വസന്തം പോയതറിയാതെ – 6 [ദാസൻ] 479

” കഴിഞ്ഞതെല്ലാം നല്ലതിന് എന്ന് വയ്ക്കാം. എനിക്ക് നിങ്ങളോട് യാതൊരുവിധ വിരോധവുമില്ല. ശരി നമുക്ക് അങ്ങോട്ട് ചെല്ലാം, എന്നാൽ ഞാനിറങ്ങട്ടെ”

ഞങ്ങൾ കമ്പിനി കൂടുന്നിടത്ത് ചെന്നു, എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. അകത്തുചെന്ന് ഹരിയുടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളെ ആ ഭാഗത്ത് എവിടെയോ കണ്ടു. എന്നെ അവൾ വളരെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്ലാസിലൂടെ കണ്ടു അവൾ വണ്ടിയുടെ അടുത്തേക്ക് നടന്നു വരുന്നത്. വണ്ടിയുമെടുത്ത് വളരെ വേഗം തിരിച്ചു പോന്നു. കല്യാണം ഇറങ്ങുന്നതിനു മുമ്പുതന്നെ ഞങ്ങൾ അവിടെ എത്തി. കല്യാണത്തിന് പോകാൻ ഞങ്ങളെ നിർബന്ധിച്ചപ്പോൾ ഞാനും മകളും വണ്ടിയിൽ കയറി

” നമുക്ക് അവിടെ ഇരിക്കാം അച്ഛ”

മോൾ അങ്ങനെ പറയുന്നത് കേട്ട് എന്നെ അറിയുന്നവർ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ട്, കൂട്ടുകാർക്ക് വേണ്ടിയുള്ള വണ്ടിയിലാണ് ഞങ്ങൾ കയറിയത്. ഈ അച്ഛൻ വിളികേട്ട് രാജൻ, എൻറെ അടുത്ത് വന്ന് ചെവിയിൽ ചോദിച്ചു

“ഇത് ആരാണ് ചേട്ടാ ”

” ഇത് എൻറെ മകൾ”

എന്ന് മറുപടി കേട്ടപ്പോൾ എല്ലാവരും, ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. കല്യാണത്തിന് കെട്ടൊക്കെ കഴിഞ്ഞു ഞാനും മോളും കൂടെ മാറി ഇരുന്നു ഗൗരിയുടെ സംശയങ്ങളായ

” അത് ആരാണ് അച്ഛാ?”

എന്ന് ഓരോരുത്തരെയായി ചോദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സൗമ്യ വന്നു മോളോട്

” മോളുടെ പേര് എന്താണ്? എത്രയിലാണ് പഠിക്കുന്നത് ?”

എന്ന് ചോദിച്ചപ്പോൾ മോള് പറഞ്ഞു

” എൻറെ പേര് ഗൗരി, ഞാൻ രണ്ടിൽനിന്നും മൂന്നിലേക്ക് ആകും”

മോളുടെ പേര് കേട്ടപ്പോൾ സൗമ്യ ഗൂഢസ്മിതത്തോടെ എന്നെ നോക്കി ചിരിച്ചു, ഞാനും അതേ ഭാവത്തോടെ ചിരിച്ചു. വിവാഹമൊക്കെ കഴിഞ്ഞ് ഹരിയുടെ വീട്ടിലെ തിരിച്ചെത്തി തിരിച്ചു പോകാൻ യാത്ര പറഞ്ഞപ്പോൾ റിസപ്ഷൻ കഴിഞ്ഞിട്ട് പോകാമെന്ന് നിർബന്ധിച്ചെങ്കിലും അവിടെ ചെന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോൾ ദിവാകരൻ മുതലാളിയും കുടുംബസമേതം വണ്ടിക്കു വരുന്നുണ്ടായിരുന്നു. അവളെ യാത്രയാക്കിയിട്ടുള്ള വരവാണെന്ന് തോന്നുന്നു. ഞങ്ങളുടെ വണ്ടിയും അവരുടെ വണ്ടിയും പാസ് ചെയ്യുമ്പോൾ അവർ, ഞങ്ങളെ നോക്കുന്നുണ്ട്. ഇപ്പോൾ ആ മുഖത്ത് പഴയ ദാർഷ്ട്യം ഇല്ല, ഒരു ദൈന്യത നിഴലിക്കുന്നതു പോലെ. ഞങ്ങൾ അമ്മാവൻറെ വീട്ടിൽ ചെന്ന് അവരോടും യാത്ര പറഞ്ഞ് ഇറങ്ങി, അവർ ഒരുപാട് നിർബന്ധിച്ചു രണ്ടുദിവസം നിന്നിട്ട് പോകാം എന്ന്. അവർക്ക് എൻറെ കാര്യത്തിൽ വളരെ മനസ്താപമുണ്ട്, നിഷയും അമ്മായിയും എന്നോടും അമ്മയോടും സൂചിപ്പിച്ചു. നിഷ വളരെ sentimental ആയി തന്നെ എന്നോട് പറഞ്ഞു.

” ഞാൻ ചേട്ടനെ മനസ്സിലാക്കിയിരുന്നെങ്കിൽ……”

ഞാൻ അവളെ സമാധാനിപ്പിച്ചു.

56 Comments

  1. ? നിതീഷേട്ടൻ ?

    Gouri!

  2. വിരഹ കാമുകൻ ???

    എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി

  3. Bro next part evidee
    Waiting anu

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

Comments are closed.