സൈക്കൊ പുള്ളൈ [Nikila] 2277

Views : 15955

സൈക്കൊ പുള്ളൈ

Author : Nikila

 

ഇത് എന്റെ വകയൊരു ചെറുക്കഥയാണ്. ചെറുതായിട്ടൊരു സ്പാർക്ക് വന്നപ്പോൾ തോന്നിയ ഐഡിയ വച്ച് ഒരു ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ തട്ടിക്കൂട്ട് ചെറുക്കഥ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന Wonder എന്ന സ്റ്റോറിക്ക് വേണ്ടി ഇനിയും ഒന്ന് കാത്തിരിക്കണം. ഇതും ഒരു നർമ്മ കഥയാണ്. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി. കഥ ഇഷ്ടപ്പെട്ടാൽ നന്ദി പറയാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറി വിളിക്കാനും ഒരിക്കലും മടി കാണിക്കരുത്. അപ്പോൾ ദാ തുടങ്ങുകയാണ്.

 

 

“സമ്മതിക്കില്ല, സമ്മതിക്കില്ല, സമ്മതിക്കില്ല. നിങ്ങളെന്തു പറഞ്ഞാലും ഞാനീ കല്യാണത്തിന് സമ്മതിക്കില്ല. എന്റെ ഇഷ്ടം നോക്കാതെ എന്നെ കെട്ടിച്ചയക്കാമെന്ന് ആരും കരുതണ്ട”

 

“മോനേ റെജി, നീ ഞാൻ പറയുന്നതൊന്ന് കേൾക്കേടാ. ഒന്ന് കല്യാണം കഴിച്ചെന്നു വച്ച് എന്താടാ കുഴപ്പം”

 

“അപ്പാ, അപ്പനെന്റെ കാര്യത്തില് ഇടപ്പെടണ്ട. ഇതെന്റെ ജീവിത പ്രശ്നമാ. എന്റെ കല്യാണം എപ്പോ വേണമെന്ന് ഞാനും കൂടി തീരുമാനിക്കണം” റെജി.

 

“അങ്ങനെ നിന്റെ ഇഷ്ടം മാത്രം നോക്കി ജീവിക്കാനല്ല ഞങ്ങള് ഇത്രയും പാട് പെട്ട് നിന്നെ വളർത്തിയത്. നിന്റെ കാര്യത്തില് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഞങ്ങൾക്കുമുണ്ട്” അമ്മ.

 

“അയ്യോ നിങ്ങളെന്നെ വളർത്തിയ കാര്യമൊന്നും പറയണ്ട. നിങ്ങളെപ്പോഴും പറയാറുണ്ടല്ലോ ഒരു വാഴ വച്ചാൽ മതിയായിരുന്നെന്ന്. അങ്ങനെ പറയുന്നതിന്റെ കാര്യവും എനിക്കറിയാം. വാഴ വയ്ക്കുകയാണെങ്കിൽ അതിന് ഒരു സമയം വരെ യൂറിയായും രസവളവും കൊടുത്തു നല്ല എടുപ്പോടെ വളർത്തും. മൂന്നു നേരവും കടക്കലേക്ക് വെള്ളവും ഒഴിച്ചു കൊടുക്കും. എന്നാ ആ വാഴ കുലച്ചു കായ ഉണ്ടാവുമ്പോഴാണ് അത് നട്ടു വളർത്തിയവരുടെ തനി കോണമൊന്ന് അറിയാൻ പറ്റുന്നത്. വാഴ കുലച്ചതും ആദ്യം തന്നെ ആ കായക്കൊല വെട്ടിയെടുക്കും. പിന്നീടതീന്ന് പൂവും കായയുമൊന്നും കിട്ടില്ലെന്നറിഞ്ഞാൽ അതിലെ ഇല മുഴുവൻ വീട്ടിയെടുത്ത് സദ്യ നടത്തും. എന്നിട്ടും അരിശം തീരാതെ ആ വാഴപ്പിണ്ടിയും കൂടി വെട്ടിയെടുത്ത് പിണ്ടികുത്തി പെരുന്നാളും നടത്തും. നിങ്ങളും എന്നെ അതേപോലെയല്ലേ കണ്ടേക്കുന്നെ”

 

 

മകൻ റെജിയുടെ വർത്തമാനം കേട്ട് അവന്റെ അപ്പൻ തോമയുടെയും അമ്മ എമിലിയുടെയും കണ്ണ് തള്ളി പോയി. ഈ രണ്ടു ദാമ്പതികളുടെയും ഏക മകനാണ് റെജി. നല്ല രീതിയിൽ പഠിച്ച് അവന് ഇപ്പോൾ അഞ്ചക്ക ശമ്പളം വരുമാനമായി കിട്ടുന്ന ഒരു ജോലിയായി. ഇപ്പോഴിവിടുത്തെ പ്രധാന പ്രശ്നം മകൻ റെജിയുടെ കല്യാണാലോചനയാണ്. തനിക്ക് കല്യാണം വേണ്ടന്ന് മകൻ റെജിയും അവനെ കെട്ടിച്ചേ അടങ്ങു എന്ന് അവന്റെ അച്ഛൻ തോമക്കും അമ്മ എമിലിക്കും ഒടുക്കത്തെ വാശി. ഇനി കണ്ടറിയാം ഇവരിൽ ആരുടെ വാശി ജയിക്കുമെന്ന്.

 

 

“മോനേ നീയെന്തൊക്കെയാടാ പറയുന്നേ, ഞങ്ങള് നിന്നെ അങ്ങനെയാണോടാ കണ്ടേക്കുന്നേ”

 

 

എന്നു അലറി വിളിച്ചുകൊണ്ട് എമിലി അവന്റെ ഷർട്ടിൽ പിടിച്ചു ആഞ്ഞു കുലുക്കാൻ തുടങ്ങി.

 

Recent Stories

The Author

67 Comments

  1. ക്യാപ്റ്റൻ 007

    അടിപൊളി 😂😂🤣

  2. രാവണാസുരൻ(rahul)

    കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
    സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ 😁.
    കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല 🤧.

    💖💖💖💖💖💖💖

    1. സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി

  3. ༒☬SULTHAN☬༒

    Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
    Ingala ഹ്യൂമർസെൻസ് അപാരം തന്നെ 😂😂😂😂
    Ingal മനുഷ്യന്റെ ayus koottan nadakkuanalle 😂😂

    പൊളിച്ചടക്കി ❤❤❤❤❤❤❤

    1. ചിരിക്കുന്നത് ആയുസ്സിന് നല്ലതാ 😃

      1. ༒☬SULTHAN☬༒

        നല്ലതാ

  4. Nannayittund

  5. Ediye pulle poliyanu ketta ,✍️👍👍👍😍

  6. NITHIN RAJAGOPAL

    പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
    വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️

    1. Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്

  7. °~💞അശ്വിൻ💞~°

    Oru adaar story… Kidu….💞💞😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com