ഇന്ന് ഈ പൃഥ്‌യുവിൽ പേരറിയാത്തൊരു വേടന്റെ അസ്ത്രമേറ്റ മുറിവുമായി മനുഷ്യനായി അലയുന്നതിന് മൂലകാരണം നീയാണ് ആദിശക്തി .നിന്നോടുള്ള എന്റെ അളവില്ലാത്ത പ്രണയം .
ശക്തിയില്ലാതെ ശിവനുണ്ടോ ?
ഒരിക്കലുമില്ല !
നിന്നെ പ്രാപ്തയാക്കേണ്ടിയിരുന്നത് ഞാനായിരുന്നു . ആ യാഗഭൂമിയിലേക്ക് നിന്നെ ഒറ്റയ്ക്ക് അയച്ചതും എന്റെ തെറ്റ് . മൂന്നു കാലങ്ങളും അറിഞ്ഞിരുന്നിട്ടും എല്ലാം വിധിയാണെന്ന് കരുതി കണ്ണടയ്ക്കാനേ എനിക്കായുള്ളു .
ഒരുനിമിഷം സ്വാർത്ഥത എന്നിൽ നിറഞ്ഞിരുന്നുവെങ്കിൽ …
എല്ലാം മാറി മറിഞ്ഞേനെ .
പക്ഷെ ഞാൻ ശിവനാണ് .
ബന്ധങ്ങളും ബന്ധനങ്ങളുമില്ലാത്ത പരമേശ്വരൻ .
മനസ്സിൽ നിറയുന്ന വേദനയ്ക്ക് മരുന്നേകാൻ നീയെന്ന ശക്തിക്കു മാത്രമേ സാധ്യമാകൂ .
നിന്റെ മുടിയിൽ ഞാൻ ചാർത്തി തന്ന പാരിജാത പൂക്കൾക്ക് പോലും അറിയാമായിരുന്നു ദേവീ നിന്നോടുള്ള എന്റെ പ്രണയത്തിന്റെ തീവ്രത .
ശിലകൾക്ക് പോലും സഹിക്കാനാകാതെ പൊട്ടിക്കരയുന്നുണ്ടാവും ഇന്നേരം .
ആ കാഴ്ച ആർക്കാണ് കണ്ടുനിൽക്കാനാവുക .
പ്രപഞ്ച മാതാവിന് ഇങ്ങനൊരു ദുർവിധിയോ?
നടുക്കത്തോടെ നോക്കി നിന്നു ഏവരും .
എന്റെ ഭൂതഗണങ്ങളും പിനാകവും നാഗങ്ങളും ത്രിശൂലവും നിസ്സഹായരായ നിമിഷം .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️