സൈക്കൊ പുള്ളൈ [Nikila] 2277

“ഓഹ്…. ഇവിടെ സ്വന്തം ഭർത്താവ് ജീവനോടെ മുന്നിൽ നിൽക്കുമ്പോഴാണ് അവക്കളുടെ ഒരു കർത്താവ് വിളി. നീയിങ്ങനെ പേടിക്കാതിരി. നമുക്കൊന്നും പറ്റില്ല”

 

“ഓ… ജീവനോടെ മുന്നില് നിൽക്കണ ഭർത്താവിനെ കണ്ടാലും മതി. നിങ്ങളല്ലേ മനുഷ്യാ നേരത്തെ അവനോട് ചാവുമെന്ന് വീരവാദം മുഴക്കിയത്. എന്നിട്ടിപ്പോ ഒന്നും പറ്റില്ല പോലും ?”

 

 

എമിലി ദേഷ്യം കൊണ്ട് മുഖം വീർപ്പിച്ചു.

 

 

“എടീ, ഞാൻ പറഞ്ഞത് സത്യമാ. പോലീസുകാര് വന്നാലും അവമ്മാര് നമ്മളെയൊരു ചുക്കും ചെയ്യാൻ പോണില്ല. എനിക്ക് പോലീസിലും നല്ല പിടിപാടുണ്ടെടീ. അവരിനി ഇങ്ങോട്ട് വന്നാലും വന്ന പോലെവര് വാലും മടക്കിയോടും. നീ കണ്ടോടീ. അവനെവിടെ വരെ പോവുമെന്ന് എനിക്കറിയാടീ. ഒന്നുമില്ലെങ്കിലും അവൻ എന്റെയല്ലേ മോൻ”

 

“ഇച്ചായാ…. നിങ്ങളൊരു സംഭവം തന്നെ”

 

 

എന്നും പറഞ്ഞ് എമിലി സന്തോഷം കൊണ്ട് തോമയുടെ കവിളത്ത് നുള്ളിക്കൊണ്ട് ഒരു മുത്തം കൊടുത്തു.

 

 

സമയം ഒരു മണിക്കൂർ കടന്നു പോയി. ഇതുവരെയും പ്രതീക്ഷിച്ച പോലെ ആരും വരാത്തതുക്കൊണ്ട് തോമക്കും എമിലിക്കും നിരാശ തോന്നിത്തുടങ്ങി. പുറത്തിറങ്ങി നോക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും അവരുടെ വാശിയതിന് സമ്മതിച്ചില്ല. കുറച്ചു നേരം കഴിഞ്ഞപ്പോൾ വീടിന്റെ കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു പിന്നാലെ വാതിൽ തുറക്കുന്ന ശബ്ദവും. അതോടെ തോമയും എമിലിയും വാതിലിനരികിൽ കൂടുതൽ ചെവിയോർത്തു നിന്നു. കുറച്ചാളുകളുടെ അവ്യക്തമായ സംസാരങ്ങൾ കേട്ടു. അതിലൊരു ശബ്ദം അവരുടെ മകൻ റെജിയുടേതാണെന്ന് അവർ തിരിച്ചറിഞ്ഞു. അവരെന്താന്ന് സംസാരിച്ചുകൊണ്ടിരുന്നതെന്ന് അപ്പോഴും അവർക്ക് വ്യക്തമായില്ല. അവസാനം അവരുടെ മുറിയുടെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു. ഏതെങ്കിലും പോലീസാണെന്ന കണക്കുക്കൂട്ടലിൽ തോമ വാതിൽ തുറന്നു.

 

 

എന്നാൽ തോമയുടെ കണക്ക് കൂട്ടലുകളെയും കുറക്കലുകളെയും തകിടംമറിച്ചുക്കൊണ്ട് കതക് തുറന്നപ്പോൾ കണ്ടത് പോലീസുകാരനെയായിരുന്നില്ല. പകരം ഒരു വെള്ളയും വെള്ളയും നിറത്തിലുള്ള ഷർട്ടും പാന്റും ധരിച്ചു ഒരു ചെറുപ്പക്കാരനെയായിരുന്നു. ഇവനാര് ഗാനഗന്ധർവ്വനോ എന്ന് ഒരു നിമിഷം തോമ ചിന്തിക്കാതിരുന്നില്ല. കൂടെ വേറൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അയാൾ റെജിയുടെ കൂട്ടുക്കാരാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ തോമക്ക് മനസിലായി. അതേ സമയം തന്നെ തന്റെ ഭർത്താവിനോട് ഐക്യദാർട്യം പ്രഖ്യാപിച്ചുക്കൊണ്ട് എമിലിയും അയാളോടൊപ്പം അന്തം വിട്ടു നിന്നു.

 

 

“സാർ, സാറാണോ വൺ മിസ്റ്റർ തോമ” ആ വെള്ളമനുഷ്യൻ ചോദിച്ചു.

67 Comments

  1. ക്യാപ്റ്റൻ 007

    അടിപൊളി ???

  2. രാവണാസുരൻ(rahul)

    കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
    സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
    കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.

    ???????

    1. സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി

  3. ༒☬SULTHAN☬༒

    Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
    Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
    Ingal മനുഷ്യന്റെ ayus koottan nadakkuanalle ??

    പൊളിച്ചടക്കി ❤❤❤❤❤❤❤

    1. ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?

      1. ༒☬SULTHAN☬༒

        നല്ലതാ

  4. Nannayittund

  5. Ediye pulle poliyanu ketta ,✍️????

  6. NITHIN RAJAGOPAL

    പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
    വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️

    1. Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്

  7. °~?അശ്വിൻ?~°

    Oru adaar story… Kidu….????

Comments are closed.