വസന്തം പോയതറിയാതെ – 6 [ദാസൻ] 479

Views : 55797

ഞാൻ ഏട്ടത്തിയോട് അത്യാവശ്യം എടുക്കാനുള്ളതൊക്കെ എടുത്തോളാൻ പറഞ്ഞു. ഏട്ടത്തി, അച്ചുവിൻറെയും ഏട്ടത്തിയുടെ ഡ്രസ്സുകൾ ഒരു പെട്ടിയിലാക്കി ഞങ്ങൾ ഇറങ്ങി. അപ്പോഴേക്കും എൻറെ ഫ്രണ്ട്സ് ചേട്ടൻറെ കൂട്ടുകാരനെ ഒരു പരുവമാക്കിയിട്ടുണ്ടായിരുന്നു. അവനെ ഞങ്ങൾ ചേട്ടൻറെ കൂടെ ഫ്ലാറ്റിലേക്കാക്കി പുറത്തുനിന്ന് വാതിലടച്ചു പൂട്ടി താക്കോൽ അവിടെ തന്നെ വെച്ചു, ഞങ്ങൾ താഴെ വന്നു. എൻറെ കാറിൽ ഏട്ടത്തിയും മോനും കയറി, മറ്റുള്ളവർ അവരവരുടെ വണ്ടികളിലും. ഞാൻ ഏട്ടത്തിയെ പാലക്കാട്ടേക്ക് ഒരുപാട് നിർബന്ധിച്ചു പക്ഷേ ഏട്ടത്തി, ഏട്ടത്തിയുടെ വീട്ടിലേക്ക് തൽക്കാലം പോകുന്നുള്ളൂ എന്ന് പറഞ്ഞു. കുറച്ചു ദിവസം വീട്ടിൽ നിന്നിട്ട് വരാം എന്ന് പറഞ്ഞു. ചേട്ടത്തിയുടെ വീട്ടിൽ എത്തി അവരെ അവിടെ ഇറക്കി, തിരിച്ചു പോകാൻ നേരം അന്ന് അവിടെ തങ്ങിയിട്ട് രാവിലെ പോകാമെന്ന് ഒരുപാട് നിർബന്ധിച്ചു. എന്നോട് മോള് പെട്ടെന്ന് വരണം എന്നുപറഞ്ഞാണ് വിട്ടത്. വെക്കേഷൻ ആയതു കൊണ്ട് കറങ്ങാൻ പോകാൻ ആണ്. നേരത്തെ അച്ഛൻ കൊണ്ടുപോകുമായിരുന്നു ഇപ്പോൾ, ശാരീരിക അസ്വസ്ഥതകൾ അതിന് അനുവദിക്കുന്നില്ല. അവരുടെ എല്ലാവരുടെയും നിർബന്ധം സ്നേഹപൂർവ്വം നിരസിച്ച ഞാൻ യാത്ര തുടർന്നു. ഏട്ടത്തിയെ ആക്കിയിട്ട് ഉള്ള യാത്ര ആയതുകൊണ്ട്, ഉൾ വഴിയിലൂടെയാണ് വണ്ടി ഓടിച്ചത്. ട്രാഫിക് ശല്യം ഇല്ലാത്തതുകൊണ്ട് തുടർന്നുള്ള യാത്രയും ഉൾ വഴിയിലൂടെ ആയി. യാത്രയിൽ, ചേട്ടനെ ആ മഹാവിപത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടുത്തും എന്ന ആലോചനയിലായിരുന്നു. എങ്ങനെയും രക്ഷപ്പെടുത്തി ഇല്ലെങ്കിൽ ചേട്ടൻ ഞങ്ങൾക്ക് നഷ്ടപ്പെടും എന്ന് ഉറപ്പാണ്….. അതിനുവേണ്ടുന്ന നടപടികളൊക്കെ ഫ്രണ്ട്സിനെ പറഞ്ഞ ഏർപ്പാടാക്കിയിട്ടാണ് ഞാൻ പോന്നത്. ഇപ്പോൾ വണ്ടി പോകുന്നത് രണ്ടു സൈഡിലും വയലായ റോഡിലൂടെയാണ്. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ കുറച്ചു മുന്നിലായി പാടത്തേക്ക് മറിഞ്ഞ് ഒരു വണ്ടി കിടക്കുന്നതു പോലെ തോന്നി. അടുത്തു ചെന്നപ്പോൾ വില കൂടിയ ഒരു കാർ വയലിലേക്ക് മറിഞ്ഞു കിടക്കുന്നു, കാറിൻറെ കിടപ്പു കണ്ടാലറിയാം ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചത് ആണെന്ന്. ഞാൻ ഇറങ്ങി നോക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ആരോ ഞരങ്ങുന്നു. ആരായാലും ഒരു മനുഷ്യജീവൻ ആണല്ലോ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞാൻ കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു.

Recent Stories

The Author

ദാസൻ

56 Comments

  1. 🦋 നിതീഷേട്ടൻ 🦋

    Gouri!

  2. വിരഹ കാമുകൻ 💘💘💘

    എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി

  3. Bro next part evidee
    Waiting anu

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com