വസന്തം പോയതറിയാതെ – 6 [ദാസൻ] 479

Views : 55797

വസന്തം പോയതറിയാതെ – 6

Author :ദാസൻ

[ Previous Part ]

 

വൈകിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുങുന്നു…..

കമൻ്റുകളും ലൈക്കുകളും കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട്

 

അമ്മ സന്തോഷത്തോടെ പെട്ടെന്ന് ഡ്രസ്സ് ചെയ്തു ഇറങ്ങിവന്നു. വീടുപൂട്ടി വണ്ടിയിൽ കയറി, നാല് കിലോമീറ്റർ ദൂരമുണ്ട്. ദൂരങ്ങൾ താണ്ടാൻ വണ്ടി മുന്നോട്ട്.

കല്യാണവീട് എത്തുമ്പോൾ എല്ലാവരും തിരക്കിലാണ്. ഒരു വശം പാചകത്തിൻ്റെ തിരക്കിലാണെങ്കിൽ മറ്റൊരു വശം മണ്ഡപത്തിൻ്റെ ഒരുക്കങ്ങൾ നടക്കുന്നു. അന്ന് എല്ലാം നാട്ടുകാർ മുൻകൈ എടുത്താണ് നടത്തുന്നത്. തേങ്ങ അരക്കാൻ കല്ലുകൾ അയൽ വീടുകളിൽ നിന്നും എടുത്ത് കൊണ്ടു വരും. മരത്തിൻ്റെ ടേബിളിൽ വെച്ചിട്ടാണ് തേങ്ങ അരക്കുന്നത്. മണ്ഡപം എന്നു പറയുന്നതും നാട്ടിലെ ചില ആളുകളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് നിർമ്മിക്കുന്നത്. അതൊക്കെ അവിടെ നില്ക്കട്ടെ ഞങ്ങളെ കണ്ടപ്പോൾ ഇളയമ്മാവനും അമ്മായിയും അടുത്തേക്ക് വന്നു.

“എന്തേ ഇത്ര വൈകിയത്? വാ ഭക്ഷണം കഴിക്കാം. സുരേഷേ എടാ ആ ഇല ഇങ്ങോട്ടെടുക്ക് ”

അച്ഛൻ ഉടൻ

“ഞങ്ങൾ ഭക്ഷണം കഴിച്ചതാണ് അളിയ, ഇവൻ ഇപ്പോൾ എത്തിയതേയുള്ളു. ”

അമ്മാവൻ എൻ്റെ അടുത്ത് വന്നു തോളിൽ തട്ടി

“പോട്ടെ മോനെ, ചേട്ടൻ എല്ലാം എന്നോട് പറഞ്ഞു. ഞാൻ നിന്നെ മനസ്സിലാക്കിയില്ല, ഏതൊരച്ഛനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു. നിന്നെ പറ്റി അങ്ങിനെ കേട്ടപ്പോൾ ഒരച്ഛൻ എന്ന നിലക്ക് അങ്ങിനെയൊക്കെ പറഞ്ഞു. ഇപ്പോൾ മനസ്സിലായി ആ ദിവാകരൻ നിങ്ങളുടെ സ്ഥലം അടിച്ചെടുക്കാൻ വേണ്ടി മകളെ ഉപയോഗിച്ചതാകാം.”

ഞാൻ അമ്മാവനെ തടഞ്ഞു കൊണ്ട്

“ഇല്ല അമ്മാവ…. ഞാനെന്തെങ്കിലും കുരുത്തക്കേട് കുടിച്ചു ലക്കില്ലാതെ കാണിച്ചിട്ടുണ്ടാകാം. അമ്മാവനോടും നിഷയോടും എനിക്ക് ദ്വേഷ്യമൊന്നുമില്ല.”

അമ്മയും അമ്മായിയും അകത്തേക്ക് പോകുമുൻപ് അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന കവർ അമ്മാവനെ ഏല്പിച്ചു.അമ്മാവൻ

” ഇത് നീ, മോളെ നേരിട്ട് ഏല്പിച്ചേക്ക് ”

“ഇല്ല ചേട്ടാ….. ഇത് കുറച്ചു പൈസയാണ്, മോൾക്കുള്ളത് ഇവൻ നാളെ വാങ്ങി വരും”
അമ്മാവൻ ‘വേണ്ട’ എന്ന് കുറെ പറഞ്ഞെങ്കിലും അച്ഛൻ, നിർബന്ധിച്ച് കൊടുത്തു. അമ്മാവൻ്റെ വീട് രണ്ടു നിലയുള്ള പഴയ മാളിക വീടാണ്, അമ്മയുടെ തറവാട്. അമ്മ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി എൻ്റെ അടുത്ത് വന്നു

” ചേട്ടനെ നിഷ ചേച്ചി വിളിക്കുന്നു.”

ഞാൻ ആ കുട്ടിയോടൊപ്പം അകത്തേക്ക് നടന്നു. കോണിപ്പടി കയറി മുകളിൽ ചെന്നു അവളുടെ മുറി എനിക്ക് സുപരിചിതമാണ്. സുപരിചിതം എന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട, ഈ വീട്ടിൽ ഞാൻ ഇടക്ക് വരാറുണ്ട്. നിഷയോട് മോശമായ രീതിയിൽ ഒന്നും ഞാൻ പെരുമാറിയിട്ടില്ല. ആ മുറിയുടെ മുൻപിൽ എത്തിയപ്പോൾ അതിനകത്തുണ്ടായിരുന്നവർ എല്ലാവരും പുറത്തേക്ക് ഇറങ്ങി താഴെക്ക് പോയി. ഞാൻ അകത്തേക്ക് കയറിയപ്പോൾ നിഷ കട്ടിലിൽ ഇരിപ്പുണ്ട്, എന്നെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു. വിങ്ങിപ്പൊട്ടാൻ നില്ക്കുന്നതു പോലെയുള്ള മുഖം, കുറച്ചു നേരം ഞങ്ങൾ മുഖത്തോടു മുഖം നോക്കി നിന്നു. പെട്ടെന്ന് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു. പൊട്ടിപൊട്ടിക്കരഞ്ഞുകൊണ്ടു അവൾ

” ഞാൻ അന്ന് ചേട്ടൻ പറയുന്നത് കേട്ടിരുന്നെങ്കിൽ….. ”

അവൾ എൻ്റെ നെഞ്ചിലൊക്കെ മുഖം ഉരച്ചു പൊട്ടിക്കരഞ്ഞു. ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“എന്താടി ഇത് മോളെ. നിനക്ക് അല്പമെങ്കിലും വിവരമുണ്ടൊ? നീയും പ്രായമുള്ളവരെപ്പോലെയായി പോയല്ലൊ. നിൻ്റെ കോഴ്സ് പൂർത്തിയാക്കാതെ എന്നെ പേടിച്ച് കല്യാണത്തിന് സമ്മതിച്ചല്ലൊ, കഷ്ടം. അമ്മാവൻ ഇങ്ങിനെ ആയതിൽ ഒന്നും പറയാനില്ല പക്ഷെ, നീ അങ്ങിനെയാകമൊകോഴ്സൊക്കെ പൂർത്തിയാക്കി ഒരു ജോലിയൊക്കെ ഒപ്പിച്ചു ഏതെങ്കിലും കോന്തനേയും കെട്ടി എൻ്റെ മുൻപിലൂടെ ഗമയിൽ പോകേണ്ടതിനു പകരം നീ, ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങി പോകുമല്ലൊ എന്നോർക്കുമ്പോൾ … ”

വീണ്ടും അവൾ കരയാൻ തുടങ്ങി.

Recent Stories

The Author

ദാസൻ

56 Comments

  1. Evida bro adutha part
    Eee week kaanuo,katta waiting aahn
    ❤️❤️❤️

    1. submit ചെയ്തിട്ടുണ്ട് Bro.

  2. Broo evdeee kore naal aaayalloo🥲

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

  3. Udane ennu paranju nalla time ayallo.

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

  4. Bro kadha kidu ayitu ond
    Next part odane predheekshikunnu♥️♥️

    1. sorry Bro.

  5. EKANA😈FARIDUN🖤

    Aaha

    1. താങ്ക്സ്

  6. ഡിക്രൂസ് 😎

    Adipoli 😍

    Next part വേഗം idane

    1. നന്ദി. ഉടനെ പ്രതീക്ഷിക്കാം –

  7. Enikk thonunath avar thammil entho past prblm und ennan enthayalum Eee baagavum polichu
    Waiting 4 next part

    1. അധികം വൈകില്ല’

  8. Broii story nyc ayittu . Apolla vayikunee next part vegam ayikotte

    1. ഉടനെ വരും

  9. Kadha 👌👌👌 ayittund . Adutha part late aakillenn vishwasikkunnu 😌😌
    ❤️❤️❤️

    1. Thanks Bro.

  10. Bro story pettane tarane
    Ippozha naayakan onne usharayade
    Avale avane veenda bro
    Vere nalla kochine madi

    1. ok Bro.

  11. Bro nannayitt und ipooHa ane onne set aaye aa marinju kidakkunna vahanathil aval aayirikkum alle enthayalum story nannayitt pokunnund

    1. നോക്കാം ‘ആരായിരുന്നാലും ഒരു മനുഷ്യ ജീവനാണ്.
      നന്ദി

  12. oru deja vu situation aanallo – kazhinja kadhayile naayakanum erekkure ithupole aadyam thaazhthappettu, pinneyum uyarthappettu.

    thaankalude naayakanmaarkku asaadhaarana kshamayaanu ketto 🙂

    1. അഭിപ്രായത്തിതിന് നന്ദി. ക്ഷമയാണ് എല്ലാത്തിനും മേലെ. ആരും താഴുന്നില്ല’ ആരു വിചാരിച്ചാലും ആരേയും താഴ്ത്താൻ പറ്റില്ല.

  13. കാർത്തിക

    To be continued….. ഇട് bro pinne page കൂട്ടണെ story poliya…next part വേഗം തരണേ…..💓💓💓💖💖❤️

    1. Next ഉടനെ

  14. വളരെ നന്നായിട്ടുണ്ട്. കാര്യം അറിയാതെയും അറിഞ്ഞും അവനെ ദ്രോഹിച്ചു. ഇനി നായകൻ താഴ്ന്നു പോകരുത്. ❤️

    1. ഇല്ല.അഭിപ്രായത്തിന് നന്ദി

  15. നല്ല ഒഴുക്ക്,15 പേജുകൾ വളരെ പെട്ടെന്ന് തീർന്നതുപോലെ…. ബ്രോ യുടെ എഴുത്തിന്റെ വിജയമാണ്. അഭിനന്ദനങ്ങൾ 🥳
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ കിട്ടും എന്ന പ്രതീക്ഷയിൽ….?

    1. പേജുകൾ കൂട്ടാം. ബ്രോ നന്ദി

      1. 🥰🥰

  16. ◥ മൃത്യുഞ്ജയൻ ◤

    Good job bro nxt part undane തരാൻ ശ്രമിക്കു😁

    1. ഉടനെ ‘നന്ദി.

  17. Valare nannayittunnd iea partum🥰

    1. നന്ദി ബ്രോ’

  18. കഥ നല്ലരീതിയിൽ പറയുന്നുണ്ട് ബ്രോ ❤️❤️❤️

    പെട്ടന്നുതന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കണേ

    1. നന്ദി ബ്രോ’ ഉടനെ പ്രതീക്ഷിക്കാം

  19. Teacher ee nayika akkiyal thettu cheyyunnavarkk adoru prolsahanam aakum. Avan thettu cheyditilla ennu arinjittum aval cheydad eetavum mosham aya karyam aanu. Aa police Karan Polum avalekkal better aanu. Kadha aa level poyal pinne verum waste aakum.

    1. Avalkkendayalum Pani kodukkanam.

      1. പണി കൊടുക്കുന്നത് അവളുടെ നിലവാരത്തിലായാൽ അവളും വിനുവും തമ്മിൽ എന്ത് വ്യത്യാസം. അവൾക്കുള്ള പണി ഉണ്ട്. നമുക്ക് കാണാം.

  20. Aa teachere veendum naayika aakaan ulla paripadi aanalle…. But she doesn’t deserve him….

    1st aval avan roomil kayari, peedippichu enna thettidaarana aanenn vekkam…. But ath cheyithavar ath thurann paranjappol aval paranja dialogue.ath vechitt avale vilayirutham…

    Njan ente abiprayam paranju enne ollu… Everything is upto u… Best of luck

    1. അഭിപ്രായത്തിന് നന്ദി ബ്രോ. കഥ തുടരട്ടെ ….. എങ്ങിനെയാകുമെന്ന് നോക്കാം ‘

  21. Mr dasan
    Story super ,🥰🥰🥰🥰

    1. Thanks valson Bro ‘

      1. Dasan bro ennu varum next part
        Waiting annu

  22. Excellent part 🥰🥰🥰
    Adutha part tharanne pettannu ❤️❤️❣️

    1. Thanks

  23. Kiduve…..💖💖💖
    Nxt part pettann tharumo….

    1. Thanks Bro.

  24. ബ്രൊ എന്ന നെക്സ്റ്റ് പാർട്ട്‌ തരുന്നേ

    1. ഉടൻ ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com