൾ നമ്മുടെ ഐഡിയക്കാരാ അവരോടൊക്കെ ഒരു നന്ദി തോന്നിയത് അപ്പോഴാണ്. സാധാരണ അനാവശ്യ സമയത്ത് വിളിക്കുന്നവരാണ് ഇവർ. ഞാൻ പെട്ടന്ന് അത്യാവശ്യ ഫോൺ എന്ന കണക്കിൽ ഫോൺ എടുത്തു അവന്റെ എടുത്തേക്ക് നടന്നു.

“അളിയാ നി ഡാറ്റാ എടുത്തു പൊന്നേക്ക് എനിക്ക് അത്യാവശ്യമായി കുറച്ചു പണിയുണ്ട്.”

ഫോണിൽ ഇന്ന പാട്ടിനു രണ്ടമർത്തുക എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാൻ അവർക്ക് എന്റെ രീതിയിൽ ഞാൻ മറുപടി പറഞ്ഞു കൊണ്ട് ഇരുന്നു. അവിടെ നിന്നും ഇറങ്ങിയപ്പോൾ അവന്റെ ആത്മാവിന് വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.  എന്തൊക്കെ പറഞ്ഞാലും ഇവിടെയുള്ള എന്റെ ചങ്ക് ബ്രോ അല്ലെ അവന്റെ ആത്മാവിന് ഞാൻ അല്ലാതെ വേറെ ആരാ പ്രാർത്ഥിക്കുക.

ഞാൻ പുറത്തേക്ക് ഇറങ്ങിയതും ദേ വരുന്നു ബാക്കിയുള്ള നാലെണ്ണം കൂടി. എവിടെ തെണ്ടി തിരിഞ്ഞു വന്നതാണോ ആവോ.

“എടാ നിന്നെ വിളിച്ചപ്പോൾ ബിസി എന്നാ കേട്ടത് അല്ല അവനെവിടെ?”

“പൊന്നുമോളെ നമ്മുക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാം. എന്റെ കൈയിൽ പതിനഞ്ച് പേരുടെ ഡാറ്റായുണ്ട് പിന്നെ അവൻ വൈകാതെ വരുമെന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.”

അവരെ കണ്ടതോടെ പെട്ടന്ന് തിരിച്ചു പോകാൻ ഞാൻ തിരക്ക് കൂട്ടി. അവർക്കൊന്നും മനസ്സിലായിലെങ്കിലും അവരെന്റെ പിന്നാലെ നടന്നു.

“എടാ നി എന്താ പെട്ടന്ന് തന്നെ ഇങ്ങോട്ട് പോന്നത് അവനെന്താ പറ്റിയത്.”

പിന്നാലെ വന്നു അവര് ചോദിച്ചതും ഞാൻ വേഗം അവരുടെ കയ്യിൽ ഉണ്ടായിരുന്ന കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ചു.

“ഒന്നുമില്ല അളിയാ ഞങ്ങൾ അത്യാവശ്യം ഡാറ്റാ എടുത്തിട്ടുണ്ട്. അവൻ കുറച്ചു വേണ്ടപ്പെട്ട ഡാറ്റകൾ എടുത്തുകൊണ്ടു ഇരിക്കുകയാണ്. തിരിച്ചു വന്നാലറിയാം.”

ഞാൻ വെള്ളം കുടിച്ചു ദീർഘനിശ്വാസം എടുത്തു കഴിഞ്ഞു പറഞ്ഞതും. അവർക്ക് ഒരു തേങ്ങയും മനസ്സിലായില്ലെങ്കിലും എന്റെ കൂടെ നടന്നു ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ കയറി ആ ക്ലാസ്സ്‌ റൂമിൽ ഇരുന്നു. ഞങ്ങളെടുത്ത ഡാറ്റാ ഒക്കെ അവളുമാർക്ക് കൊടുത്ത് ഡാറ്റാ എല്ലാം ഒരുമിച്ചു എഴുതാൻ ഏല്പിച്ചു. ലാസ്റ്റ് കിട്ടിയ ഡാറ്റാ വച്ചു ഞാൻ ഫൈൻഡിങ്‌സ് പറഞ്ഞു കൊടുത്തു തീർന്നതും എന്റെ പുറത്തു അഞ്ച് വിരലും പതിപ്പിച്ചു കൊണ്ടുള്ള അടി വീണു. ആ അടി വീണപ്പോൾ തന്നെ അത് തന്നതാരാണെന്ന് കണ്ടുപിടിക്കാൻ എനിക്ക് കാണിപ്പയൂരിന്റെ കാണേണ്ട ആവിശ്യമൊന്നും ഇല്ല.

ഞാൻ തിരിഞ്ഞു നോക്കിയതും ആ എസി ക്ലാസ്സ്‌ റൂമിലും വിയർത്തു കുളിച്ചു നിൽക്കുകയായിരുന്നു നമ്മുടെയാള്. അവൻ വന്നു എന്റെ സൈഡിൽ ഇരുന്നു എന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ലേ. വെറുതെ എന്തിനാ കടിക്കാൻ ഇരിക്കുന്ന പട്ടിയുടെ വായയിൽ കൈ വച്ചു കൊടുക്കുന്നത്.

2 Comments

  1. Adipoli aayotooo❤

    1. കഥാനായകൻ

      ❣️

Comments are closed.