വേട്ട – 6 20

Views : 14766

Vetta Part 6 by Krishnan Sreebhadra

Previous Parts

”””” അയലത്തെ ചേട്ടത്തിയോടൊപ്പം തൊട്ടടുത്ത റബ്ബറും പറമ്പിൽ…വിറകു പറക്കുകയായിരുന്ന നീലിമ…

വേഗം….

ഓടി കിതച്ച് അച്ഛന്റ അരുകിലെത്തി…!

എന്തിനാണാച്ഛാ ഇങ്ങിനെ കിടന്ന് തൊള്ള തുറക്കണെ..?

പിന്നിൽ നിന്നും മകളുടെ ശബ്ദം കേട്ട് കണാരേട്ടൻ..

ഒരു ചമ്മലോടെ പിന്നിൽ നിൽക്കുന്ന നീലിമയെ ഒന്ന് തിരിഞ്ഞു നോക്കി…

തനിക്കു പറ്റിയ അമളി പുറത്തു കാണിക്കാതെ അല്പം ഗൗരവം നടിച്ചു കണാരേട്ടൻ..

വാതിലടച്ച് ഉള്ളീന്ന് കുറ്റിയിട്ട് നീയിത് എവിടെ പോയി കിടക്കാർന്നു…

വിളിച്ചിട്ട് കേൾക്കണ്ടെ..അതാ വിളിച്ചു കൂവിയത്..

അല്ല പിന്നെ..

ഉണ്ണാനിരിക്കണ നേരത്ത് നീലിമയോട് കണാരേട്ടൻ പറഞ്ഞു..

നാളെ നമുക്കൊരിടം വരെ പോണം..

പോണ വഴിയിൽ ആരേങ്കിലും എന്തെങ്കിലും ചോദിച്ചാൽ…

വിത്തും പേരൊന്നും മോള് പറയാൻ നിൽക്കണ്ട..

ഉണ്ണികളെ സ്ക്കൂളിൽ വിട്ടിട്ട് പോയാൽ….

അവര് തിരിച്ചു വരുമ്പോഴേക്കും തിരിച്ചെത്തുകേം ചെയ്യാം..

എന്താണച്ഛാ കാര്യം എന്നോട് പറഞ്ഞൂടെ..?

പറയാം നിന്നോടു മാത്രമെ അത് പറയാൻ പറ്റു..!

അല്ലെങ്കിലും നിന്നോട് മറച്ച് വെച്ച് ചെയ്യേണ്ട കാര്യമല്ലല്ലൊ ഇത്…!

എല്ലാം അച്ഛൻ തീരുമാനിച്ചിട്ടുണ്ട്…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com