വേട്ട – 5 26

മക്കൾ മൂന്നു പേരും ഉമ്മറത്തിണ്ണയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു..

മാധവേട്ടന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ ദുർവിധിയോർത്ത്…

ഉറക്കം വരാതെ നീലിമ… കിടക്ക പായയിൽ തിരിഞ്ഞും മറിഞ്ഞും സമയം തള്ളി നീക്കി…

അപ്പോഴാണ് അവൾ…

ചന്ദ്രു തനിക്കയച്ച കത്തിനെ കുറിച്ചോർത്തത്..

ചിമ്മിനി വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിൽ….

ആ…കത്തവൾ….

അവളുടെ ആത്മനൊമ്പരം ഉള്ളിലൊതുക്കി..

പലകുറി വായിച്ചു തീർത്തു…

എന്റെ ചന്ദ്രു..

സ്വപ്നം കാണാൻ ഭാഗ്യം മില്ലാത്തവളായി പോയല്ലൊ…

നിന്റെ ഈ നീലിമ….

എനിക്ക് ജോലി കിട്ടി.. ഒരു വർഷമാവാൻ കാത്തു നിൽക്കാതെ…

നിന്നെ സ്വന്തമാക്കാൻ ആറുമാസത്തിനുള്ളിൽ ഞാൻ പറന്നെത്തുമെന്നൊ..?

ഈ വാർത്ത കേൾക്കാൻ നോമ്പ് നോറ്റൊരു കാലമുണ്ടായിരുന്നു..

ഈ…നീലമയ്ക്ക്..!

ഇന്നിപ്പോൾ…

കാച്ചി കുറുക്കി നിനക്കായ് കടഞ്ഞെടുത്ത..

ഈ വെണ്ണയിൽ വെണ്ണീറ് വീണു പോയല്ലൊ..!

എങ്ങിനെ വേർപ്പെടുത്തി എടുക്കും ഞാൻ..