വേട്ട – 5 26

വേർപ്പെടുത്തി എടുത്താലത് പരിശുദ്ധിയുള്ളതാകുമൊ.?

അങ്ങ് ദൂരേ അകന്നു പോയെൻ ഇണകിളി..

എന്റെ നൊമ്പരങ്ങൾ ഞാൻ ആരോട് പറയും…

കത്തിനെ മാറോട് ചേർത്തവൾ നിശബ്ദമായി തേങ്ങി…

അച്ഛനുറങ്ങാത്ത വീട്…

ആ പേരിപ്പോൾ ശരിക്കും ചേരുന്നത് നീലിമയുടെ വീടിനാണ്..

അത്രയ്ക്കും കരുതലോടെ..

മക്കൾക്ക് കാവലാളായ് ഒരച്ഛൻ..

മോളേ.. വിളക്കണയ്ക്കാതെ ഉറങ്ങിയോ എന്റെ കുട്ടി..

വിളക്കണച്ച് കിടക്കടാ..

ഉറക്കത്തിൽഅറിയാതെ കൈയ്യൊന്ന് തട്ടിയാൽ…എന്താ സംഭവികാന്നറിയൊ….

ആ കാര്യം ഓർക്കാൻ കൂടി പറ്റണില്ലാ ട്ടാ ഈ അച്ഛന്…

അച്ഛാ… ഉറക്കം വരണില്ലച്ചാ.

.അങ്ങിനെ ഉറങ്ങാൻ പറ്റുമോ അച്ഛന്റെ ഈ പൊന്നു മോൾക്ക്..

മോളെ…

അനിയത്തി കുട്ടികളുടെ ഭാവി കൂടി നീ ഓർക്കണേ..!

അരുതാത്തതൊന്നും എന്റെ മോള് ചിന്തിക്കണ്ട…

അച്ഛനുണ്ടെടാ കൂടെ..

എന്താണ് വേണ്ടതെന്ന് അച്ഛൻ തീരുമാനിച്ചിട്ടുണ്ട്..

ശങ്കവെടിഞ്ഞുറങ്ങുക നീ..