വേട്ട – 5 26

സരിഗയേ പോലെ പൊട്ടത്തരത്തിന് അവൾ വല്ലതും ചെയ്തു പോയാൽ…

കണാരേട്ടന്റെ മനസ്സിലെ ചിന്തകൾ…

പേടി പെടുത്തുന്ന മേച്ചിൽ പുറങ്ങളിലൂടെ ഗതിയില്ലാതലഞ്ഞു കൊണ്ടിരുന്നു…

ഡിസ്ചാർജ് വാങ്ങി മാധവേട്ടൻ വീട്ടിൽ കാലുകുത്തുമ്പോൾ…

ഉമ്മറ പടിയിലെ ചാരു കസേരയിൽ മാധവേട്ടന്റെ പുന്നാരമോൻ…..

ഒരു കൂസലുമില്ലാതെ മലർന്നു കിടക്കുന്നന്നുണ്ടായിരന്നു..

അച്ഛൻ തല്ലിയതിനോടും തന്റെ മൊബൈയിൽ കുളത്തിൽ എറിഞ്ഞതിനോടുമുള്ള ദേഷ്യം….

ഇപ്പഴും മാറിയിട്ടിലെന്ന് ആ മുഖം കണ്ടാലറിയാം…

മാധവേട്ടനോടും ലക്ഷ്മി യേട്ടത്തിയോടും യാത്ര പറഞ്ഞ്..

കണാരേട്ടൻ തന്റെ വീട് ലക്ഷ്യമാക്കി ശീക്രം നടന്നു….

വീടിനു പുറത്ത് ആരും തന്നെയില്ല…

വാതിലടച്ച് അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു..

കണാരേട്ടന് സമാധാനമായി….

വീട്ടിൽ ആരുമില്ലാത്ത നേരത്ത് പുറത്തിരിക്കാതെ…

അകത്ത് കയറി വാതിലടച്ചു കുറ്റിയിട്ട്…

കാത്തിരിക്കാനാണല്ലൊ തന്റെ പുതിയ ഓഡർ..

ഓഡർ എന്തായാലും അക്ഷരം പ്രതി അനുസരിച്ചിരിക്കുന്നു തന്റെ മകൾ….

മോളേ വാതിൽ തുറന്നേ…

പേടിക്കണ്ട ദേ അച്ഛനാണ് പുറത്ത്…

അകത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല…