വസന്തം പോയതറിയാതെ -16 [ദാസൻ] 547

Views : 41194

പിന്നെ ഞങ്ങൾ രണ്ടുപേരും അവിടെ വന്നു നിൽക്കുന്നത് ഒരിക്കലും ശരിയാവില്ല ”

” ഞാനിവിടെ മറ്റുള്ളവരുമായി സംസാരിച്ചു. ആർക്കും ഈ കാര്യത്തോട് എതിർപ്പില്ല, പ്രത്യേകിച്ചും നിങ്ങൾ ഇവിടെ വന്ന് നിൽക്കുന്നതിനോട്. നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ വിട്ടാൽ ശരിയാവില്ല അല്ലെങ്കിൽ, മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം. ആ അമ്മയുടെ വിഷമം എനിക്കറിയാം എന്തായാലും നിങ്ങൾ, രാവിലെ തന്നെ ഇങ്ങോട്ട് പുറപ്പെടുക. നിങ്ങളും കൂടി ഉള്ളപ്പോൾ അവനോട് സംസാരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ വിളിക്കുന്നത്. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ആകാമെന്നാണ് ഞങ്ങൾ കരുതുന്നത്. ”

ഒരുപാട് തടസവാദങ്ങൾ ഉന്നയിച്ചെങ്കിലും ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കൊടുക്കേണ്ടിവന്നു. ഞാൻ ഈ വിവരങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും ഇതിനോട് സമ്മതം അറിയിച്ചു. അമ്മയ്ക്ക് എങ്ങനെയെങ്കിലും ഞങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കണമെന്ന് അതിയായ താല്പര്യമുള്ള കൂട്ടത്തിലാണ്. നാളത്തെ യാത്രയ്ക്കുള്ള ഡ്രസ്സുകൾ പാക്ക് ചെയ്യാൻ അമ്മ ധൃതിപിടിച്ചുകൊണ്ടിരുന്നു. ഈ യാത്ര കൊണ്ട് എല്ലാം ശുഭമായി കലാശിക്കുമെന്ന് അമ്മക്ക് വിശ്വാസം ഉള്ളതുപോലെ.കൊണ്ടുപോകാനുള്ള ഡ്രസ്സുകളൊക്കെ പാക്ക് ചെയ്തു കഴിഞ്ഞപ്പോൾ സമയം ഒരുപാട് വൈകി. പതിവിലും നേരത്തെത്തന്നെ അമ്മ എഴുന്നേറ്റു എന്നെയും വിളിച്ചുണർത്തി. അമ്മയുടെ ആ വ്യഗ്രത കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എല്ലാ അമ്മമാരുടെയും ആധി പെൺമക്കൾ ആണല്ലോ, അവരുടെ കല്യാണം നീണ്ടു പോയാൽ എല്ലാ അമ്മമാരുടെയും മനസ്സു വേദനിക്കും. പണിക്ക് നിൽക്കുന്നവരോടെല്ലാം ഞാൻ വിളിക്കുമ്പോൾ വന്നാൽ മതിയെന്ന് പറഞ്ഞു, ദിവസവും ആരെങ്കിലും വന്ന് ചെടികൾക്ക് വെള്ളമൊഴിക്കണമെന്ന് പറഞ്ഞു ഉറപ്പിച്ചു. പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നിൽക്കുമ്പോഴാണ് കളക്ട്രേറ്റിൽ നിന്നും വിളി വരുന്നത്, ഏതോ മന്ത്രി ഇതുവഴി കടന്നുപോകുമ്പോൾ കളക്ടറേറ്റിൽ കയറാൻ സാധ്യതയുണ്ട് അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ വരെ വരണമെന്ന് പറഞ്ഞു. ഞാൻ മനസ്സുകൊണ്ട് ശപിച്ചു, അയാൾക്ക് വരാൻ കണ്ട സമയം. അമ്മയോട് എത്രയും പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് തിരിച്ചു. അയാളോട് അതുവഴി വന്നുമില്ല, എന്റെ ഉച്ചവരെയുള്ള സമയം പോവുകയും ചെയ്തു. വീണ്ടും വീട്ടിലെത്തി അമ്മയെ കയറ്റി യാത്ര തുടരുമ്പോൾ ഏകദേശം 12 മണിയോട് അടുത്തിരുന്നു. പല ഭാഗങ്ങളിലും ബ്ലോക്കുകളും മറ്റുംകവർ ചെയ്തു സമയം രണ്ടര കഴിഞ്ഞിരുന്നു.കൊച്ചിയിലെ നീണ്ട ബ്ലോക്കിൽ കിടക്കുമ്പോഴാണ് മോള് വിളിക്കുന്നത്,ബ്ലോക്കിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രത്തിനിടയിൽ മോളുടെ ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അവിടെ നിന്നെല്ലാം രക്ഷപ്പെട്ടു വീടിനടുത്തുള്ള റോഡിലേക്ക് കടന്നപ്പോൾ അതാ പോകുന്നു വിനുവേട്ടന്റെ, കാർ എന്നെയും കടന്നു. എന്റെ എല്ലാ പ്രതീക്ഷകളും തകർന്ന വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരും ഞങ്ങളെയും പ്രതീക്ഷിച്ച സിറ്റൗട്ടിൽ ഉണ്ടായിരുന്നു.

Recent Stories

The Author

ദാസൻ

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. 𓆩MR_Aᴢʀᴀᴇʟ𓆪

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. Athentha bro 🙄

    2. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. 🙏🙏🙏

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? 🙄🤭🏃

  9. 🦋 നിതീഷേട്ടൻ 🦋

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ 😤😤😤

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….🤨

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com