“അപ്പൊ വിളിക്കാം അല്ലേ”
“ഉം”
“ക്ലാസ് തുടങ്ങും ഞാൻ പൊക്കോട്ടെ”
“ഇന്ന് ക്ലാസ് കട്ടാക്കാം ന്നെ”
“ഞാനില്ല എനിക്ക് പോണം”
“എന്ന ശെരി”
“പിന്നെ ഒരു കാര്യം”
“ഇലക്ഷൻ ആണ് മത്സരിക്കുന്നുണ്ട്, അതൊക്കെ ആവുമ്പോ ബിസി ആയിരിക്കുമോ”
“ആം എന്തേ”
“ഒന്നൂല്ല”
“ഞാൻ തന്റെ മുന്നിൽ ബിസി ഒന്നും ആവില്ലടോ, പോരെ,”
“ഉം മതി”
പിന്നീടങ്ങോട്ടുള്ള നാളുകളിൽ അവന്റെ രാഷ്ട്രീയബോധത്തോടൊപ്പം പ്രണയവും തഴച്ചു വളർന്നു, കോളേജിലെ തന്നെ ഏറ്റവും മികച്ച കപ്പിൾസ് ആയി അവർ മാറി
കോളേജിലെ ഓരോ പുൽക്കോടി പോലും അവരുടെ പ്രണയം വിളിച്ചു പറയുമായിരുന്നു…
ഇലക്ഷൻ അടുക്കും തോറും കോളേജിലെ അന്തരീക്ഷം മാറി കൊണ്ടിരുന്നു
ഒരു വൈകുന്നേരം
“എടാ ശിവ”
“എന്താടാ”
“ചെറിയൊരു പ്രശനം ഉണ്ട് നീ വന്നേ”
“എന്താടാ”
❤️
❤️❤️
?
❤️❤️❤️❤️❤️❤️❤️
?
❤❤❤❤❤
✨️???✨️