തിരികെ ഒരു മടങ്ങിപ്പോക്ക് ഇപ്പോൾ മനസ്സിലില്ല . നിന്റെ ഓർമ്മകളെയും പുണർന്നു എന്റെ നഷ്ടങ്ങളെ ഉൾക്കൊണ്ടു കല്പാന്തങ്ങളോളം ഇങ്ങനെ അലയണം .
അതുമാത്രമേ തോന്നുന്നുള്ളൂ .
മറ്റൊന്നിനും ഈ നിമിഷം എന്നിൽ സ്ഥാനമില്ല .
നേരം വെളുക്കുകയാണ് . പ്രകാശം പരന്നു തുടങ്ങിയിരിക്കുന്നു . .
പതിയെ എണീറ്റു നടന്നു .
വിരഹത്താൽ എരിയുന്ന മനസും കാൽ പെരുമാറ്റങ്ങളിൽ വൈരാഗ്യത്തിന്റെ ധ്വനിയുമായി കാതങ്ങൾ താണ്ടാൻ .
കാലത്തിന്റെ ആരോഹണങ്ങളിൽ അവൾ ആദി ശക്തിയിൽ നിന്നും ഹിമവാന്റെ പുത്രി പാർവതിയായ് ജന്മംകൊണ്ടു .
വീണ്ടും ഒരു പുനഃസംഗമം .
താലിയണിഞ്ഞു ഞാനണിയിച്ച സിന്ദൂരവുമായി അവൾ കൈലാസത്തിൽ വലതുകാൽ വെച്ചു കയറി .
നന്ദിയെയും ഭൂതഗണങ്ങളെയും സന്താനങ്ങളെ പോലെ കണ്ട് സ്നേഹിച്ചു .
അന്നപൂർണ്ണേശ്വരിയായി സകല ജീവികൾക്കും അന്നം നൽകി .അവരുടെ വിശപ്പകറ്റി .
സംഹാരരുദ്രയായി ദുഷ്ടന്മാരുടെ അഹങ്കാരം തീർത്തു . സകല ലോകത്തിനും ജഗത്മാതാവായി .
സ്ത്രീ എന്ന വാക്യത്തിന്റെ പൂര്ണരൂപമായി എന്റെ അർധഭാഗത്തെ അലങ്കരിച്ചുപോന്നു അവൾ .
കൈലാസസാനുക്കളിലെ ഇളംകാറ്റേറ്റ് ഞാനിരുന്നു .ജഡപിടിച്ച മുടികളെ തഴുകി കടന്നുപോകുന്ന കുളിര്കാറ്റിനെ ആസ്വദിക്കാൻ ഞാനിന്ന് പഠിച്ചിരിക്കുന്നു . ഉള്ളിലെ കനലെല്ലാം കെട്ടു തുടങ്ങിയിരിക്കുന്നു .
എന്റെ കഴുത്തിലൂടെ കൈകൾ കൊണ്ട് ചുറ്റിവരിഞ്ഞു ഇടത്തെ മടിത്തട്ടിൽ അവൾ ഇരിക്കുന്നു . ശ്രീ പാർവതി .
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ

Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ


എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
First ??????