സൈക്കൊ പുള്ളൈ [Nikila] 2277

“ഒന്നു പിടി വിടുന്നുണ്ടോ അമ്മച്ചി. ഇങ്ങനെ എടുത്തിട്ട് കുലുക്കാനായിട്ട് ഞാനെന്താ വല്ല കോട്ടത്തേങ്ങയാണെന്ന് വിചാരിച്ചോ. എനിക്കു തല കറങ്ങുന്നു”

 

 

എന്നും പറഞ്ഞുക്കൊണ്ട് അവൻ എമിലിയുടെ കൈ ബലമായി വിടുവിച്ചു. താനിത്ര സെന്റിയടിച്ചു അഭിനയിച്ചിട്ടു പോലും മകനൊരു കുളക്കവുമില്ലെന്ന് കണ്ട അമ്മ ഒരു നിമിഷം ഇളിഭ്യയായി.

 

 

“നിങ്ങള് എന്നെയും വാഴയേയും ഒരേ വേവ് ലെങ്ത്തോടെയാ കാണുന്നേ. എന്നെയോരു കറവപ്പശുവിനേപ്പോലെ ഊറ്റിയെടുക്കാനല്ലേ നിങ്ങളുടെ പ്ലാൻ. എനിക്കു നല്ല ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ നിങ്ങൾക്കൊക്കെ എന്നെ വേണം. മുൻപ് ഞാൻ ഡിഗ്രീയും കഴിഞ്ഞ് ഒരു മാസം വീട്ടില് വെറുതെയിരുന്നപ്പോൾ നിങ്ങളെന്നെ എന്തൊക്കെയാ പറഞ്ഞേ ?”

 

 

റെജിയുടെ ആ ചോദ്യം കേട്ടതും അവര് നിന്നു പരുങ്ങി. എങ്കിലും തപ്പിപ്പിടിച്ച് എങ്ങനെയോ മറുപടി പറഞ്ഞു.

 

 

“ഞങ്ങളോ ?, ഞങ… ഞങ്ങളെന്ത്‌ പറഞ്ഞെന്നാ” തോമ.

 

 

“അയ്യോ…. ഒന്നും ഓർമയില്ലാത്ത തന്മാത്ര സിനിമയിലെ മോഹൻലാല് വന്നേക്കുന്നു. നിങ്ങള് ആ സമയത്ത് എന്നെ എന്തൊക്കെയാ വിളിച്ചേന്ന് എനിക്കു നന്നായിട്ടറിയാം. മടിയൻ, വാഴ, ഒന്നിനും കൊള്ളാത്തവൻ, കുടുംബം കുളം തോണ്ടാനുണ്ടായവൻ എന്നൊക്കെയല്ലേ. അന്നൊക്കെ എനിക്ക് പുല്ല് വില. ഇപ്പോ ജോലിയൊക്കെ കിട്ടിക്കഴിഞ്ഞപ്പോൾ എനിക്ക് പൊന്നു വില, അല്ലേ ?”

 

 

റെജിയുടെ ചാട്ടുളി പോലുള്ള ചോദ്യത്തിന് അവരുടെ പക്കൽ മറുപടിയുണ്ടായില്ല. തല താഴ്ത്തി നിൽക്കുക മാത്രമായിരുന്നു ആകെയുണ്ടായിരുന്ന മാർഗ്ഗമവർക്ക്.

 

 

“എന്നിട്ടിപ്പോ എനിക്ക് കല്യാണാലോചനയുമായി വന്നേക്കുന്നു. ജോലി കിട്ടിയിട്ട് ആകെ രണ്ടു മാസമേ ആയിട്ടുള്ളൂ. അപ്പോഴാണ് ഒരു കോപ്പിലെ കല്യാണലോചന. നിങ്ങളുടെ ഉദ്ദേശമെന്താണെന്നൊക്കെ എനിക്കറിയാം. കിട്ടുന്ന ശമ്പളം കൊണ്ട് എനിക്കിഷ്ടമുള്ള പോലെ ജീവിച്ചാൽ ഞാൻ വഴി തെറ്റുമോന്ന് നിങ്ങൾക്കൊരു പേടി. അതൊക്കൊണ്ട് നിങ്ങള് തീരുമാനിക്കുന്ന പെണ്ണിനെക്കൊണ്ട് എന്നെ കെട്ടിച്ച് നിങ്ങളുടെ വരുതിക്ക് നിർത്തനല്ലേ പ്ലാൻ. അതൊരിക്കലും നടക്കില്ല”

 

 

റെജി അതു തീർത്തു പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അവന്റെ മാതാപിതാക്കൾ ശരിക്കും കുഴങ്ങി. എങ്കിലും തോറ്റു കൊടുക്കാൻ അവർക്ക് മനസുണ്ടായിരുന്നില്ല.

 

67 Comments

  1. ക്യാപ്റ്റൻ 007

    അടിപൊളി ???

  2. രാവണാസുരൻ(rahul)

    കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
    സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
    കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.

    ???????

    1. സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി

  3. ༒☬SULTHAN☬༒

    Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
    Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
    Ingal മനുഷ്യന്റെ ayus koottan nadakkuanalle ??

    പൊളിച്ചടക്കി ❤❤❤❤❤❤❤

    1. ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?

      1. ༒☬SULTHAN☬༒

        നല്ലതാ

  4. Nannayittund

  5. Ediye pulle poliyanu ketta ,✍️????

  6. NITHIN RAJAGOPAL

    പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
    വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️

    1. Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്

  7. °~?അശ്വിൻ?~°

    Oru adaar story… Kidu….????

Comments are closed.