ശിവനന്ദനം 7 {Abhi Sads} 142

 

“മര്യാദക്ക് 10 ദിവസം വീട്ടിൽ കിടന്നു ഉറങ്ങിയാൽ മതിയായിരുന്നു”

 

ഏതോ മായാ ലോകത്ത് ആയിരുന്ന പോൽ ശിവ ചുറ്റും നോക്കി

 

“എടാ അളിയാ ഇവിടെ സൈഡ് ആക്കിക്കോ വാ ഇറങ്ങു കുറച്ചു നടക്കണം”

 

“കുറെ ഉണ്ടോ”

 

“ഇല്ലടാ എത്തി”

 

അല്പമകലെ മുന്നിലായി മണ്ണെണ്ണ വിളക്ക് കത്തി കൊണ്ടിരിക്കുന്ന ഓലമേഞ്ഞ കൊച്ചു വീട് ചൂണ്ടി കാണിച്ചു കൊണ്ട് ശിവ മറുപടി പറഞ്ഞു

 

ദ്രവിച്ച മരപ്പലകൾ ചേർത്തു വച്ചു കെട്ടിയ വാതിലിന് 2 കൊട്ട് കൊട്ടി അവർ പുറത്തു കാത്തു നിന്നു.

 

കട്.. കട്

 

മരപ്പലകൾ അടർന്നു മാറ്റുന്ന ശബ്‌ദം

 

“ആരാ”

 

ക്ളീൻ ഷേവ് ചെയ്ത മുടി പറ്റ വെട്ടിയ അധികം പ്രായമില്ലാത്ത ഒരാൾ രൂപം

 

“ലോറൻസേട്ടാ ഇത് ഞാനാ പോക്കിരി ശിവ”

 

“ഹാട മനസിലായി വൈകിട്ട് വരും എന്നല്ലേ പറഞ്ഞേ കാണാതായപ്പോ ഞാൻ കരുതി വരില്ലെന്ന്,”

 

“ഇതാ ഞാൻ പറഞ്ഞ എന്റെ കൂടെ പഠിക്കുന്ന ഫ്രണ്ട്സ്, ഹാ എടാ ഇത് ലോറൻസേട്ടൻ ഇവിടുത്തെ ഫോറസ്റ്റ് ഗാർഡ് ആണ്”

 

“എടാ നിങ്ങൾ നടക്കോ ഈ കാണുന്ന വഴി നേരെ പോയാൽ മതി ഒരു 5 മിനിറ്റ് നടത്തമെ ഉള്ളൂ”

 

ഒരു ചെറിയ കാട്ട് വഴി കയ്യിലെ ടോർച്ച് അടിച്ചു കാണിച്ചു കൊണ്ട് അങ്ങേര് പറഞ്ഞു നിർത്തി

 

“ഹാ ശെരി”

 

മൊബൈൽ ക്യാമറകളിലെ ടോറച്ചും on ആക്കി അവർ മെല്ലെ നടന്നു തുടങ്ങി

 

“നിന്റെ പേര് എപ്പഴാടാ മോനെ പോക്കിരി ശിവ എന്ന് ആക്കിയത്”

 

“Whatsapp name അങ്ങനെ ആടാ”

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.