വിചാരണ[മിഥുൻ] 126

അവർ വരുന്നത് കണ്ട കിരൺ അഭിയോട് ചോദിച്ചു… “അവൾ ആള് എങ്ങനുണ്ടെടാ… എനിക്ക് ഓവർ സ്മാർട്ട് ആണോന്നൊരു സംശയം…”

 

“നിനക്കു ഇതുവരെ ഇല്ലാത്ത അസുഖവും തുടങ്ങിയോ…. ഈ പരദൂഷണം… അവള് പാവമാണെന്നാ എനിക്ക് തോന്നിയത്…”

 

അഭിയുടെ വാക്ക് കേട്ട് കിരണിനു സ്വന്തമായി ഒരു പുച്ഛം തോന്നി… കിരൺ ഉച്ചത്തിൽ ടീമിൽ ഉള്ളവരെല്ലാം കേൾക്കുന്ന വിധത്തിൽ പറഞ്ഞു…

 

“ഹലോ ഓൾ… മീറ്റ് മിസ് കൃഷ്ണപ്രിയ…. ന്യൂ മെമ്പർ ഓഫ് അവർ ടീം…”

 

എല്ലാവരും കയ്യിടിച്ച് കൃഷ്ണയെ അവരുടെ ടീമിലേക്ക് സ്വീകരിച്ചു…

 

കിരൺ തുടർന്നു… “ഇദ്ദേഹം നമ്മുടെ ടീമിൽ ട്രെയിനിങ്ങിന് വന്നതാണ്… ചിലപ്പോൾ ടീം ചേഞ്ച് ഉണ്ടാകും എന്ന് ശ്രേയ ചേച്ചി(കമ്പനിയിലെ എച്ച് ആർ) പറഞ്ഞിരുന്നു… എങ്കിലും വെൽകം ടൂ അവർ ടീം…” കിരൺ കൃഷ്ണയുടെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു..

 

ശേഷം ടീമിലുള്ള ഓരോരുത്തരെയും പരിചയപ്പെടുത്താൻ തുടങ്ങി….

 

ബാക്കി എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം ഇനി അഭിയെയും കിരണിനെയും കൂടെ പരിചയപ്പെടുത്താൻ ഉണ്ടായിരുന്നുള്ളൂ..

 

“ഇത് അഭിരാം… ഞങ്ങളും അഭി എന്ന് വിളിക്കും… എല്ലാ ടീമിലും ടീം മെമ്പർസിൻ്റെയും ക്വാളിറ്റി അനാലിസിസ് ചെയ്യാൻ ഓരാൾ ഉണ്ടാകും… നമ്മുടെ ടീമിൽ അത് ചെയ്യുന്നത് അഭി ആണ്….”

 

കിരൺ സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ അഭി ഇടക്ക് കയറി പറയാൻ തുടങ്ങി….

 

“ഇത് കിരൺ… നമ്മുടെ ടീമിൻ്റെ അഡ്മിൻ എന്നുതന്നെ പറയാം… കമ്പനിയിൽ നമ്മുടെ ടീമിനെ റപ്രസെൻ്റ് ചെയ്യുന്ന ആൾ… എൻ്റെ മാത്രം ക്വാളിറ്റി അനാലിസിസ് ചെയ്യുന്ന ആൾ… കിരണിൻ്റെ ക്വാളിറ്റി അനാലിസിസ് ഞാനാണ് ചെയ്യുന്നത്… അങ്ങനെ നമ്മുടെ ടീമിലെ ഓൾ ഇൻ ഓൾ…”

 

“ഡാ ഇരുന്നു തള്ളാതടെയ്…” കിരൺ അവൻ്റെ വാക്കുകളെ കേട്ടുകൊണ്ട് പറഞ്ഞു…

 

അഭി തുടർന്നു… “നമ്മുടെ കമ്പനി വളരെ ഫ്രണ്ട്‌ലി ആണ്… അതുകൊണ്ട് തന്നെ ഇവിടെ ആരും ആരെയും സാർ എന്നൊന്നും വിളിക്കില്ല… ഒന്നുകിൽ പേര് വിളിക്കാം… അല്ലെങ്കിൽ ചേട്ടാ/ചേച്ചീ എന്ന് വല്ലതും വിളിക്കാം…  ബാക്കി ഒക്കെ നമ്മുക്ക് വഴിയേ പഠിക്കാം… ദേ അതാണ് സീറ്റ്… അവിടെ ഇരുന്നോളൂ… ലോഗിൻ ഒക്കെ ശ്രേയ ചേച്ചി മെയിൽ അയച്ചിട്ടുണ്ടാകും… ഇല്ലെന്നുണ്ടെങ്കിൽ ഉടൻ വരും… അതിൽ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ലോഗിൻ ചെയ്തു വെയ്റ്റ് ചെയ്യ്… ഞങ്ങളിലാരേലും വന്നു ബാക്കി പറഞ്ഞു തരും…”

 

ടീമിലെ അനു എന്ന കുട്ടിയെ കൃഷ്ണയ്ക്ക് പറഞ്ഞു കൊടുക്കാൻ ഏൽപ്പിച്ചു…

 

എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന ഒരു പ്രകൃതം ആയിരുന്നു കൃഷ്ണയുടെത്… പക്ഷേ കൃഷ്ണയുമായി അടുക്കാത്തത്ത് കിരൺ മാത്രം ആയിരുന്നു. അഭിയുമായി വളരെ വേഗന്നു തന്നെ കൃഷ്ണ അടുത്തു. അഭിയേട്ടാ എന്ന കൃഷ്ണയുടെ വിളി തന്നെ കേൾക്കാൻ നല്ലതായി തോന്നി.

 

25 Comments

  1. ♥♥♥

    1. ♥️♥️

  2. മിഥുൻ,
    തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
    അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. tharum… udan thanne

  3. നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,

    കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ

    1. കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?

    1. ❣️thanks bro

    1. ❣️

  5. കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
    പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”

    ♥️♥️♥️

    1. Thanks bro

  6. മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
    കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
    കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
    ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️

    1. Uthrangal udan varum bro

  7. MRIDUL K APPUKKUTTAN

    ?????

    1. ❣️

  8. ♕︎ ꪜ??ꪊ? ♕︎

    ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..

    അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ്‌ ഒക്കെ ഇടം കേട്ടോ……

    സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ

    1. Sure bro

  9. ♥️♥️♥️

    1. ❣️❣️ വായിച്ചിട്ട് ഓടി വാ

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. First♥️

      1. ♕︎ ꪜ??ꪊ? ♕︎

        അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..

        1. പെട്ടെന്ന് വാ… Waiting

Comments are closed.