വസന്തം പോയതറിയാതെ – 6 [ദാസൻ] 479

” ഇല്ല ചേട്ടാ. ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ ചേട്ടനോട് പറയാനുണ്ട് ”

രാജൻ പറഞ്ഞ തുടങ്ങിയതിന് ഖണ്ഡിച്ചുകൊണ്ട് ജയശങ്കർ പറഞ്ഞു തുടങ്ങി

” നമ്മളന്ന് ടൂർ പോയപ്പോൾ ഉണ്ടായ സംഭവം ഇല്ലേ, ഞാൻ അന്നേ ഇവരോട് പറഞ്ഞതാണ് ഒന്നും വേണ്ട എന്ന്. പക്ഷേ ഇവർക്ക് ചേട്ടനോടും ടീച്ചറോടും വിരോധം കൂടുതലായിരുന്നു. ടീച്ചറിന് ജ്യൂസിൽ മയക്കുമരുന്ന് കൊടുത്ത് സൗമ്യയും ചേട്ടന് മദ്യത്തിൽ മയക്കുമരുന്ന് തന്നത് ഇവരും ആയിരുന്നു. ടീച്ചറുടെ കൂടെ ആയിരുന്ന സൗമ്യ മുറിയിൽ നിന്നും മാറി ചേട്ടനെ ടീച്ചറുടെ ഒപ്പം കൊണ്ടുവന്നു കിടത്തി. ടീച്ചറെ ഇവർ അവിടെയുമിവിടെയും പിടിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ എതിർത്തു, പിന്നെ സൗമ്യ ആണ് കുറച്ച് ഒറിജിനാലിറ്റിക്കുവേണ്ടി ടീച്ചറുടെ ശരീരഭാഗങ്ങളിൽ പിടിച്ചു ക്ഷതം ഏൽപ്പിച്ചത്. പിന്നീട് നടന്ന കാര്യങ്ങളൊക്കെ ചേട്ടന് അറിയാമല്ലോ”

ഞാൻ ഇതൊക്കെ കേട്ട് നിർജീവമായി നിന്നു. വീണ്ടും ജയശങ്കർ തുടർന്നു

” ഇത്രയും പ്രശ്നങ്ങൾ ആകും എന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. കുട്ടികളുടെ മുന്നിൽ നിങ്ങളെ രണ്ടു പേരെയും മോശക്കാർ ആക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം, പക്ഷേ എല്ലാം കൈവിട്ടു പോയി. ഭയം കൊണ്ട് ഞങ്ങൾ തുടർന്ന് ഒന്നും പറഞ്ഞില്ല. പിന്നീട് വീണ്ടും വിഷയങ്ങളായി ചേട്ടൻ ഇവിടം വിട്ടു പോയപ്പോൾ, എൻറെയും സൗമ്യയുടെയും നിർബന്ധത്തിൽ കോളേജിൽ വെച്ച് ഞങ്ങൾ ടീച്ചറോട് കാര്യം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ടീച്ചർ ഞങ്ങളോട് പറഞ്ഞു ‘ നിങ്ങളെ പോലീസിൽ ഏൽപ്പിക്കേണ്ടതാണ് പക്ഷേ, അവന് കിട്ടിയതൊക്കെ ഒരു ബോണസ് ആണ്. ഞാനും എൻറെ വീട്ടുകാരും കുറേ നാളുകളായി അവനെ സൗകര്യത്തിന് കിട്ടുവാൻ നോക്കി നടക്കുകയായിരുന്നു. ഏതായാലും നന്നായി, ഇനി ഇത് ആരോടും പറയണ്ട പറഞ്ഞാൽ നിങ്ങൾക്ക് തന്നെയാണ് കുഴപ്പം’ പിന്നീട് ഞങ്ങൾ ആരോടും ഒന്നും പറഞ്ഞില്ല”

ഞാൻ പറഞ്ഞു

” അതെ ടീച്ചർ പറഞ്ഞതാണ് ശരി, ഇനി ഇത് ആരോടും പറയേണ്ട. എന്നോട് പോലും നിങ്ങൾ ഇത് പറയരുതായിരുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു, അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിതവും തുടങ്ങിയില്ലേ”

ജയശങ്കർ വീണ്ടും

” അവിടെയാണ് വീണ്ടും പ്രശ്നങ്ങളുടെ തുടക്കം. ബിജുവുമായുള്ള കല്യാണ നിശ്ചയം കഴിഞ്ഞു പിന്നീട്, അവർ വളരെ ഫ്രീയായി ഇടപഴകി തുടങ്ങിയെങ്കിലും ടീച്ചർ ഒന്നും വഴങ്ങിയിരുന്നില്ല. അയാൾ തന്ത്രപൂർവ്വം കളിച്ചു, സിറ്റി പോലീസ് കമ്മീഷണർ ആകാൻ ഉന്നത ഉദ്യോഗസ്ഥനെ സന്തോഷിപ്പിക്കാൻ ടീച്ചറെ കരുവാക്കാൻ ശ്രമിച്ചു. അവിടെ നിന്നും തുടങ്ങി പ്രശ്നങ്ങൾ. വീടിൻറെ അടുത്തുള്ള ചേച്ചിയാണ് അവിടെ പണിക്കു പോകുന്നത് അവരിൽ നിന്നാണ് പിന്നീടുള്ള വിവരങ്ങൾ ഞങ്ങൾ അറിയുന്നത്. ബിജു ടീച്ചറുടെ വീട്ടിൽ ചെന്ന് ടീച്ചറോട് കയർത്തു ‘ നീ വലിയ ശീലാവതി ഒന്നും ചമയണ്ട, നീ ഒരുത്തൻറെ കൂടെ കിടന്നിട്ടുള്ളവളല്ലേടി. നിൻറെ ശീലാവതി പട്ടം കണ്ടിട്ട് ഒന്നും അല്ല ഞാൻ നിന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്, ഇതുപോലുള്ള ചില ഉപകാരങ്ങൾക്ക് വേണ്ടിയാണ്.’ ഇത് കേട്ടതോടെ ടീച്ചർ പൊട്ടിത്തെറിച്ചു ‘എടാ നിനക്ക് വീട്ടിൽ ഒരു അമ്മയും പെങ്ങളും ഇല്ലേ അവരെ കൊണ്ടുപോയി കൊടുക്കടാ, നാണമില്ലാത്തവനെ.’ ഇതു കേട്ടതോടെ അവൻറെ സമനില തെറ്റി പിന്നെ അടി ബഹളവുമായി. പിന്നീട് അവൻ ഏതോ കേസിൽ സസ്പെൻഷനിലായി. ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടീച്ചർക്ക് ഐഎഎസ് സെലക്ഷൻ കിട്ടിയിട്ടുണ്ട്, നാളെ ഡൽഹിയിലേക്ക് പോകും. അതുകൊണ്ടാണ് ഇന്ന് തന്നെ ടീച്ചർ വന്നത് ”

ഞാൻ പറഞ്ഞു

56 Comments

  1. ? നിതീഷേട്ടൻ ?

    Gouri!

  2. വിരഹ കാമുകൻ ???

    എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി

  3. Bro next part evidee
    Waiting anu

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

Comments are closed.