വിചാരണ[മിഥുൻ] 126

അതിനു ഒരു കള്ളച്ചിരി ഉത്തരം ആയി കൊടുത്തു..

 

—-

 

“എടാ.. കുട്ടൂസാ… ചേട്ടൻ അടിപൊളി ആണല്ലേ.!! പ്രോഗ്രാമിംഗ് ഒക്കെ അടിപൊളി ആയിട്ട് ചെയ്യും പക്ഷേ…. എന്തായാലും എനിക്ക് ഇഷ്ടമായി. എല്ലാ ഞാൻ ഇതാരോടാ ഈ പറയണേ.. ഒരു ഫീലിംഗും ഇല്ലാത്ത പൊട്ടൻ. എന്നാലും ആളെ കാണാനും അടിപൊളി ഒക്കെ ആണ്.”

 

കൃഷ്ണ തൻ്റെ പാവയെയും കെട്ടിപ്പിടിച്ചു പാവയോടാണ് ഈ പറയുന്നത്.. കൃഷ്ണ എന്തുണ്ടായാലും പറയുന്നത് അവളുടെ പാവായോടാണ്… അവൾക്ക് ആ പാവ അവളുടെ കുട്ടൂസൻ ആണ്.

 

ആണുങ്ങളുടെ തലയിണയും പെൺപിള്ളേരുടെ പാവയും സംസാരിക്കുമെങ്കിൽ മഹാകാവ്യം എഴുതാനുള്ള കാര്യങ്ങൾ കിട്ടും.

 

—-

 

“നാളെ ഞാൻ അവളെ പ്രോപോസ് ചെയ്യട്ടെ. കിരണേ?”

 

“നിനക്കു അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ പോയി പറയടാ.. പിന്നെ അവള് തേച്ചെന്നും പറഞ്ഞു ഇവിടെ വെള്ളം അടിച്ചോണ്ട് ഇരിക്കാൻ വല്ലോം ആണെങ്കിൽ ഇപ്പൊ തന്നെ നിർത്തിക്കോണം..”

 

കിരണിൻ്റെ ഡയലോഗിൽ എന്തോ ഒരു തീരുമാനിച്ച കട്ടിയുള്ള മനസ്സ് അഭിയ്ക്ക് കാണാൻ കഴിഞ്ഞു.

 

എങ്കിലും അവൻ്റെ അപ്പോഴത്തെ പ്രണയ ചിന്തകൾ കിരണിനെ പറ്റി ചിന്തിക്കുന്നതും നിന്നും വിട്ടു..

 

സംസാരങ്ങൾ ഒക്കെ കഴിഞ്ഞു അഭി ഉറങ്ങാൻ പോയി. കിരൺ ആ ബാൽക്കണിയിൽ തന്നെ ഇരുന്നു ആലോചിച്ചു കൊണ്ട് ഇരുന്നു… ഇടക്കെപ്പോഴോ കണ്ണിൽ നിന്നും ഒരു തുള്ളി താഴേക്ക് വീണു. ആ കണ്ണുനീർ തുള്ളിയെ പുച്ഛത്തോടെ നോക്കി പിന്നെയും കിരൺ അവിടെ തന്നെ ഇരുന്നു.

 

അവിടെ തന്നെ ഇരുന്നുറങ്ങിയ കിരൺ അഭിയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നതു.

 

“ഡാ കിരണേ.. പെട്ടെന്ന് പോയി റെഡി ആയി വാ.. ഒരു പൂവ് വാങ്ങണം രാവിലെ തന്നെ അവളെ പ്രോപോസ് ചെയ്യണം…” അങ്ങനെ പറഞ്ഞപ്പോഴും കിരണിൻ്റെ കവിളിലൂടെ ഒഴികിയ കണ്ണുനീരിൻ്റെ പാട് അഭി ശ്രദ്ധിച്ചിരുന്നു. അഭി എന്തോ മനസ്സിൽ കരുതിയ പോലെ അകത്തേക്ക് കയറി പോയി.

 

കിരൺ പെട്ടെന്ന് തന്നെ റെഡി ആയി… അവർ രണ്ടു പേരും കൂടെ ഒരു പൂക്കടയിൽ പോയി. കിരൺ ബൈക്കിൽ തന്നെ ഇരുന്നു.. അഭി പോയി ഒരു പനിനീർ പൂവ് വാങ്ങി വന്നു.. കിരൺ അതിൽ ഒന്ന് നോക്കി… ഇതളുകൾ വിരിഞ്ഞ ചോരച്ചുമപ്പുള്ള ഒരു പനിനീർ പൂവ്. കടയിൽ നിന്നും കരിഞ്ഞു പോകാതിരിക്കാൻ വെള്ളം സ്പ്രേ ചെയ്തത് ആണെങ്കിൽ പോലും ആ വെള്ളത്തുള്ളികൾ ആ പനിനീർ പൂവിനെ അലങ്കരിക്കുന്നു.

 

പനിനീർ പൂവിൻ്റെ ചുണ്ടിൽ ചുംബിക്കുന്ന ആ ജലകണങ്ങളിൽ ആ പനിനീർപൂവിൻ്റെ നിറം പ്രതിഫലിക്കുന്നു. കിരൺ ആ പൂവിനെ ആസ്വദിക്കുന്നത് നോക്കി നിന്ന അഭി ചോദിച്ചു..

 

“ആ പൂവിനെ നോക്കി ദഹിപ്പിച്ചു കഴിഞ്ഞെങ്കിൽ നമ്മുക്ക് പോകാം..”

 

ആ വരികളിലെ ആക്ഷേപഹാസ്യം മനസ്സിലാക്കിയ കിരൺ പൂവിൽ നിന്ന് കണ്ണെടുത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു… എന്നിട്ട് വണ്ടി നന്നായി ഒന്ന് റേസ് ചെയ്തു.. ചുറ്റുമുള്ളവർ ആ ശബ്ദം കേട്ട് വണ്ടിയേയും കിരണിനെയും തുറിച്ചു നോക്കുന്നു. അഭി കയറിയതും കിരൺ വേഗത കൂട്ടി തന്നെ വണ്ടി പായിച്ചു..

 

കമ്പനിയിൽ ചെന്നപ്പോൾ ഒരു പാൽ പുഞ്ചിരിയുമായി കൃഷ്ണ അവിടെ ഇരിക്കുന്നു.. 

 

അഭിയേയും കിരണിനെയും കണ്ട കൃഷ്ണ പെട്ടെന്ന് ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റു..

 

—-

 

25 Comments

  1. ♥♥♥

    1. ♥️♥️

  2. മിഥുൻ,
    തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
    അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. tharum… udan thanne

  3. നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,

    കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ

    1. കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?

    1. ❣️thanks bro

    1. ❣️

  5. കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
    പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”

    ♥️♥️♥️

    1. Thanks bro

  6. മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
    കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
    കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
    ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️

    1. Uthrangal udan varum bro

  7. MRIDUL K APPUKKUTTAN

    ?????

    1. ❣️

  8. ♕︎ ꪜ??ꪊ? ♕︎

    ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..

    അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ്‌ ഒക്കെ ഇടം കേട്ടോ……

    സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ

    1. Sure bro

  9. ♥️♥️♥️

    1. ❣️❣️ വായിച്ചിട്ട് ഓടി വാ

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. First♥️

      1. ♕︎ ꪜ??ꪊ? ♕︎

        അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..

        1. പെട്ടെന്ന് വാ… Waiting

Comments are closed.