വസന്തം പോയതറിയാതെ – 6 [ദാസൻ] 479

Views : 55797

എന്ന് രവി ചോദിച്ചപ്പോഴാണ് തിരിച്ച് വർത്തമാനകാലത്തിലേക്ക് വന്നത്.

” നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരാമല്ലോ മക്കളേ”

എന്ന് അമ്മ പറഞ്ഞപ്പോൾ അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു.

” ഞങ്ങൾ അവിടെ ഉണ്ടാവും അമ്മേ, അവിടുത്തെ കൃഷികൾ ഒക്കെ നോക്കാൻ ഞങ്ങളും എത്തുന്നുണ്ട്.”

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛൻ കയറി വന്നു.

” നിൻറെ ബസിന്റെ സമയം എത്ര മണിയാണ്?”

” 2:30 മണിയാണ്”

” ഇപ്പോൾ സമയം എന്തായി എന്ന് നീ നോക്കിയോ?”

ഞാൻ ക്ലോക്കിൽ നോക്കിയപ്പോൾ സമയം 1:30. ഞാൻ കൂട്ടുകാരോട് പറഞ്ഞു.

” നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ, ഇപ്പോൾ റെഡിയായി വരാം”

ഞാൻ പെട്ടെന്ന് തന്നെ കൊണ്ടുപോകാനുള്ള ഡ്രസ്സുകളും ഒക്കെ ബാഗിലാക്കി അമ്മയോടും അച്ഛനോടും യാത്രപറഞ്ഞു പെട്ടെന്ന് ഇറങ്ങി, അവർ എന്നെ സ്റ്റാൻഡിൽ കൊണ്ടുപോയി ബസ് കയറ്റി വിട്ടു. ഫാമിൽ ചെന്നപ്പോൾ പിടിപ്പത് പണിയായിരുന്നു. ഇതിനിടയിൽ എൻറെ കുതിര (എൻഫീൽഡ്) യെ ഞാൻ പാലക്കാട് എത്തിച്ചിരുന്നു. കൃഷി ആവശ്യങ്ങൾക്കുള്ള വളങ്ങളും മറ്റു സാധനങ്ങളും വാങ്ങാൻ പോകുന്നത് ഞാനാണ്. ടൗണിലേക്ക് പോകുമ്പോൾ വീടിൻറെ പണി എത്രത്തോളം ആയി എന്ന് കയറി നോക്കാറുണ്ട്. പണിയൊക്കെ കഴിഞ്ഞു മുറ്റം ക്ലിയർ ചെയ്യുന്നു. വീടും സ്ഥലവും വിറ്റ് പൈസ പകുതി ചേട്ടൻറെ കൊച്ചിന്റെ പേരിൽ ബാങ്കിലിട്ടു, ഏട്ടത്തി ഒരുപാട് തടസ്സം പറഞ്ഞെങ്കിലും ഞാനും അമ്മയും അച്ഛനും സമ്മതിച്ചില്ല. ഏട്ടത്തിയെ 90 ന് കൊണ്ടുവരണം എന്ന് അമ്മ പറയുന്നത് കേട്ടു. അപ്പോഴേക്കും ചേട്ടൻ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്, അതും പ്രകാരമാണ് ഇങ്ങിനെയൊരു തീരുമാനം. ഇതിനിടയിൽ കുഞ്ഞിൻ്റെ ചരട് കെട്ടൊക്കെ കഴിഞ്ഞിരുന്നു. ദിവസങ്ങൾ കടന്നു പോയി, ശനിയാഴ്ച ഞാൻ വീട്ടിലേക്ക് പോയി. അവിടെ നിന്നും എല്ലാം പാക്ക് ചെയ്യാൻ. കൂട്ടുകാരൊക്കെ സഹായിച്ചു എല്ലാം അവിടെ നിന്നും വണ്ടിയിൽ കയറ്റി അയച്ചു. പഴയ അലമാര കട്ടിൽ മുതലായവ അവിടെ തന്നെ ഉപേക്ഷിച്ചു. എല്ലാം കഴിഞ്ഞു സ്റ്റേഷനിൽ ചെന്നു ഒപ്പിട്ടു മടങ്ങുമ്പോൾ ശിവദാസ് പറഞ്ഞു

“സാർ പറഞ്ഞത് ഇനി, അടുത്ത ആഴ്ച വരേണ്ട എന്നും രണ്ടാഴ്ച ആകുമ്പോൾ വന്ന് ഒപ്പിട്ട് അവസാനിപ്പിക്കാം എന്നുമാണ്. ”

“ശരി സാർ”

ഇറങ്ങിയപ്പോൾ ശിവദാസിനേയും വിളിച്ചു കൂട്ടുകാരുമായി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. ഞാൻ പാലക്കാട്ടേക്ക് തിരിച്ചു, വീട് കയറി താമസം ആയി ചെറിയൊരു ഫംഗ്ഷൻ സംഘടിപ്പിച്ചു. എൻ്റെ കൂട്ടുകാരേയും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രം. രണ്ട് അമ്മാവൻമാരും അവരുടെ കുടുംബവും, ഇളയ മോൻറെ രണ്ട് മക്കളെയും വിളിച്ചിട്ടുണ്ടായിരുന്നു, ഇളയച്ഛനും കുടുംബവും അവരുടെ മക്കളും, അപ്പച്ചിയും കുടുംബവും അവരുടെ മക്കളും ഏട്ടത്തി ഒഴിച്ച് ഏട്ടത്തിയുടെ കുടുംബക്കാരും വന്നിരുന്നു. അവൾ ഇങ്ങിനെയല്ലായിരുന്നെങ്കിൽ അവളും, ഉണ്ടാകുമായിരുന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ എല്ലാവർക്കും, ഞങ്ങളുടെ കൃഷി സ്ഥലം കാണണമെന്ന് നിർബന്ധം. അങ്ങിനെ അവരെയെല്ലാം ഫാമിൽ കൊണ്ടുപോയി. കൃഷിയൊക്കെ കണ്ടപ്പോൾ നിഷ എന്നോട് പറഞ്ഞു

“കൊള്ളാമല്ലൊ ചേട്ടാ, നല്ല ഭംഗിയുള്ള അന്തരീക്ഷം “

Recent Stories

The Author

ദാസൻ

56 Comments

  1. 🦋 നിതീഷേട്ടൻ 🦋

    Gouri!

  2. വിരഹ കാമുകൻ 💘💘💘

    എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി

  3. Bro next part evidee
    Waiting anu

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com