ശിവനന്ദനം 7 {Abhi Sads} 142

 

“ഓഹ് കൃഷ്ണേന്ദു നീ ആയിരുന്നോ”

 

“പിന്നെ നീ ആരാണെന്ന കരുതിയെ”

 

“അത് ഒന്നൂല്ല, ടാ ഇന്നാ കൃഷ്ണേന്ദു വാ സംസാരിക്ക്”

 

“ഹാ പറയടി”

 

“ശിവക്ക് എന്നാ സംസാരിച്ചാൽ”

 

“അവൻ വേറെ ഒരാളുടെ കോൾ പ്രതീക്ഷിച്ചു ഇരിക്കുവാർന്നു ,പെട്ടെന്ന് നീ വിളിച്ചപ്പോ പിടിച്ചു കാണില്ല”

 

“ഓഹോ”

 

“ടാ പിന്നെ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ നിങ്ങൾ ഇപ്പൊ എവിടാ ഉള്ളത്”

 

“ഏതോ മലയുടെ മുകളിലാടി”

 

“രാവിലെ വിളിച്ചപ്പോ ഏതോ കാടിന്റെ നടുക്ക് ഇപ്പൊ ഏതോ മലയുടെ മുകളിൽ സത്യം പറ നീ ഒക്കെ ഫിറ്റല്ലേ”

 

വൃന്ദ ഇടക്ക് കേറി പറഞ്ഞു

 

“ഒന്ന് പോയെടി ,എന്തിനാ വിളിച്ചെ”

 

“നിങ്ങളുടെ സസ്‌പെൻഷൻ പിൻ വലിച്ചു”

 

“ഇത്ര പെട്ടെന്നോ”

 

“ഹാ”

 

“അതെന്ത് പറ്റി”

 

“ഇത്തവണ വൈസ് ചെയർമാൻ ആയി SFY ടെ കാൻഡിഡേറ്റ് ആരാണെന്ന് അറിയോ..”

 

“ഇല്ല ആരാ”

 

“ശിവ സാർ”

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.